twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ടു പേര്‍ 'ചുംബിക്കുന്നത്' കാണുമ്പോള്‍ എന്താണ് കുഴപ്പം? മായാനദിയെ കുറിച്ച് ആഷിഖ് അബു പറഞ്ഞതിങ്ങനെ

    സിനിമയുടെ ചലനമാറ്റങ്ങളെ കുറിച്ച് തിരിച്ചറിവുള്ള യുവതലമുറയുടെ മുന്നിലാണ് മായാനദി അവതരിപ്പിച്ചതെന്നും ആഷിഖ് അബു പറയുന്നുണ്ട്

    By Ankitha
    |

    ടൊവിനോ ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് മായാനദി. അഷിഖ് അബുവിന്റെ മാത്തനേയും അപ്പുവിനേയും പ്രേക്ഷകർ ഇരും കൈകളും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ ചില ചിത്രത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അതിനു മറുപടിയുമായി സംവിധായകൻ തന്നെ രഗത്തെത്തിയിട്ടുണ്ട്.

    ashiq abu

    ആദി വർഷങ്ങൾക്കു മുൻപ് തന്നെ ഉണ്ടായി, ചിത്രത്തിന്റെ തലച്ചോർ വ്യക്തമാക്കി ജിത്തു ജോസഫ്ആദി വർഷങ്ങൾക്കു മുൻപ് തന്നെ ഉണ്ടായി, ചിത്രത്തിന്റെ തലച്ചോർ വ്യക്തമാക്കി ജിത്തു ജോസഫ്

    സ്റ്റാർ ആന്റ് സ്റ്റൈൽ മാഗസീനു നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിനെ കുറിച്ചു ഉയർന്നു വന്ന വിവാദങ്ങളെ കുറിച്ചും അഷിഖ് അബു പ്രതികരിച്ചത്.

     ലാലേട്ടന്റെ പിൻഗാമി പ്രണവല്ല! അഭിനയത്തിൽ സൂപ്പർ സ്റ്റാറിന്റെ പിൻമുറക്കാരൻ ഈ യുവ താരം! ലാലേട്ടന്റെ പിൻഗാമി പ്രണവല്ല! അഭിനയത്തിൽ സൂപ്പർ സ്റ്റാറിന്റെ പിൻമുറക്കാരൻ ഈ യുവ താരം!

     ചുംബനം

    ചുംബനം

    മായാനദിയിലെ ചുംബനം ഏറെ ചർച്ച വിഷയമായിരുന്നു. രണ്ടു പേർ ചുംബിക്കുന്നത് കാണുമ്പോൾ എന്താണ് കുഴപ്പം. ആഷിഖ് അബു ചോദിച്ചു?. സിനിമയുടെ ചലനമാറ്റങ്ങളെ കുറിച്ച് തിരിച്ചറിവുള്ള യുവതലമുറയുടെ മുന്നിലാണ് മായാനദി അവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ടൊവിനൊയെ കൊണ്ടുവന്നതിനു പിന്നിലെ കാരണം

    ടൊവിനൊയെ കൊണ്ടുവന്നതിനു പിന്നിലെ കാരണം

    മായാനദിയിൽ എന്തുകൊണ്ട് ഫഹദ് ഫാസിലിനെ നായകനാക്കിയില്ല? എന്ന ചോദ്യം പ്രേക്ഷകർ ഉയർത്തിയിരുന്നു. ഇതിനു മറുപടി അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഫഹദിനെ നായകനാക്കിയാൽ പ്രേക്ഷകർ പലതും പ്രതീക്ഷിച്ചു കൊണ്ടാകും തീയേറ്ററിൽ എത്തുക. അത് ഒഴിവാക്കാനായാണ് പക്വതയില്ലാത്ത മാത്തനായി ടൊവിനോയെ കൊണ്ടു വന്നത്.

    ശത്രുക്കളെ ഭയപ്പെടുന്നില്ല

    ശത്രുക്കളെ ഭയപ്പെടുന്നില്ല

    എടുക്കുന്ന നിലപാടുമായി മുന്നോട്ട് പോകുന്ന ആളാണ് താൻ. അതിനാൽ തന്നെ അഭിപ്രായ വ്യത്യാസം സൃഷ്ടിക്കുന്ന ശത്രുക്കളെ താൻ ഭയക്കാറില്ലെന്നും സംവിധായകൻ വ്യക്തമാക്കി. വിമർശിക്കുന്നവരേക്കാൾ അധികവും പിന്തുണക്കുന്നവരും അഭിനന്ദിക്കുന്നവരുമാണ്. അതു കൊണ്ട് തന്നെ വിമർശനങ്ങളെ താൻ ഭയക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

     സംസ്കാരം

    സംസ്കാരം

    ഫേസ്ബുക്കിലൂടെ പുറത്തു വരുന്ന വെല്ലുവിളികളെ മറ്റു വിമർശനങ്ങളെ ശ്രദ്ധിക്കാറില്ല. ഇന്ന് ഫേസ്ബുക്ക് കവലച്ചട്ടമ്പികളുടെ ലോകമായി മാറിയിട്ടുണ്ട്. അവിടെ നടക്കുന്ന കാഴ്ചകൾ ചിലർ കണ്ടു രസിക്കും മറ്റു ചിലർ കണ്ടിലെന്ന് നടിക്കും, ചിലർ കണ്ണു പൊത്തും. അവിടെ എന്തു ചെയ്യണമെന്നും എങ്ങനെ പെരുമാറണമെന്നും നമ്മുടെ സംസ്കാരം അനുസരിച്ചാകുമെന്നും ആഷിഖ് അബു പറഞ്ഞു.

    English summary
    aashiqu abu says about mayanadi's kissing seen
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X