»   » പ്രണയത്തിന്റെ ലഹരി കാറ്റ് മലബാറിലേക്കും,ദ ടേസ്റ്റ് ഓഫ് ലവ് ഹ്രസ ചിത്രത്തിലെ പ്രമോ സോങ് വൈറലാകുന്നു

പ്രണയത്തിന്റെ ലഹരി കാറ്റ് മലബാറിലേക്കും,ദ ടേസ്റ്റ് ഓഫ് ലവ് ഹ്രസ ചിത്രത്തിലെ പ്രമോ സോങ് വൈറലാകുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

ഹ്രസ്വ ചിത്രങ്ങള്‍ കാണാന്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് യുവ ഹൃദയങ്ങള്‍. പ്രണയവും സോഷ്യല്‍ മെസേജുകളും നല്‍കുന്ന ഒത്തിരി ഹ്രസ്വ ചിത്രങ്ങള്‍ കാണാറുണ്ട്. ഇതാ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഹ്രസ്വ ചിത്രം. ആഷി- ദ ടേസ്റ്റ് ഓഫ് ലവ്. ലാരിഷ് എന്ന സിനിമാ പ്രേമി കഥ എഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രം. മാര്‍ച്ച് എട്ടിന് വുമണ്‍സ് ഡേ സ്‌പെഷ്യല്‍ വീഡിയോയായി ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്യും.

അടുത്തിടെ പ്രമോഷന്റെ ഭാഗമായി ചിത്രത്തിലെ ഒരു ഗാനം പുറത്ത് വിട്ടിരുന്നു. 'ആര് നീ ഓമല്‍ പൂവെ' എന്ന് തുടങ്ങുന്ന ഗാനം.ഗാനം പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയിലും വൈറലായി.
യൂട്യൂബില്‍ ഗാനത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ച് വരുന്നത്. യൂനിസ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് ദീപക് റാമാണ്.

aashy

ഷാലി ലേസര്‍, അനശ്വര, നികേത് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. മോഷന്‍ ഫ്രെയിംസിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനുരാഗും നിഷാ നായരും ചിത്രത്തിന്റെ കോ-പ്രൊഡ്യൂസേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്നുണ്ട്. അവിലാഷ് ബോസും അഭിനാഥും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. മുഹമ്മദ് റാഫിയാണ് ചിത്രസംയോജനം.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ടേസ്റ്റ് ഓഫ് ലവിലെ ആര് നീ ഓമല്‍ പൂവിന്റെ വീഡിയോ കാണാം...

English summary
Aashy Taste Of Love Short film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam