Tovino: 'ഞങ്ങളുടെ കുടുംബത്തിലെ അടുത്ത ഫിലിംമേക്കര്‍’, മറഡോണയുടെ സംവിധായകനെ കുറിച്ച് ആഷിഖ് അബു

. ഒരു ആക്ഷൻ മൂഡുള്ള എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കുമെന്ന് സംവിധായകൻ പറഞ്ഞു.

ടൊവിനോ തോമസിനെ നായകനാക്കി വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മറഡോണ‌. പുതുമുഖ നായിക ശരരണ്യ നായരാൻണ് ചിത്രത്തിൽ ടൊവിനോയുടെ നായികയായി എത്തുന്നത്. ലിയോണ തോമസ്, ചെമ്പൻ വിനോദ്, തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പേരിന് ഫുട്ബോളുമായി ബന്ധമുണ്ടെങ്കിലും ആ ഒരു പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമല്ല. ഒരു ആക്ഷൻ മൂഡുള്ള എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കുമെന്ന് സംവിധായകൻ പറഞ്ഞു. മിനി സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. വിനോദ്കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രമായ മറഡോണയുടെ തിരക്കഥ എഴുതിയിരിക്കുന്നത് കൃഷ്ണമൂര്‍ത്തിയാണ്.

madorona

സംവിധായകൻ ആഷ്ഖ് അബുവമാണ് മറഡോണയേയും സംവിധായകൻ വിഷ്ണുവിനെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയത്. ഞങ്ങളുടെ കുടുംബത്തിൽ നിന്നുള്ള മറ്റൊരു സംവിധായകൻ എന്നാണ് വിഷ്ണുവിനെ ആഷിഖ് അബു വിശേഷിപ്പിച്ചത്. ചിത്രത്തിന്റെ പോസ്റ്ററും ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.ആഷിഖ് അബുവിന്റേയും ദിലീഷ് പോത്തന്റേയും അസോസിയേറ്റായിരുന്നു വിഷ്ണു.

ചിത്രത്തിന്റെ പോസ്റ്റർ ടൊവിനോ തോമസും ഷെയർ ചെയ്തിട്ടുണ്ട്. മായനദി എന്ന ചിത്രത്തിനു ശേഷം കൈനിറയെ ചിത്രങ്ങളാണ് ടൊവിനെയെ തേടി എത്തുന്നത്. തമിഴിലും മാരി 2 ൽ ടൊവിനോ മുഖ്യകഥാപാത്രത്തിലെത്തുന്നുണ്ട്. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയാണ് അടുത്തതായി പ്രദർശനത്തിനെത്തുന്ന ചിത്രം. രാഷ്ട്രീയ ആക്ഷേപഹാസ്യ വിഭാഗത്തിൽപ്പെടുന്ന ചിത്രം വിഷു റിലീസായിട്ടാണ് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X