»   » മോഹന്‍ലാലിന്റേയും പ്രണവിന്റേയും സിനിമ ഉള്‍പ്പടെ 5 ചിത്രങ്ങളുമായി ആശിര്‍വാദ്

മോഹന്‍ലാലിന്റേയും പ്രണവിന്റേയും സിനിമ ഉള്‍പ്പടെ 5 ചിത്രങ്ങളുമായി ആശിര്‍വാദ്

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ കാത്തിരിക്കുന്ന 5 ബിഗ് ചിത്രങ്ങളുമായി ആശിര്‍വാദ് സിനിമാസ്. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരം തിരക്കിലാണ്. അഭിനയത്തില്‍ മാത്രമല്ല നിര്‍മ്മാണത്തിലും സജീവമാണ് ഇരുവരും. പ്രേക്ഷകര്‍ കാത്തിരിക്കുന്ന മാസ് ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്നത്.

മോഹന്‍ലാല്‍ പൃഥ്വിരാജ് ടീമിന്റെ ലൂസിഫര്‍, മോഹന്‍ലാല്‍ മഞ്ജു ടീമിന്റെ ഒടിയന്‍, ജിത്തു ജോസഫ് പ്രണവ് ചിത്രം, മോഹന്‍ലാല്‍ ഷാജി കൈലാസ് ടീമിന്റെ സിനിമ, ലാല്‍ജോസ് മോഹന്‍ലാല്‍ ചിത്രം ഈ അഞ്ചു ചിത്രങ്ങളും നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. ആശിര്‍വാദ് സിനിമാസിന്‍റെ പ്രൊജക്ട് ലിസ്റ്റിനെക്കുറിച്ചറിയാന്‍ കൂടുതല്‍ വായിക്കൂ.

മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ള ട്രീറ്റുമായി ലൂസിഫര്‍

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിരാജിന് അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും അതിയായ താല്‍പര്യമുണ്ട്. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് മേയില്‍ ആരംഭിക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഈ ചിത്രത്തിന്‍റെ നിര്‍മ്മാണവും ആശിര്‍വാദ് സിനിമാസാണ്.

ലൂസിഫറിനെക്കുറിച്ച് മുരളി ഗോപി

2018 മേയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് മുരളി ഗോപി പറഞ്ഞു. തിരക്കുകളില്‍ നിന്ന് ഫ്രീയായി പൃഥ്വിരാജും മറ്റ് അണിയറ പ്രവര്‍ത്തകരും മേയില്‍ ഷൂട്ടില്‍ ജോയിന്‍ ചെയ്യുമെന്നും മുരളി പറഞ്ഞു. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെക്കുറിച്ച് കാത്തിരിക്കുന്നത്. പൃഥ്വിരാജും മോഹന്‍ലാലും ഒരുമിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. അതു കൊണ്ടു തന്നെ സമയമെടുത്തേ തങ്ങള്‍ ഈ ചിത്രം ഒരുക്കുകയുള്ളൂവെന്നും മുരളി ഗോപി വ്യക്തമാക്കി.

പ്രണവിന്‍റെ ചിത്രവും ആശിര്‍വാദ് നിര്‍മ്മിക്കും

സീരിയല്‍ കില്ലറായ കൊലയാളിക്ക് പിന്നില്‍ സഞ്ചരിക്കുന്ന യുവാവായാണ് പ്രണവ് മോഹന്‍ലാല്‍ എത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രത്തിന്റെ ത്രില്ലര്‍ സ്വഭാവത്തെക്കുറിച്ച് അധികം വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. നായകനായ പ്രണവ് മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്‍രെ പ്രധാന ഹൈലൈറ്റെന്നാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. മെമ്മറീസിന്റെ ചുവടു പിടിച്ചൊരുക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ നിരവധി ഉണ്ടെന്നാണ് സൂചന.

ബ്രഹമാണ്ഡ ചിത്രം ഒടിയനും ലിസ്റ്റിലുണ്ട്

കേരളത്തിലെ ആദ്യ ക്വൊട്ടേഷന്‍ സംഘമായി ഒടിയനെ വിലയിരുത്താം. ശത്രുക്കളെ വകവരുത്തുന്നതിനായി മൃഗങ്ങളായി രൂപം മാറുന്ന രീതി ഒടിയന്‍ വിഭാഗങ്ങള്‍ക്കുണ്ടായിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്. ആഭിചാര ക്രിയകളിലൂടെ ശത്രു സംഹാരത്തിനും പൈശാചിക ശക്തികളെ വരുതിയിലാക്കാനുമുള്ള മാര്‍ഗം എന്നാണ് ഒടിവിദ്യയെ വിശേഷിപ്പിക്കുന്നത്. കരിയറില്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രമായി മോഹന്‍ലാല്‍ എത്തും. അഭിനയ ജീവിതത്തിലെ തന്നെ നാഴികക്കല്ലായി മാറുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ശാരീരികപരമായും മാനസികമായും ഏറെ വെല്ലുവിളികള്‍ താരം നേരിടേണ്ടതായിട്ടുണ്ട്.

English summary
Coming projects of Aashirvad cinemas.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam