മെഡുല ഒബ്ലാങ്കറ്റയില്‍ മുംബൈക്കാരി ആവാന

By Lakshmi

സുരേഷ് നായര്‍ ഒരുക്കുന്ന മെഡുല ഒബ്ലാങ്കറ്റയില്‍ മുംബൈക്കാരിയായ ആവാന നായികയായി എത്തുന്നു. അമേരിക്കയില്‍ നിന്നും ഉന്നതവിദ്യാഭ്യാസം കഴിഞ്ഞെത്തിയ ആവാന ബോളിവുഡില്‍ നിന്നും വന്ന പല ഓഫറുകളും ഏറ്റെടുക്കാതെയാണ് മലയാളത്തിലൂടെ സിനിമയില്‍ അരങ്ങേറാന്‍ തീരുമാനിച്ചിരിക്കുന്നത്.

ബോളിവുഡില്‍ നിന്നും പല അവസരങ്ങളും ലഭിച്ചെങ്കിലും ഒരൊറ്റ തിരക്കഥയോടും താല്‍പര്യം തോന്നിയില്ലെന്നാണ് ആവാന പറയുന്നത്. എന്നാല്‍ സുരേഷ് നായര്‍ മെഡുല ഒബ്ലാങ്കറ്റയുടെ കഥ പറഞ്ഞപ്പോള്‍ അത് തനിക്കിഷ്ടമായെന്നും ആവാന പറയുന്നു. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് മെഡുല ഒബ്ലാങ്കറ്റ. ചിത്രത്തില്‍ ഒരു ഗുജറാത്തി പെണ്‍കുട്ടിയുടെ റോളിലാണ് ആവാനയെത്തുന്നത്. ഈ പെണ്‍കുട്ടി നാല് യുവാക്കളുടെ ഫാന്റസികളിലേയ്‌ക്കെത്തുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

Aavaana

നടുവുലേ കൊഞ്ചം പാക്കാതെ കാണോം എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് മെഡുല ഒബ്ലാങ്കറ്റ. മഖ്ബൂല്‍ സല്‍മാന്‍ രാഹുല്‍ മാധവ് എന്നിവരാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്. നേരത്തേ നിവന്‍ പോളിയെ നായകനാക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് മഖ്ബൂലിനെ പ്രധാന കഥാപാത്രമാക്കുകയായിരുന്നു.

2012ല്‍ പുറത്തിറങ്ങിയ നടുവേ കൊഞ്ചം പാക്കാതെ കാണോം എന്ന ചിത്രം ഹാസ്യം കലര്‍ന്നൊരു ത്രില്ലറായിരുന്നു. വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചചിത്രത്തില്‍ അതേ കഥാപാത്രമാണ് മഖ്ബുല്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X