മലയാളത്തിലേക്ക് ഒരു പുതുമുഖ നായിക കൂടെ
മലയാളത്തില്‍ ഈ വര്‍ഷം പുതുമുഖങ്ങളുടെയും തെന്നിന്ത്യന്‍ താങ്ങളുടെയും ചാകരയായിരുന്നു. ദിലീപിന്റെ നായികയായി ശൃംഗാരവേലന്‍ എന്ന ചിത്രത്തിലൂടെ വേദികയാണ് ഒടുവില്‍ തെന്നിന്ത്യയില്‍ നിന്നെത്തി മലയാളത്തില്‍ ശ്രദ്ധ നേടിയ താരം. ഇപ്പോഴിതാ ഒരാള്‍ കൂടെ വരുന്നു. മുംബൈയില്‍ ജനിച്ചു വളര്‍ന്ന ആവന.
സുരേഷ് നായര്‍ സംവിധാനം ചെയ്യുന്ന മെഡുള്ള ഒബ്ലോംഗേറ്റ എന്ന ചിത്രത്തിലൂടെയാണ് ആവനയുടെ അരങ്ങേറ്റം. മഖ്ബൂല്‍ സല്‍മാനാണ് ചിത്രത്തിലെ നായകന്‍. മുംബൈയിലെ ഉപരി പഠനത്തിന് ശേഷം ആവനയെ തേടി ഒത്തിരി അവസരങ്ങള്‍ ബോളിവുഡില്‍ നിന്നും വന്നിരുന്നത്രെ. പക്ഷെ ഒന്നിനും ആവനയ്ക്ക് താത്പര്യമുണ്ടായില്ല.

എന്നാല്‍ സുരേഷ് നായര്‍ കഥയുമായി താരത്തെ സമീപിച്ചപ്പോള്‍ ആവന ഫ്‌ളോപ്പായി. അഭിനയിക്കാമെന്നേറ്റു. സൗഹൃദത്തിന്റെ കഥയാണ് മെഡുള്ള ഒബ്ലോംഗേറ്റ പറയുന്നത്. ഒരു ഗുജറാത്തി പെണ്‍കുട്ടിയുടെ വേഷത്തിലാണ് ആവന ചിത്രത്തിലെത്തുന്നത്.
നടുവില കൊഞ്ചം പാക്കാതെ കാണോം എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് മെഡുല്ല ഒബ്ലോംഗേറ്റ. വിജയ് സേതുപതിയാണ് മഖ്ബൂല്‍ ചെയ്യുന്ന വേഷം തമിഴില്‍ ചെയ്തത്. നേരത്തെ നിവിന്‍ പോളിയെയായിരുന്നു ചിത്രത്തിലെ നായകനാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ നിവിന്‍ പിന്മാറിയതോടെ അവസരം മഖ്ബൂലിനെ തേടിയെത്തുകയായിരുന്നു. വേധര്‍ മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











