ആഭാസത്തിലെ പ്രതിരോധ ഗാനം പൊളിച്ചു!! വിടരുതിവിടെ.., ഗാനം പുറത്തു വിട്ടത് മറ്റൊരു സൂപ്പർ താരം.
സമൂഹത്തിൽ നിലനിൽക്കുന്ന കപട സദാചാരത്തെ ശക്തമായ ഭാഷയിലൂടെ തുറന്നടിക്കുന്ന എതിര്‍ക്കുന്ന ചിത്രമാണ്.
ഏറെ വിവാദങ്ങളിൽ പിറന്നു വീണ ചിത്രമാണ് സുരാജ് വെഞ്ഞാറമ്മൂട്, റിമാ കല്ലിങ്കല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജുബിത്ത് നമ്രാഡത്ത് സംവിധാനം ചെയ്ത ആഭാസം എന്ന ആക്ഷേപഹാസ്യ ചിത്രം. ഒന്നിനു പിറകെ ഒന്നായി നിരന്തരം വിവാദങ്ങളാണ് ചിത്രത്തെ ചുറ്റിപ്പറ്റി പ്രചരിക്കുന്നത്. ആര്‍ഷഭാരത സംസ്‌കാരം എന്നതിന്റെ വാക്കിന്റെ ചുരുക്കപേരാണ് ആഭാസം'. സമൂഹത്തിൽ നിലനിൽക്കുന്ന കപട സദാചാരത്തെ ശക്തമായ ഭാഷയിലൂടെ തുറന്നടിക്കുന്ന എതിര്‍ക്കുന്ന ചിത്രമാണ്.

ആഭാസത്തിലെ പ്രതിരോധ ഗാനം പുറത്തിറങ്ങി. നടി പാർവതി മേനോൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്ത് വിട്ടിരിക്കുന്നത്. നടൻ സുരാജ് വെഞ്ഞാറൻമൂടാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. അഭാസത്തിലെ പ്രതിരോധ ഗാനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. പ്രതിരോധ ഗാനങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപ്പറ്റി ഊരാളി ബാന്‍ഡാണ് "വിടരുതിവിടെ" എന്നു തുടങ്ങുന്ന ഗാനം തയ്യാറാക്കിയിരിക്കുന്നത്.
റിമ കല്ലിങ്കൽ, വെഞ്ഞാറൻ മൂട് സുരാജ് എന്നിവരെ കൂടാതെ ഇന്ദ്രന്‍സ്, അലന്‍സിയര്‍, നാസര്‍, ജിലു ജോസഫ്, ശീതള്‍ ശ്യാം, ദിവ്യ ഗോപിനാഥ് എന്നിവരും ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. രാജീവ് രവിയുടെ കളക്ടീവ് ഫേസ് വണും സഞ്ജു ഉണ്ണിത്താന്റെ സ്പയര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ആഭാസം നിര്‍മിച്ചിരിക്കുന്നത്. പിച്ചൈക്കാരന്‍ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ പ്രസന്ന എസ് കുമാറിന്റേതാണ് ഛായാഗ്രഹണം.


Click it and Unblock the Notifications











