ബോബി അല്ല സച്ചി!! ഷെയിന്‍ ആണോ ഇത്...താരത്തിന്റെ ഇവലൂഷന്‍ വീഡിയോ
ഷെയ്ൻ നിഗമിന്റെ ഏറ്റവും ഒടുവിൽ പുറത്തു വന്ന ചിത്രമായിരുന്നു കുമ്പളങ്ങി നെറ്റ്സ്. അലസമായി താടിയും മുടിയും നീട്ടി വളർത്തിയ ഗെറ്റപ്പിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ സോഷ്യൽ മീഡിയ വൈറലാകുന്നത് കുമ്പളങ്ങി നൈറ്റ്സിലെ ബോബിയിൽ നിന്ന് ഇഷ്ക്കിലേയ്ക്കുളള സച്ചിലേയ്ക്കുളള ഷെയ്ന്റെ രൂപമാറ്റമാണ്. ഇ ഫോർ എന്റർടെൻമെന്റാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

1.44 സെക്കന്റ് ദൈർഘ്യമുളള വീഡിയോയാണ് ഇഷ്ക് ടീം പുറത്തു വിട്ടിരിക്കുന്നത്. നീട്ടി വളർത്തിയ മുടിയും താടിയുമൊക്കെ മുറിച്ച് താരത്തെ മാറ്റൊരു ഗെറ്റപ്പിലാണ് ഇഷ്ക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഈ ചിത്രത്തിൽ പല്ലിൽ ക്ലിപ്പിട്ടിട്ടുണ്ട്. ഇതിനുള്ള തയ്യാറെടുപ്പുകളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നവാഗതനായ അനുരാജ് മനോഹറാണ് ഇഷ്ക് സംവിധാനം ചെയയ്യുന്നത്. ആൻ ശീതാളാണ് നായിക. ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയി എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രതീഷ് രവി തിരക്കഥ തയ്യാറാക്കിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് മുകേഷ് ആർ മേത്തയും എവി അനൂപും, സിസി സാരഥിയും ചേർന്നാണ്.നോട്ട് എ ലവ് സ്റ്റോറി' എന്ന തലക്കെട്ടോടെ ആണ് ഇഷ്‌ക് പ്രേക്ഷകരിലേക്ക് എത്തുന്നത്


Click it and Unblock the Notifications