ദുൽഖർ സൽമാനായി അല്ലു സിരീഷ്!! എബിസിഡി തെലുങ്ക് ട്രെയിലർ പുറത്ത്, കാണൂ
മലയാളത്തിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ചിത്രമായിരുന്നു എബിസിഡി. ദുൽഖർ ജേക്കബ് ഗ്രിഗറി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തി ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ടീസർ പുറത്തെത്തിയിരിക്കുകയാണ്. തെലുങ്കിൽ അല്ലു സരീഷാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ദേശി എന്നതാണ് എബിസിഡിയുടെ പൂർണ്ണരൂപം.

സഞ്ജീവ് റെഡ്‌ഡി സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡി. സുരേഷ് ബാബുവാണ് ചിത്രം പുറത്തിറക്കുന്നത്. മധുര എന്റർടൈൻമെന്റ്, ബിഗ്ബെൻ സിനിമാസ് എന്നിവയ്‌ക്കൊപ്പം ധീരജ് മോഗിളിനേനിയും ചേർന്നാണ് എബിസിഡി നിർമ്മിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.
2013 ൽ ദുൽഖർ സൽമാൻ, ജേക്കബ് ഗ്രിഗറി, അപർണ ഗോപിനാഥ്, ടൊവിനോ തോമസ്, വിജയരാഘവൻ, ലാലു അലക്സ് തുടങ്ങിയവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് മർട്ടിൻ പ്രക്കാട്ടിലാണ്. ഷിബു തമീൻസായിരുന്നു ചിത്രം നിർമ്മിച്ചിരുന്നത്. ടൊവിനോ വില്ലൻ വേഷത്തിലെത്തിയ ചിത്രമായിരുന്നു എബിസിഡി.


Click it and Unblock the Notifications











