twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ ചിത്രത്തിൽ വയലന്‍സില്ല! സെൻസർ ബോഡിനെതിരെ നിയമ നടപടിക്കൊരുങ്ങി ആഭാസം സംവിധായകൻ

    ആഭാസം ഒരു ആന്റി എസ്റ്റാബ്ലിഷ്മെന്റ് ചിത്രമാണെന്നാണ് ബോർഡിന്റെ വാദം.

    By Ankitha
    |

    സെൻസർ ബോർഡിന്റെ കത്രികയ്ക്ക് നേരെ നിയമനടപടിക്കൊരുങ്ങി അഭാസം സംവിധായകൻ ജുബിത്ത് നമ്രദത്ത്. സെക്സും വയർലൻസും ഇല്ലാത്ത ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് ജബിത്ത് നിയമനടപടിയ്ക്ക് തയ്യാറാവുന്നത്. എന്നാൽ ചിത്രത്തിന് എന്തു കൊണ്ട് എ സർട്ടിഫിക്കറ്റ് നൽകി എന്ന ചോദ്യത്തിന് വിശദീകരണവും ബോർഡ് നൽകിയിട്ടുണ്ട്. ആഭാസം എന്ന ചിത്രം ഒരു ആന്റി എസ്റ്റാബ്ലിഷ്മെന്റ് ചിത്രമാണെന്നാണ് ബോർഡിന്റെ വാദം.

    abhasam

    പ്രിയയുടെ സൈറ്റടിയിൽ ബോളിവുഡ് താരരാജാവ് വരെ മയങ്ങി! പിന്നെ ഒരു അഡാറ് പ്രവചനവും ...പ്രിയയുടെ സൈറ്റടിയിൽ ബോളിവുഡ് താരരാജാവ് വരെ മയങ്ങി! പിന്നെ ഒരു അഡാറ് പ്രവചനവും ...

    സെൻസർ ബോർഡിന്റെ വിശദീകരണം തൃപ്തി വരാത്തതു കൊണ്ടാണ് നിയമനടപടിയിലേയ്ക്ക് നീങ്ങുന്നതെന്നും സംവിധായകൻ പറഞ്ഞു. സുരാജ് വെഞ്ഞാറൻ മൂട്, റിമ കല്ലിങ്കൽ എന്നിവർ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രമാണ് അഭാസം.

    ധർമജനോട് ഇത്രയും സ്നേഹമോ?ക്യാമറയ്ക്ക് മുന്നിൽവച്ച് പിഷാരടി ചങ്ങാതിക്ക് നൽകിയ സമ്മാനം സൂപ്പര്‍...ധർമജനോട് ഇത്രയും സ്നേഹമോ?ക്യാമറയ്ക്ക് മുന്നിൽവച്ച് പിഷാരടി ചങ്ങാതിക്ക് നൽകിയ സമ്മാനം സൂപ്പര്‍...

    എ സർട്ടിഫിക്കറ്റ്

    എ സർട്ടിഫിക്കറ്റ്

    എ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ തന്നെ ചിത്രത്തിൽ ചില മാറ്റങ്ങൾ വരുത്തണമെന്ന് സെൻസർ ബോർഡ് അറിയിച്ചിരുന്നു. സിനിമയിലെ ചില രംഗങ്ങൾ ഒഴിവാക്കണമെന്നും കൂടാതെ നാലിടങ്ങളിൽ സംഭാഷണത്തിന് ബീപ്പ് ശബ്ദം നൽകണമെന്നും ബോർഡ് നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുള്ള റീജണൽ സെൻസർ ബോർഡിന്റെ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് മുംബൈയ് ബോർഡിനെ സ,മീപിച്ചുവെങ്കിലും അനുകൂലമായ ഫലം ലഭിച്ചിരുന്നില്ല.

    അഭിപ്രായ സ്വാതന്ത്രത്തിനു മേലുള്ള കടന്നു കയറ്റം

    അഭിപ്രായ സ്വാതന്ത്രത്തിനു മേലുള്ള കടന്നു കയറ്റം

    ചിത്രത്തെ വെറും ആക്ഷേപ ഹാസ്യമായി ഒതുക്കി, ആന്റി എസ്റ്റാബ്ലിഷ്മെന്റ് എന്ന് മുദ്രകുത്തി അഭിപ്രായ സ്വാതന്ത്രത്തെ തല്ലിക്കെടുത്താനാണ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതിരോധിക്കാൻ തന്നെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

    ബസ് യാത്രികരുടെ കഥ

    ബസ് യാത്രികരുടെ കഥ

    റിമ കല്ലിങ്കൽ, വെഞ്ഞാറൻ മൂട് സുരാജ്, ശീതൾ ശ്യം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രമാണ് ആഭാസം. ഒരു ബസ്സും അതിലെ യാത്രക്കാരും, യാത്രയിൽ അവർക്കുണ്ടാകുന്ന പ്രശ്നങ്ങളെ ഹാസ്യവത്സകരിച്ചു കൊണ്ടുള്ള ഒരു ചിത്രമാണിത്. ബസ്സിലെ യാത്രക്കാരായി അലൻസിയർ, ശീതൾ ശ്യാം, ഇന്ദ്രൻസ്, സുജിത് ശങ്കർ, അഭിജ, സുധി കോപ്പ എന്നിവരാണ് എത്തുന്നത്.

    ടീസറും ട്രെയിലറും ഹിറ്റ്

    ടീസറും ട്രെയിലറും ഹിറ്റ്

    ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ടീസറിൽ മാമുക്കേയയാണ് നിറ‍ഞ്ഞു നിൽക്കുന്നത്. എന്നാൽ ട്രെയിലറിൽ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ബസും അതിലെ യാത്രികരും യാത്രാ മദ്യ നേരിടുന്ന പ്രശ്നങ്ങളുമാണ് ദൃശ്യവൽകരിച്ചിരിക്കുന്നത്. ആക്ഷേപ ഹാസ്യമായതു കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ ലഭിക്കാന്ന ഒരു ചിത്രമായിരിക്കും ഇത്.

    ട്രെയിലർ

    ട്രെയിലർ

    English summary
    abhasam dirctor movie court
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X