ഗോപിയുടെ വേദനയില്‍ ചേര്‍ത്ത് പിടിച്ച് മുന്‍പങ്കാളികള്‍! അമ്മയെ കുറിച്ചുള്ള ഓര്‍മ്മകളുമായി അഭയയും അമൃതയും

തനിക്ക് ഏറ്റവും പ്രിയപ്പെട്ട അമ്മയെ നഷ്ടപ്പെട്ട വേദന പങ്കുവെച്ചാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച് കുറുപ്പിലാണ് അമ്മ ലിവി സുരേഷ് മരണപ്പെട്ട വിവരം ഗോപി വെളിപ്പെടുത്തിയത്.

പിന്നാലെ താര മാതാവിന്റെ അനുശോചനം രേഖപ്പെടുത്തി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഒക്കെ എത്തി. കൂട്ടത്തില്‍ ഗോപിയുടെ മുന്‍ പങ്കാളികളും ഗായികമാരുമായ അഭയ ഹിരണ്‍മയിയും അമൃത സുരേഷും വേദനയില്‍ ആശ്വാസവുമായി എത്തിയിരിക്കുകയാണ്.

gopi-sunder

ഗോപി സുന്ദറിനും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കും ഒപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു സോഷ്യല്‍ മീഡിയ പേജിലൂടെ അഭയ ഹിരണ്‍മയി പങ്കുവെച്ചത്. ' നിങ്ങളുടെ സംഗീതത്തിന്റെ നാള്‍വഴികള്‍ എനിക്കറിയാം. അമ്മയിലൂടെ കേട്ട റേഡിയോയിലെ തമിഴ് പാട്ടുകളിലൂടെ തുടങ്ങിയ യാത്രയാണത്.

ഇനിയുള്ള കാലവും നിങ്ങളുടെ വഴികാട്ടിയായി അമ്മ ഒപ്പമുണ്ടാവും. ഈ വേദന മറികടക്കാനുള്ള ശക്തി പ്രപഞ്ചം നല്‍കും. അമ്മയിലൂടെ തന്നെ ഏട്ടന്റെ മുറിവ് സുഖപ്പെടും,' എന്നാണ് അഭയ ഹിരണ്‍മയി പങ്കുവെച്ച കുറുപ്പിലൂടെ പറയുന്നത്.

തന്റെ വേദന പങ്കുവെച്ച് ഗോപി സുന്ദറിന്റെ അമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ആയിട്ടാണ് ഗായിക അമൃത സുരേഷും എത്തിയത്.

ഇരുവരുടെയും പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി കമന്റുകളാണ് ഇതിന് താഴെ വരുന്നത്. താരമാതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനൊപ്പം ചിലര്‍ ഇതിനു താഴെയും വിമര്‍ശനങ്ങളുമായി വന്നു. അഭയയും അമൃതയും മുന്‍ പങ്കാളികളായിരുന്നതിനാല്‍ ഇതിനെ പറ്റിയാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

gopi-sunder

മുന്‍പ് എങ്ങനെയായിരുന്നു എന്നതിലല്ല ഇപ്പോള്‍ എന്താണെന്നാണ് നോക്കേണ്ടത്, മരണത്തില്‍ ശത്രുതയില്ല. ഒരുകാലത്ത് അമ്മയെപ്പോലെ നോക്കിയ സ്ത്രീയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതില്‍ യാതൊരു തെറ്റും കാണാനില്ല. അങ്ങനെയുള്ളപ്പോള്‍ ഇവരെ വിമര്‍ശിക്കാന്‍ മറ്റുള്ളവര്‍ക്ക് എന്ത് യോഗ്യത എന്നാണ് ചോദ്യം.

ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞ അതിനുശേഷം ആണ് ഗോപി സുന്ദര്‍, അഭയ ഹിരണ്‍മായി ലിവിങ് റിലേഷന്‍ ആരംഭിക്കുന്നത്. 14 വര്‍ഷം ഒരുമിച്ച് ജീവിച്ച താരങ്ങള്‍ 2022ല്‍ വേര്‍പിരിയുകയായിരുന്നു. ഈ കാലയളവില്‍ അഭയ ഗായികയായി മലയാള സിനിമയില്‍ ചുവടുറപ്പിച്ചു.

അഭയയും ഗോപിയും വേര്‍പിരിഞ്ഞതിന് പിന്നാലെ അമൃത സുരേഷുമായി ഗോപി സുന്ദര്‍ പ്രണയത്തിലായി. ഇരുവരും ലിവിങ് ടുഗതറായി ജീവിക്കാന്‍ തുടങ്ങിയെങ്കിലും വളരെ പെട്ടെന്ന് തന്നെ ഈ ബന്ധം അവസാനിപ്പിച്ചു. ഇതോടുകൂടിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഗോപി സുന്ദര്‍ വ്യാപകമായി വിമര്‍ശിക്കപ്പെടാന്‍ തുടങ്ങിയത്.

More from Filmibeat

Read more about: gopi sundar Abhaya Hiranmayi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X