കുളി സീന്‍ കൂടി കാണിക്കാമായിരുന്നു ശവം! വീഡിയോയുടെ താഴെ മോശം കമന്റിട്ട സ്ത്രീയെ പൊളിച്ചടുക്കി അഭയ ഹിരണ്‍മയി

ഗായിക എന്ന നിലയില്‍ അഭയ ഹിരണ്‍മയി ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയതായി മോഹന്‍ലാലിന്റെ മാലൈക്കോട്ടെ വാലിബന്‍ എന്ന സിനിമയിലാണ് അഭയ പാടിയിരിക്കുന്നത്. സിനിമ പോലെ തന്നെ പാട്ടും വലിയ ജനപ്രിയമായി. അതേ സമയം സോഷ്യല്‍ മീഡിയയില്‍ നിരന്തരം വിമര്‍ശനങ്ങളാണ് ഗായികയെ തേടി എത്താറുള്ളത്.

അഭയയുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പലരും അധിക്ഷേപങ്ങളുമായി വരാറുള്ളത്. സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം അവര്‍ പങ്കുവെച്ച വീഡിയോയുടെ താഴെ വളരെ മോശം കമന്റുകളായിരുന്നു പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ തനിക്കെതിരെ സംസാരിച്ചവര്‍ക്കെല്ലാം കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി അഭയ എത്തിയെന്നതും ശ്രദ്ധേയമാവുകയാണ്.

abhaya-hiranmayi

കുളിച്ചിട്ട് വന്നതിന് ശേഷം തോര്‍ത്തുമുണ്ടിലുള്ള വീഡിയോയടക്കം പങ്കുവെച്ചാണ് അഭയ വന്നത്. തന്റെ സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ചെയ്യുന്നതിനെ പറ്റിയുള്ള ചോദ്യത്തിനടക്കം ഗായിക മറുപടി കൊടുത്തിരുന്നു. 'ചില ദിവസങ്ങള്‍ കട്ടിലില്‍ ഉറങ്ങുകയായിരിക്കും. എന്നാല്‍ മറ്റ് ചില ദിവസങ്ങള്‍ നമ്മുടെ ജീവിതത്തിലെ ചില നിമിഷങ്ങള്‍ സ്വയം രേഖപ്പെടുത്താന്‍ തീരുമാനിക്കുന്നതായിരിക്കും.

എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ ഞാന്‍ എപ്പോഴും മടിക്കാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ നമ്മള്‍ സ്വയം കാണിക്കണമെന്ന് ചിന്തിക്കും. അങ്ങനെ ഒരു ക്ഷേത്രദര്‍ശനത്തിന് പോവുന്നതാണിത്.

എല്ലാവരും എന്റെ ചര്‍മ്മസംരക്ഷണത്തിന് ദിവസവും എന്താണ് ചെയ്യുന്നതെന്ന് ചോദിക്കാറുണ്ട്. ചിലപ്പോള്‍ ഞാനെന്റെ മാനസികാവസ്ഥയ്ക്ക് അനുസരിച്ചാണ് ഓരോന്നും ഉപയോഗിക്കാറുള്ളത്. അങ്ങനൊരു മൂഡ് വരികയാണെങ്കില്‍ ഉപയോഗിക്കുന്നത് ഈ ഉല്‍പ്പന്നങ്ങളായിരിക്കും. എന്നാല്‍ ഞാന്‍ ധാരാളം വെള്ളം കുടിക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യാറുണ്ടെന്നും അതാണ് തന്റെ സൗന്ദര്യ സംരക്ഷണവും എന്നാണ്,' അഭയ പറയുന്നത്.

എന്നാല്‍ കുളി സീന്‍ കൂടി കാണിക്കാമായിരുന്നു ശവം എന്നാണ് ഒരു ആരാധിക അഭയയുടെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ അഭയ ഇതിനുള്ള മറുപടിയുമായിട്ടെത്തി. 'ഞാന്‍ എന്ത് കാണിക്കണമെന്ന് ഞാന്‍ തീരുമാനിച്ചോളാം. കൊച്ചമ്മ പോയാട്ടേ', എന്നായിരുന്നു മറുപടി.

abhaya-hiranmayi

കുളിക്കുമ്പോഴും റീല്‍ വേണോ അയ്യേ അയ്യേ പരമ കഷ്ടം, ഇതൊക്കെ എന്തിനാണ് വീഡിയോയാക്കി പോസ്റ്റ് ചെയ്യുന്നത്. എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് അഭയയുടെ വീഡിയോയുടെ താഴെ ഉയര്‍ന്ന് വരുന്നത്. ചിലര്‍ നടിയെ വിമര്‍ശിക്കുമ്പോള്‍ മറ്റ് ചിലര്‍ അവരെ അനുകൂലിച്ചും രംഗത്ത് വന്നിരിക്കുകയാണ്.

അവരുടെ ജീവിതത്തില്‍ അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടേ. നിങ്ങളോ പോലെയുള്ളവര്‍ അതിനെ എതിര്‍ക്കാന്‍ വരുന്നത് എന്തിനാണ്. അഭയയുടെ ഈ വീഡിയോ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് മാറ്റി കളയുക. ഇപ്പോഴും എണ്‍പതുകളിലെ വസന്തം പോലെ ജീവിക്കുന്നവരെ കൊണ്ട് തോറ്റൂ... എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.

ഇതിനിടയില്‍ അഭയയോട് ക്ഷമ ചോദിച്ച് കൊണ്ട് ഒരു ആരാധികയും എത്തിയിരുന്നു. 'ഞാന്‍ നിങ്ങളോട് ഒരു ക്ഷമാപണം നടത്തുകയാണിപ്പോള്‍. രണ്ട് വര്‍ഷം മുമ്പ്, നിങ്ങളുടെ പോസ്റ്റില്‍ ഒരു കാരണവുമില്ലാതെ ഞാന്‍ വളരെ മോശമായൊരു കമന്റ് ഇട്ടിരുന്നു. അന്ന് ഞാന്‍ ചെറുപ്പവും അറിവില്ലാത്തവളും ഒരു വിഡ്ഢിയുമായിരുന്നു. ഇപ്പോള്‍, എന്റെ വാക്കുകളില്‍ ഞാന്‍ വളരെ ഖേദിക്കുന്നു.

ഞാന്‍ നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. ഇപ്പോള്‍ ഞാന്‍ നിങ്ങളെ അഭിനന്ദിക്കുകയാണ്. നിങ്ങള്‍ അവിശ്വസനീയവും ശക്തവും ധീരയുമായ ഒരു സ്ത്രീയാണ്. നിങ്ങള്‍ ഒരിക്കലും കമന്റ് ശ്രദ്ധിച്ചിട്ടില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇനി ഒരു പക്ഷേ നിങ്ങള്‍ അത് കാണുകയും അത് നിങ്ങളെ വേദനിപ്പിക്കുകയും ചെയ്‌തെങ്കില്‍ അതില്‍ ഞാന്‍ ഖേദിക്കുകയും ക്ഷമ ചോദിക്കുകയാണെന്നും' ആരാധിക പറയുന്നു.

More from Filmibeat

Read more about: Abhaya Hiranmayi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X