എല്ലാ വ്യവസ്ഥകളെയും മറികടന്നുകൊണ്ട് നമ്മള്‍ നടത്തിയ യാത്ര! ഗോപി സുന്ദറിന് പ്രണയദിനാശംസയുമായി അഭയ
മലയാളത്തിലെ മുന്‍നിര സംഗീത സംവിധായകനായി തിളങ്ങിനില്‍ക്കുന്ന ആളാണ് ഗോപി സുന്ദര്‍. മോളിവുഡിന് പുറമെ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ശ്രദ്ധേയനാണ് അദ്ദേഹം. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും എത്താറുണ്ട് ഗോപി സുന്ദര്‍. ജീവിത പങ്കാളി അഭയ ഹിരണ്‍മയിക്കൊപ്പമുളള ചിത്രങ്ങളും വിശേഷങ്ങളുമാണ് സംഗീത സംവിധായകന്‍ പങ്കുവെക്കാറുളളത്.

പ്രണയ ദിനത്തില്‍ അഭയയുടെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. പ്രണയിച്ചു കൊതി തീരാത്ത തങ്ങളുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അഭയ ഗോപി സുന്ദറിന് പ്രണയദിന ആശംസകളുമായി എത്തിയത്. "പത്തു വര്‍ഷം നീണ്ട യാത്രയ്ക്ക്, എല്ലാ വ്യവസ്ഥകളെയും മറികടന്നുകൊണ്ട് നമ്മള്‍ നടത്തിയ യാത്ര. നമ്മള്‍ സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലേക്കും. കറയറ്റ പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വര്‍ഷങ്ങളിലേക്ക് പ്രണയദിനാശംസകള്‍, അഭയ ഹിരണ്‍മയി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മുന്‍പും തങ്ങളുടെ പ്രണയനിമിഷങ്ങളുടെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ജഡ്ജായി ഗോപി സുന്ദര്‍ എത്താറുണ്ട്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന സരിഗമപ സംഗീത റിയാലിറ്റി ഷോയിലാണ് ഗോപി സുന്ദര്‍ എത്താറുളളത്.


Click it and Unblock the Notifications