ഗോപി സുന്ദറിന്‍റെ കുറിപ്പിനെക്കുറിച്ച് അഭയ! പാചകക്കാരിയെ വേണമെന്ന് പറഞ്ഞപ്പോഴുള്ള ആവേശവും സംശയങ്ങളും
ഗോപി സുന്ദറും ഭാര്യ അഭയ ഹിരണ്‍മയിയും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. വേറിട്ട ഗാനങ്ങളുമായാണ് ഇരുവരും ആസ്വാദക ഹൃദയത്തില്‍ ഇടംനേടിയത്. ഗോപിയുടെ പാട്ടിന് ശബ്ദം നല്‍കിയും അഭയ എത്തിയിരുന്നു. സരിഗമപ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളിലൊരാള്‍ കൂടിയാണ് ഗോപി സുന്ദര്‍. ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. കഴിഞ്ഞ ദിവസമായിരുന്നു ഗോപി സുന്ദര്‍ പാചക്കാരിയെ തേടുന്നുവെന്ന പോസ്റ്റുമായെത്തിയത്. നിമിഷനേരം കൊണ്ട് വൈറലായി മാറിയ പോസ്റ്റിന് കീഴില്‍ നിരവധി പേരാണ് കമന്റുകളുമായെത്തിയത്.
വീട്ടിലേക്ക് ഒരു വനിത കുക്കിനെ ആവശ്യമുണ്ട്. നല്ല നാടന്‍ ഭക്ഷണം ഉണ്ടാക്കാന്‍ അറിയാവുന്ന ആള് മതിയെന്നും ഗോപി സുന്ദര്‍ കുറിച്ചിരുന്നു. പാചകക്കാരിയുടെ ചിത്രം അയക്കുന്നതിനെക്കുറിച്ച് പറഞ്ഞായിരുന്നു അദ്ദേഹം പിന്നീടെത്തിയത്. നിരവധി മെയിലുകള്‍ കിട്ടുന്നുണ്ടെന്നും ശരിയായ ആള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് താനെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വനിതകളെക്കുറിച്ച് മാത്രം ചോദിക്കുന്നതെന്താണെന്നും പുരുഷന്‍മാരെ പറ്റില്ലേയെന്നുള്ള ചോദ്യങ്ങളും പോസ്റ്റിന് കീഴിലുണ്ടായിരുന്നു. ഫോട്ടോ അയയ്ക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെയായി ഒരുവിഭാഗം അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് അഭയ ഹിരണ്‍മയിയയുടെ കുക്കിംഗിനെക്കുറിച്ച് ചോദിച്ചവരുമുണ്ടായിരുന്നു. ഇതിന് പിന്നാലെയായാണ് കുറിപ്പുമായി അഭയ എത്തിയത്. അഭയയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു പലരും. ക്ഷണനേരം കൊണ്ട് തന്നെ ഈ പ്രതികരണവും ശ്രദ്ധ നേടിയിരുന്നു.

Recommended Video
കുക്കിനെ വേണം എന്നു പറയുമ്പോ ഉള്ള ആ ഇക്കിളി ഉണ്ടല്ലോ. ഹോ എന്തൊരു ആവേശം ! പിന്നെ എന്റെ കുക്കിംഗ് സ്‌കിൽസിനെ കുറിച്ചും ഞാൻ പണിയെടുത്ത പോരെ എന്നുള്ള "സ്വാഭാവിക"സംശയവും !!യു.എൻ ലോക്കെ പ്രസംഗിച്ചിട്ടൊന്നും കാര്യമില്ല ടീച്ചറെ നമ്മുക്ക് ചായയിടാൻ അറിയില്ലെങ്കിൽ തീർന്ന് എന്നായിരുന്നു അഭയ കുറിച്ചത്.
ഇപ്പോ ഇങ്ങനെയൊക്കെയാണോ കാര്യങ്ങളെന്നായിരുന്നു ചിലര്‍ ചോദിച്ചത്. ശരിക്കും ഇവിടെ എന്താണ് പ്രശ്‌നമൊന്നായിരുന്നു ഒരാളുടെ ചോദ്യം. ഇത് ശരിയാണല്ലോയെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്. അഭയയുടെ പോസ്റ്റും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications