അഭിമന്യൂവിലെ രാമായണക്കാറ്റേ വീണ്ടും! ഗാനരംഗത്തില്‍ നീരജ് മാധവിനൊപ്പം പ്രിയ പ്രകാശ് വാര്യരും

By Midhun Raj

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ 1991ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു അഭിമന്യൂ. സിനിമയില്‍ രവീന്ദ്രന്‍ മാഷ് ഒരുക്കിയ പാട്ടുകളും ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. കൂട്ടത്തില്‍ രാമായണക്കാറ്റേ എന്ന പാട്ടായിരുന്നു വലിയ ഹിറ്റായി മാറിയിരുന്നത്. എംജി ശ്രീകുമാറും കെഎസ് ചിത്രയും പാടിയ ഗാനം മലയാളികളുടെ മനസുകളില്‍ നിന്നും ഇന്നും മായാതെ നില്‍ക്കുന്ന പാട്ടുകളിലൊന്നാണ്.

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം പാട്ട് വീണ്ടും റിമിക്‌സ് ചെയ്ത് വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. നീരജ് മാധവ് നായകനാകുന്ന എറ്റവും പുതിയ ചിത്രം 'ക' യിലാണ് പാട്ട് ഉള്‍പ്പെടുത്തുന്നത്. ഗാനരംഗത്തില്‍ നീരജിനൊപ്പം പ്രിയ പ്രകാശ് വാര്യരും എത്തുമെന്ന് അറിയുന്നു. ഗാനരംഗത്തില്‍ മാത്രമാണ് പ്രിയ അഭിനയിക്കുന്നത്.

neeraj madhav-priya prakash varrier,

ജേക്‌സ് ബിജോയ് ആണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. മുന്‍പും നിരവധി പഴയ ഗാനങ്ങള്‍ മലയാളത്തിലെ പുതിയകാല സിനിമകളില്‍ ഉപയോഗിച്ചിരുന്നു. ഇതില്‍ മിക്കവയും വീണ്ടും തരംഗമാകുകയും ചെയ്തു. അഭിമന്യൂ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാമായണക്കാറ്റേ വീണ്ടും റിമിക്‌സ് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X