അമിത കൂലി: ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ അഭിരാമി
ഓട്ടോറിക്ഷക്കാരുടെ കഴുത്തറുപ്പന്‍ കൂലിയെ കുറിച്ച് സാധാരണക്കാര്‍ പറയുന്നത് കേള്‍ക്കാം. മീറ്ററിടാതെ വണ്ടിയോടിച്ചിട്ട് മുടന്തന്‍ ന്യായങ്ങള്‍ നിരത്തി കൈയ്യില്‍നിന്ന് കൂലി കൂട്ടി വാങ്ങിക്കും. റോഡ് ശരിയില്ല, റിട്ടേണ്‍ കാലിയടിക്കണം, പെട്രോള്‍വില കൂടി.... ഇതൊക്കെ യാത്രക്കാര്‍ക്കറിയേണ്ട കാര്യമെന്താണെന്ന് ചോദിക്കാത്തവരുമില്ല.
ഓട്ടോകാരോട് തര്‍ക്കിക്കുമെന്നല്ലാതെ ആരും കാര്യമായി ഇതിനോട് പ്രതികരിക്കാറൊന്നുമില്ല. മിനിമം ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കും നടത്തുന്നുണ്ട്. അതിനിടയിലിതാ ഓട്ടോ ഡ്രൈവര്‍മ്മാരെ വിമര്‍ശിച്ച് ഒരു ചലച്ചിത്രം താരം രംഗത്തിറങ്ങിയിരിക്കുന്നു.

ചെന്നൈയില്‍ വച്ചുണ്ടായ ഒരു ദുരനുഭവമാണ് ഓട്ടോകാര്‍ക്കെതിരെ സംസാരിക്കാന്‍ അഭിരാമിയെ പ്രേരിപ്പിച്ചത്. ഒരു ചടങ്ങിന് ചെന്നൈയില്‍ എത്തിയപ്പോള്‍ അഭിരാമിയ്ക്ക് ഓട്ടോയില്‍ യാത്ര ചെയ്യേണ്ടതായി വന്നു. നടിയുടെ കയ്യില്‍ നിന്നും കൂടുതല്‍ കൂലി വാങ്ങിയെന്ന് തോന്നുന്നു. അതുകൊണ്ടാകുമല്ലോ ഇത്തരമൊരു പോസ്റ്റ് ഫേസ്ബുക്കിലിടാന്‍ നടി തുനിഞ്ഞത്.
ഓട്ടോ ഡ്രൈവര്‍മാര്‍ക്കൊരു സന്ദേശം എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. റൗഡികളെ പോലെ നിങ്ങള്‍ പണത്തിന് ആവശ്യപ്പെട്ടാന്‍ ഞങ്ങള്‍ നല്‍കില്ല. ന്യായമായ കാരണങ്ങളുണ്ടെങ്കില്‍ ഒരു പക്ഷെ നല്‍കിയേക്കാം. അധികാരം ജനങ്ങളുടെ കൈയ്യിലാണെന്നും നടി ഓര്‍മിപ്പിക്കുന്നു.


Click it and Unblock the Notifications











