twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടിയിലൂടെ അഭിരാമി വീണ്ടും

    By Lakshmi
    |

    തിരിച്ചുവരവിലെ ആദ്യ ചിത്രം റീലീസാകും മുമ്പ് തന്നെ നടി അഭിരാമിയ്ക്ക് മലയാളത്തില്‍ വീണ്ടും അവസരം. മാധവ് രാമദാസ് ഒരുക്കുന്ന അപ്പോത്തിക്കിരിയെന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായിക്കൊണ്ടാണ് ഏറെനാളുള്‍ക്ക് ശേഷം അഭിരാമി സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നത്. അപ്പോത്തിക്കിരി റിലീസിന് തയ്യാറിയിരിക്കുകയാണ്. ഇതിനിടെ മറ്റൊരു ചിത്രത്തിലും പ്രധാന വേഷത്തില്‍ എത്തുകയാണ് അഭിരാമി.

    മനോജ് പാലോടിന്റെ ആദ്യ ചിത്രമായ ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തില്‍ പൊലീസുകാരിയായിട്ടാണ് അഭിരാമിയെത്തുന്നത്. വനിതാ പോലീസ് സ്‌റ്റേഷനിലെ പുരുഷ ഡ്രൈവറുടെ കഥ പറയുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകനാകുന്നത്. ചിത്രത്തില്‍ എസ്‌ഐ അരുന്ധതി വര്‍മ്മയായിട്ടാണ് അഭിരാമി വേഷമിടുന്നത്.

    abhirami

    പത്തോളം വനിതാ പൊലീസുകാരും ഒരു എസ്‌ഐയുമുള്ള വനിതാ സ്റ്റേഷനിലേയ്ക്ക് ഡ്രൈവറായി എത്തുകയാണ് രാമകൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്‍ തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നേരത്തേ രമ്യ കൃഷ്ണനെയായിരുന്നു എസ്‌ഐയുടെ റോളിലേയ്ക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് രമ്യയ്ക്ക് അസൗകര്യമുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് അണിയറക്കാര്‍ അഭിരാമിയെ എസ്‌ഐ ആക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു.

    തമ്പി ആന്റണി, സുധീര്‍ കരമന, സുനില്‍ സുഖദ, ഷൈജു, ജനനി അയ്യര്‍, ലെന, രചന നാരായണന്‍കുട്ടി, ശ്രുതി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റു പ്രധാന താരങ്ങള്‍. ഗണേഷ് ഫിലിംസിന്റെ ബാനറില്‍ രവി കൊട്ടാരക്കര നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മനോജ്, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ്.

    English summary
    Yesteryear Actress Abhirami, who is making her come back through Appothiciri is doing the role of a police officer in Driver On Duty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X