അപ്പോത്തിക്കിരിയിലൂടെ അഭിരാമി തിരിച്ചെത്തുന്നു
വിവാഹത്തോടെ സിനിമ വിടുകയും കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും തിരിച്ചെത്തുകയും ചെയ്യുന്ന പതിവ് നടിമാര്‍ക്കിടയില്‍ കൂടിവരുകയാണ്. ഇപ്പോള്‍ ഇക്കൂട്ടത്തിലേയ്‌ക്കെത്തുന്ന താരമാണ് അഭിരാമി. ഞങ്ങള്‍ സന്തുഷ്ടരാണ്, കഥാപരുഷന്‍, മില്ലേനിയം സ്റ്റാര്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രമായി എത്തിയ അഭിരാമിയാണ് തിരിച്ചെത്താന്‍ പോകുന്നത്.
മലയാളത്തില്‍ കുറച്ചു ചിത്രങ്ങള്‍ ചെയ്തുകഴിഞ്ഞശേഷം തമിഴിലേയ്ക്കും തെലുങ്കിലേയ്ക്കും ചുവടുമാറ്റം നടത്തിയ അഭിരാമിയ്ക്ക് പ്രതീക്ഷിച്ച വിജയം കൈവരിയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഗ്ലാമര്‍ പ്രദര്‍ശനത്തിനും തയ്യാറായെങ്കിലും അതും താരത്തെ തുണച്ചില്ല. പിന്നെയാണ് വിവാഹംകഴിച്ച് അഭിരാമി സിനിമ വിട്ടത്.

ഇപ്പോള്‍ മലയാളത്തിലൂടെ വീണ്ടും വെള്ളിത്തിരയില്‍ എത്താന്‍ പോവുകയാണ് അഭിരാമി. സുരേഷ് ഗോപി, ജയസൂര്യ, ആസിഫ് അലി എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന മാധവ് രാമദാസ് സംവിധാനം ചെയ്യുന്ന അപ്പോത്തിക്കിരിയെന്ന ചിത്രത്തിലൂടെയാണ് അഭിരാമി തിരിച്ചെത്തുന്നത്. ഈ ചിത്രം ഡോക്ടര്‍മാരായ ബേബി മാത്യു, ജോര്‍ജ്ജ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ഫെബ്രുവരി 20ന് പാലക്കാട്ട് അപ്പോത്തിക്കിരിയുടെ ചിത്രീകരണം ആരംഭിയ്ക്കും. ഹരിനായരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
appothikkriri abhirami suresh gopi madhav ramadas jayasurya അപ്പോത്തിക്കിരി അഭിരാമി സുരേഷ് ഗോപി ജയസൂര്യ മാധവ് രാമദാസ്


Click it and Unblock the Notifications