37 വയസ്സായെന്ന് അഭിരാമി സുരേഷ്! ബഹുമാനം വേണം! രസകരമായ മറുപടിയുമായി അമൃത സുരേഷും
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലൂടെയാണ് അമൃത സുരേഷ് ശ്രദ്ധ നേടിയത്. കുട്ടിക്കാലം മുതലേ തന്നെ സംഗീതം അഭ്യസിച്ചിരുന്നു ഇരുവരും. മുതിര്‍ന്നപ്പോള്‍ സംഗീതം തന്നെ കരിയറാക്കി മാറ്റുകയായിരുന്നു ഇരുവരും. അമൃതം ഗമയ എന്ന ബാന്‍ഡുമായി സജീവമാണ് ഇരുവരും. എജി വ്‌ളോഗ്‌സ് എന്ന യൂട്യൂബ് ചാനലും ഈ സഹോദരിമാരുടേതാണ്. ഈ ചാനലിലൂടെയാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുള്ളത്.
ബിഗ് ബോസ് സീസണ്‍ 2 ല്‍ ഇരുവരും മത്സരിക്കാനായി എത്തിയിരുന്നു. 50ാമത്തെ എപ്പിസോഡില്‍ സര്‍പ്രൈസായാണ് ഇരുവരും എത്തിയത്. രണ്ട് പേരാണെങ്കിലും ഒരു മത്സരാര്‍ത്ഥിയായാണ് ഇവരെ പരിഗണിച്ചത്. നൂറാം ദിനമെന്ന ലക്ഷ്യവുമായി മുന്നേറുന്നതിനിടയിലായിരുന്നു പരിപാടി നിര്‍ത്തിയത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്നായിരുന്നു ഈ തീരുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
അഭിരാമിയും അമൃത സുരേഷും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങള്‍ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു അമൃത സുരേഷ് പിറന്നാളാഘോഷിച്ചത്. എന്‍രെ എല്ലാമെല്ലാമായ ചേച്ചിക്ക് പിറന്നാളാശംസയെന്ന് പറഞ്ഞായിരുന്നു അഭിരാമി എത്തിയത്. തന്റെ ജീവിതത്തിലെ എല്ലാമെല്ലാമാണ് ചേച്ചിയെന്നായിരുന്നു താരം കുറിച്ചത്. പിറന്നാളാഘോഷത്തിന്റെ ചിത്രവും അഭിരാമി പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലായി മാറിയിരുന്നു.
Recommended Video

പിറന്നാള്‍ ദിനത്തില്‍ തനിക്ക് ആശംസകള്‍ അറിയിച്ചെത്തിയവര്‍ക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് അമൃത ഇപ്പോള്‍. ഹാപ്പി 30, പുതിയ പാഠങ്ങള്‍, പുതിയ ജീവിതം. പുതിയ തീരുമാനമങ്ങളും പുതിയ ഞാനും. ഹാപ്പി ബര്‍ത്ത് ഡേ റ്റു മിയെന്നായിരുന്നു അമൃത കുറിച്ചത്. തന്റെ പുതിയ ചിത്രവും അമൃത പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു അമൃതയുടെ പോസ്റ്റ് വൈറലായി മാറിയത്.
പോസ്റ്റിന് കീഴിലായി കമന്റുമായി അഭിരാമി സുരേഷും എത്തിയിരുന്നു. എനിക്ക് 37 ആയെന്നാണ് ഗൂഗിള്‍ പറയുന്നത്. ബഹുമാനം വേണമെന്നായിരുന്നു അഭിരാമിയുടെ കമന്റ്. നിനക്ക് 37 ആണെങ്കില്‍ എനിക്ക് 43 ആണല്ലോയെന്നായിരുന്നു അമൃത മറുപടി നല്‍കിയത്. അഭിരാമിയുടെ അടുത്ത സുഹൃത്തും ബിഗ് ബോസിലെ സഹമത്സരാര്‍ത്ഥിയുമായ സാന്‍ഡ്രയും അഭിരാമിക്ക് ആശംസ അറിയിച്ച് എത്തിയിരുന്നു. സഹോദരിമാരുടെ കമന്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications