സാരി ഉടുക്കാനും കല്യാണം കഴിക്കാനും ആഗ്രഹിച്ചിരുന്നു! ചേച്ചിയ്ക്ക് സംഭവിച്ചത് കണ്ടതോടെ മതിയായി; അഭിരാമി സുരേഷ്
ഗായികമാരായി മലയാളക്കരയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരസഹോദരിമാരാണ് അമൃത സുരേഷും അനിയത്തി അഭിരാമി സുരേഷും. ചേച്ചിയുടെ പാതയിലൂടെയാണ് അഭിരാമി കൂടി സംഗീതലോകത്തേക്ക് എത്തുന്നത്. എന്നാല്‍ അതിനും മുന്‍പ് ടെലിവിഷന്‍ പരമ്പരയിലും സിനിമയിലുമൊക്കെ അഭിരാമി അഭിനയിച്ചിരുന്നു. ഇപ്പോള്‍ അഭിനയത്തേക്കാളും സംഗീതത്തിനാണ് താരം മുന്‍ഗണന നല്‍കാറുള്ളത്. ഒപ്പം ഒരു റെസ്റ്റോറന്റ് കൂടി നടത്തി വരികയാണ്.
പലപ്പോഴും ചേച്ചി അമൃതയുടെ ദാമ്പത്യത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞാണ് അഭിരാമി വാര്‍ത്തകളില്‍ നിറയാറുള്ളത്. സ്വന്തം കാര്യം മാറ്റിവെച്ച് ചേച്ചിയ്ക്കും കുടുംബത്തിനുമൊപ്പം നില്‍ക്കാന്‍ അഭിരാമി ശ്രമിച്ചിരുന്നു. ഇതിന്റെ പേരില്‍ വ്യാപകമായി സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും വിവാദങ്ങളെ കുറിച്ചുമൊക്കെ പുതിയ ക്യൂ ആന്‍ഡ് ഏ യിലൂടെ സംസാരിക്കുകയാണ് അഭിരാമി.

വിവാഹം കഴിക്കുന്നില്ലേ? എല്ലാവരും ഒരുപോലെ ആയിരിക്കില്ലെന്നാണ് ഒരു ആരാധിക അഭിരാമിയോട് ചോദിച്ചത്. 'തീര്‍ച്ചയായിട്ടും കല്യാണം കഴിക്കണം. ഞാന്‍ ചെറുതായിരുന്ന സമയത്ത്, വളരെ ചെറുപ്പമല്ല, കല്യാണത്തെ കുറിച്ചൊക്കെ പറയുകയും സാരി ഉടുത്തൊക്കെ നോക്കാന്‍ ഇഷ്ടപ്പെടുന്ന സമയത്ത് എനിക്കും ഭയങ്കര താല്‍പര്യമായിരുന്നു. പക്ഷേ എന്റെ ചേച്ചിയുടെ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ കണ്ടതോടെ എനിക്ക് കല്യാണമെന്ന് കേള്‍ക്കുന്നത് പേടിയായി.
പിന്നെ എനിക്ക് റിലേഷന്‍ഷിപ്പിലാണെങ്കിലും പേഴ്‌സണലി ഉണ്ടായത് വളരെ മോശം അനുഭവങ്ങളാണ്. വ്യക്തിപരമായി എനിക്ക് ഉണ്ടായതും ഞാന്‍ ചുറ്റിനും കണ്ടിട്ടുള്ളതും വളരെ പേടിപ്പെടുത്തുന്നതാണ്. അതില്‍ നിന്നും പുറത്ത് വരാന്‍ എനിക്കിനിയും സമയം വേണം. പെണ്‍കുട്ടികള്‍ ആണെങ്കിലും ആണ്‍കുട്ടികള്‍ ആണെങ്കിലും എല്ലാവരും അവരുടെ സാമ്പത്തിക ഭദ്രതയൊക്കെ ഉറപ്പിച്ചതിന് ശേഷം മാത്രം വിവാഹിതരാവണമെന്നാണ് എനിക്ക് പറയാനുള്ളത്.
പണ്ടൊക്കെ ഞാന്‍ ചിന്തിച്ചിരുന്നത് 22, 23 വയസിലെങ്കിലും വിവാഹം കഴിക്കുമെന്നാണ്. പക്ഷേ എനിക്കിപ്പോള്‍ 28 വയസായി. ഇപ്പോഴും വിവാഹിതയല്ല. ചുറ്റിമുള്ള പലരുടെയും ജീവിതം കാണുമ്പോള്‍ വിവാഹത്തിന് മുന്‍പേ ലൈഫ് സെറ്റില്‍ഡാവണമെന്ന് തോന്നുന്നു. നാളെ ആ റിലേഷന്‍ഷിപ്പ് ബ്രേക്ക് ആയാല്‍ നമ്മുടെ കാര്യങ്ങള്‍ നോക്കി മുന്നോട്ട് പോകാനുള്ള മെച്യൂരിറ്റിയിലേക്ക് എത്തണം. വിവാഹം ജീവിതത്തെ തന്നെ തിരുത്തി കളഞ്ഞേക്കും.
എന്റെ അച്ഛനും അമ്മയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അവര്‍ക്കിടയിലും വഴക്കൊക്കെ ഉണ്ടാവുമായിരുന്നു. അതിന് മുകളിലുള്ള സ്‌നേഹം പഴയ ജനറേഷനിലുള്ള ആളുകളിലേ ഞാന്‍ കണ്ടിട്ടുള്ളു. എന്റെയും ചേച്ചിയുടെയും മാറ്റി നിര്‍ത്തിയാലും എനിക്ക് നേരിട്ട് കാണുമ്പോള്‍ ആഴമുള്ളതായി തോന്നുന്നില്ല. എനിക്ക് പക്ഷേ കുറച്ച് ആഴത്തിലുള്ള സ്‌നേഹമാണ് വേണ്ടത്. എന്നെ കാണുമ്പോള്‍ തന്നെ ലുക്ക് നോക്കിയിട്ട്, അഭിരാമി ഇങ്ങനെയാണ് എന്നാണ് ആളുകളുടെ ധാരണ. ഇതിനെ മറികടന്ന് എന്നെ പിന്തുണയ്ക്കുന്ന ആളായിരിക്കണം. ഒരു സപ്പോര്‍ട്ടിങ് സിസ്റ്റമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. തിരിച്ചും ഞാന്‍ അങ്ങനെയായിരിക്കും.
ആ സംഭവത്തിലേക്ക് എത്താന്‍ പറ്റുന്നൊരു സിറ്റുവേഷനിലല്ല ഞാനിപ്പോഴുള്ളത്. ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. കല്യാണമൊക്കെ ഞാന്‍ കുറച്ചൂടി സമാധാനത്തിലിരിക്കുമ്പോള്‍ വേണം ചെയ്യാന്‍. സമ്മര്‍ദ്ദത്തിലിരിക്കുമ്പോള്‍ ചെയ്യാന്‍ പറ്റുന്നതല്ല കല്യാണം. എന്തായാലും ചെറുതിലേ വിവാഹം കഴിക്കണമെന്ന ആഗ്രഹം ഉള്ളിലുണ്ടായിരുന്ന ആള് തന്നെയാണ് ഞാന്‍. ഇപ്പോഴും അതിന് മാറ്റമില്ല.

ഞാനായിട്ട് കൊണ്ട് വരുന്ന എന്റെ പാര്‍ട്‌നര്‍ എന്ന് പറയുന്ന ആള്‍ എനിക്ക് ഭയങ്കര സംഭവമായിരിക്കും. പക്ഷേ എന്തേലും ഒരു പ്രശ്‌നം വന്നാല്‍ ഞാനതില്‍ കടിച്ച് തൂങ്ങി നില്‍ക്കില്ല. അത് കാരണം എന്നെ തെറ്റായി ചിത്രീകരിച്ചാലും കുഴപ്പമില്ല. പിന്നെ കുടുംബത്തില്‍ ഇത്രയും പ്രശ്‌നം നടക്കുന്നതിനാല്‍ എന്റെ കല്യാണം എങ്ങനെയാണെന്ന് എല്ലാവരും നോക്കി നില്‍ക്കുന്ന കാര്യമായിരിക്കും. അതിന് വേണ്ടി എനിക്കാകെ ചെയ്യാനുള്ള സൊലുഷന്‍ എന്ന് പറയുന്നത് സ്വന്തം കാലില്‍ നില്‍ക്കുക എന്നതാണ്. കരിയറും സ്വപ്‌നങ്ങളുമൊക്കെ സെറ്റ് ചെയ്ത്, സാമ്പത്തികമായിട്ടും നിലനില്‍പ്പ് വന്നതിന് ശേഷം മാത്രം കല്യാണത്തെ കുറിച്ച് ചിന്തിക്കാമെന്നും അഭിരാമി പറയുന്നു.
മുന്‍ഭര്‍ത്താവും ചേച്ചിയും തമ്മിലുണ്ടായ പ്രശ്‌നം തന്റെ കുടുംബത്തെ എത്രത്തോളം ബാധിച്ചിരുന്നു എന്നതിനെ കുറിച്ചും അഭിരാമി വ്യക്തമാക്കി. 'ഈ പ്രശ്‌നം വന്ന സമയത്ത് പിആര്‍ വര്‍ക്കോ മറ്റോ ആയിരിക്കാം, എന്തായാലും അതിലൂടെ കിട്ടിയ അടിയുടെ ആഘാതം ഒരുപാട് വര്‍ഷം ഉണ്ടായിരുന്നു. ഞങ്ങള്‍ ഭയങ്കര മോശമായി ചിത്രീകരിക്കപ്പെട്ടു. അതിന്റെ ഒക്കെ അവസാനം സഹിക്കെട്ടിട്ടാണ് ചേച്ചി പോയി ഒരു കേസ് കൊടുക്കുന്നത്. അതിന് ശേഷം കുറച്ച് ആക്രമണം കുറവുണ്ട്.
അതിന് മുന്‍പൊക്കെ ഞങ്ങളുടെ കുടുംബം അനുഭവിച്ച ഒരുപാട് കാര്യങ്ങള്‍ വേറെയുമുണ്ട്. അത് വന്ന് സംസാരിക്കാനുള്ള സമയമായിട്ടില്ല. ചില കരാറുകള്‍ ഉള്ളതിനാല്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ നിയമപരമായ സാധ്യതയില്ലാത്തത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. ഇപ്പോള്‍ ഒന്നും മിണ്ടാതെ സൈഡില്‍ കൂടി പോയിട്ടും ഞങ്ങളെ ഇതിലേക്ക് വലിച്ചിടുകയാണ്.
എലിസബത്തിന് കിട്ടുന്നത് പോലൊരു സപ്പോര്‍ട്ട് ഞങ്ങള്‍ക്കൊരിക്കലും കിട്ടിയിട്ടില്ല. ഇര എന്ന് പറയുന്നത് ഇര തന്നെയാണ്. അല്ലാതെ വിക്ടിം കാര്‍ഡ് ഇറക്കുന്നതല്ല. എലിസബത്തിനെ എല്ലാവരും അംഗീകരിച്ചതില്‍ എനിക്കൊത്തിരി സന്തോഷമുണ്ട്. കാരണം എന്തോ ഒരു സത്യം അവരുടെ ഉള്ളില്‍ ഉള്ളത് ദൈവം തുണയ്ക്കുന്നുണ്ട്. അതിനുള്ള പിന്തുണ മലയാളികള്‍ നല്‍കുന്നുമുണ്ട്. ഞങ്ങള്‍ക്ക് കിട്ടാതെ പോയതാണെങ്കിലും അവര്‍ക്കത് കിട്ടുമ്പോള്‍ സന്തോഷമാണ്.
ചേച്ചിയുടെ ജീവിതത്തില്‍ സംഭവിച്ചതെന്താണെന്ന് സംസാരിക്കാന്‍ എനിക്ക് സാധിക്കുമെന്നും അതില്‍ പ്രശ്‌നം ഒന്നുമില്ലെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. സത്യത്തില്‍ അങ്ങനെയല്ല. ഞാനും ഇതിനെ കുറിച്ച് സംസാരിച്ചാല്‍ നിയമപരമായി അത് പ്രശ്‌നമുണ്ടാവുന്നതാണ്. ചേച്ചിയും എലിസബത്തും മുന്‍പ് സംസാരിച്ചിരുന്നു. അവര്‍ നല്ല ബോള്‍ഡ് ആയിട്ടുള്ള ആളാണ്. പുള്ളിക്കാരിയ്ക്ക് നിയമത്തില്‍ വിശ്വാസം വരുന്നില്ലെന്ന് തോന്നുന്നു. എലിസബത്ത് അനുഭവിച്ചത് എന്താണെന്ന് എല്ലാവര്‍ക്കും മനസിലായി. അപ്പോള്‍ അത്രയും വര്‍ഷം എന്റെ ചേച്ചി എത്രത്തോളം അനുഭവിച്ചിട്ടുണ്ടാവുമെന്ന് ചിന്തിച്ചാല്‍ മതി.
ഞാന്‍ എന്ത് പറഞ്ഞാലും അത് പൈസയ്ക്ക് വേണ്ടിയാണെന്ന് വ്യാഖ്യാനിക്കപ്പെടുകയാണ്. അതേ സമയം എലിസബത്ത് വളരെ ബോള്‍ഡായി കാര്യങ്ങള്‍ അവതരിപ്പിച്ചു. അവര്‍ ശരിയായ ട്രാക്കിലാണ്. ഇനി എന്റെ ചേച്ചി വന്ന് സംസാരിച്ചാല്‍ അത് കൂടുതല്‍ കുഴപ്പത്തിന് വഴിയൊരുക്കുകയേ ഉള്ളു. ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ ആളുകള്‍ പറയാന്‍ തുടങ്ങും. പിന്നെ ഈയൊരു ടോപ്പിക്ക് സംസാരിക്കുമ്പോള്‍ ചേച്ചി ഭയങ്കരമായി ഡ്രാമാറ്റിക് ആവുന്നത് പോലെ എനിക്ക് തോന്നാറുണ്ട്. ചേച്ചി പറയുന്നത് മറ്റുള്ളവര്‍ക്ക് മനസിലാവാറില്ല.
കാരണം ഒരുപാട് വര്‍ഷം മുന്‍പേ അനുഭവിക്കുന്നതാണ്. അവരുടെ ഹണിമൂണ്‍ എന്നൊക്കെ പറയുന്നത് ഭയങ്കര ഡാര്‍ക്ക് ആയിട്ടുള്ള അവസ്ഥയാണ്. എലിസബത്ത് പറയുന്നതുമായി സാമ്യമുള്ള അനുഭവങ്ങളാണ് ചേച്ചിയ്ക്കും ഉണ്ടായിട്ടുള്ളത്. എലിസബത്തിന് വേറെ നിയമക്കുരുക്കള്‍ ഇല്ലാത്തതിനാല്‍ പ്രശ്‌നമില്ല. ആരോപണവുമായി മുന്നോട്ട് പോകാം. പക്ഷേ ഞങ്ങള്‍ക്ക് സംസാരിക്കുമ്പോള്‍ ഒത്തിരി ശ്രദ്ധിക്കാനുണ്ട്. എലിസബത്ത് പറയുന്നതൊക്കെ കറക്ടാണെങ്കിലും ഇങ്ങനെ സംസാരിച്ച് കൊണ്ടിരിക്കുന്നതില്‍ കാര്യമില്ല. നിയമപരമായി അതിന് ചെയ്യേണ്ടത് ചെയ്താല്‍ മാത്രമേ നമുക്കൊരു നീതി നടപ്പിലാക്കി കിട്ടുകയുള്ളു എന്നും
അഭിരാമി കൂട്ടിച്ചേര്‍ത്തു...


Click it and Unblock the Notifications











