എന്‍റെ കണ്‍മണിയാണ്! പ്രചോദനമാണ്! നിന്നെ ലഭിച്ചതില്‍ സന്തോഷമെന്ന് അഭിരാമി സുരേഷ്! പോസ്റ്റ് വൈറല്‍!

സ്വതസിദ്ധമായ ആലാപന ശൈലിയുമായി മുന്നേറുന്നവരാണ് അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. സ്വന്തമായ ബാന്‍ഡുമായി മുന്നേറുന്ന ഇവര്‍ക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചേച്ചിയും അനിയത്തിയും മാത്രമല്ല അമൃതയുടെ മകളായ പാപ്പുവും പാട്ടിലും ഡാന്‍സിലുമൊക്കെ മികവ് തെളിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവരുടെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് അമൃത മുന്നേറിയത്. അമൃതം ഗമയം എന്ന മ്യൂസിക് ബാന്റും എജി വ്‌ളോഗ്‌സ് എന്ന യൂട്യൂബ് ചാനലുമൊക്കെയായി ഇരുവരും സജീവമാണ്.

സഹോദരിയായ അമൃത സുരേഷിന് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. ഇതിനോടകം തന്നെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പും വൈറലായി മാറിയിരുന്നു. മകളെന്ന നിലയില്‍ വിസ്മയമാണ്, നിസ്വാര്‍ത്ഥയായ അമ്മയാണ്, ജീവിതകാലം മുഴുവനുമുള്ള സുഹൃത്താണ്, കഠിന പ്രയത്‌നം ചെയ്യുന്ന കലാകാരിയാണ്. എല്ലാത്തിനുമുപരി അനുഗ്രഹീതയായ ഗായികയാണ്. തന്റെ ജീവിതത്തിലെ വെളിച്ചമാണ് സഹോദരിയെന്നും നിന്റെ സഹോദരിയായിരുന്നില്ലെങ്കില്‍ താന്‍ ഇപ്പോ എത്തിയതിന്റെ പാതിവഴിയില്‍പ്പോലും എത്തില്ലെന്നും അഭിരാമി കുറിച്ചിട്ടുണ്ട്.

Abhirami Suresh

നിന്നില്‍ നിന്നും വേണ്ടത്ര പഠിക്കാനോ, നിന്നെ വേണ്ടത്ര സ്‌നേഹിക്കാനോ തന്റെ ജീവിതം മതിയാവില്ലെന്നും നീ എന്റെ കണ്‍മണിയാണ്, രണ്ടാം അമ്മയാണ് പ്രചോദനമാണെന്നും അഭിരാമി കുറിച്ചിട്ടുണ്ട്. പ്രതിസന്ധികളെ തരണം ചെയ്തു മുറിവേറ്റ മനസ്സിനെ എങ്ങനെ സുഖപ്പെടുത്താമെന്ന കാര്യത്തിനെക്കുറിച്ചുമൊക്കെ മാതൃക നല്‍കിയതിന് നന്ദിയെന്നും അഭിരാമി കുറിച്ചിട്ടുണ്ട്. അഭിരാമി സുരേഷിന്‍രെ പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X