മഹാത്മാ ഗാന്ധിയ്ക്ക് ശേഷമുള്ള ഹീറോ! എപി ജെ അബ്ദുള്‍ കലാമിന്റെ ബയോപിക് വരുന്നു!

Recommended Video

ഇന്ത്യയുടെ മിസൈല്‍ മാന്‍ വരുന്നു | filmibeat Malayalam

ബയോപിക്കുകള്‍ നിര്‍മ്മിച്ച് ഇന്ത്യന്‍ ബോക്‌സോഫീസില്‍ വമ്പന്‍ സാമ്പത്തിക ലാഭം കൈവരിച്ച് കൊണ്ടിരിക്കുകയാണ് ഒരു വിഭാഗം സംവിധായകര്‍. അക്കൂട്ടത്തിലേക്ക് ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്നറിയപ്പെടുന്ന മുന്‍ പ്രധാനമന്ത്രി എപിജെ അബ്ദുള്‍ കലാമിന്റെ ജീവിതകഥയും സിനിമയാക്കാന്‍ പോവുകയാണ്. പ്രമുഖ നിര്‍മാതാവ് അഭിഷേക് അഗര്‍വാള്‍ ആണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.

apj-abudul-kalam

സിനിമയെ ചുറ്റിപറ്റി നേരത്തെ മുതല്‍ പ്രചരിച്ച് കൊണ്ടിരുന്ന ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് കൊണ്ടാണ് അബ്ദുള്‍ കലാമിന്റെ ബയോപിക് വരുന്നുണ്ടെന്ന് നിര്‍മാതാവ് വ്യക്തമാക്കിയത്. അനില്‍ സുധകര്‍ ആണ് സംവിധാനം. നിലവില്‍ പ്രീ പ്രൊഡക്ഷക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സിനിമ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് അബ്ദുള്‍ കലാമിന്റെ കുടുംബാംഗങ്ങളോട് അനുവാദം വാങ്ങിയിരുന്നെന്നും അഭിഷേക് വ്യക്തമാക്കുന്നതായി ഡെക്കാന്‍ ക്രോണിക്കിള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്ത് കാരണമാണ് അബ്ദുള്‍ കലാമിന്റെ ബയോപിക്ക് എടുക്കാന്‍ പ്രചോദനമായതെന്ന ചോദ്യത്തിനും നിര്‍മാതാവ് മറുപടി പറഞ്ഞിരുന്നു. യഥാര്‍ഥ സംഭവകഥകളെ ആസ്പദമാക്കി ഞങ്ങള്‍ നിരവധി ചിത്രങ്ങള്‍ ഇതിനകം എടുത്ത് കഴിഞ്ഞു. ഇത്തരം സിനിമകളിലൂടെ യുവാക്കള്‍ക്ക് പ്രചോദിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. അതാണ് ഞങ്ങളുടെ ലക്ഷ്യം. അതാണ് കലാം സാറിലേക്ക് എത്തിയത്. മഹാത്മഗാന്ധിയ്ക്ക് ശേഷം അദ്ദേഹമാണ് നമ്മുടെ ഹീറോ. ലോകം മുഴുവനുള്ള ആളുകള്‍ക്കും കലാം സാറിന്റെ വ്യക്തിത്വത്തെ കുറിച്ച് അറിയാം. നിലവില്‍ ഗോഡാചാരി 2 എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് അഭിഷേക് അഗര്‍വാള്‍.

More from Filmibeat

Read more about: apj abdul kalam biopic
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X