അഭിഷേക് ബച്ചന്‍ എന്നെ ആദ്യം ചേച്ചി എന്നാണ് വിളിച്ചത്, അതു തിരുത്തി എന്ന് പേളി മാണി
അങ്ങനെ മലയാളത്തില്‍ നിന്ന് മറ്റൊരു നായികകൂടെ ബോളിവുഡിലേക്ക് അരങ്ങറുകയാണ്. ടെലിവിഷന്‍ ലോകത്ത് നിന്നെത്തിയ പേളി മാണി മലയാളത്തില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ട് ഇതാ ബോളിവുഡില്‍ അഭിഷേക് ബച്ചന്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. അനുരാഗ് ബസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അതിഥി റോയ് കപൂര്‍, രാജ്കുമാര്‍ റാവു, പങ്കജ് ത്രിപതി, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, റോഹിത് ഷറഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. ഈ കാസ്റ്റിങ് ആണ് തന്നെ ഏറ്റവും ആകര്‍ഷിച്ചത് എന്ന് പേളി പറയുന്നു.

ചിത്രത്തിന്റെ കഥയെ കുറിച്ച് കൂടുതല്‍ ഒന്നും പറയാന്‍ എനിക്ക് സ്വാതന്ത്രമില്ല. ഇതൊരു ഡാര്‍ക് കോമഡി ചിത്രമാണെന്ന് ഉറപ്പ് പറയാം. അനുരാഗ് ബസുവിന്റെ ഹിറ്റ് ചിത്രമാണ് ലൈഫ് ഇന്‍ എ മെട്രോ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ സിനിമ എന്ന വാര്‍ത്ത തീര്‍ത്തും വ്യാജമാണെന്നും പേളി വ്യക്തമാക്കി.
ചിത്രത്തിലെ എന്റെ ഫസ്റ്റ് ഷോട്ട് അഭിഷേക് ബച്ചനൊപ്പമായിരുന്നു. വളരെ ഡൗണ്‍ ഏര്‍ത്ത് ആയ വ്യക്തിയാണ് അഭിഷേക്. എന്നെ ചേച്ചി എന്നാണ് അദ്ദേഹം ആദ്യം വിളിച്ചത്. ചേച്ചി എന്നാല്‍ ഹിന്ദിയില്‍ ആന്റിയാണെന്ന് അദ്ദേഹത്തോട് പറഞ്ഞ് ബോധിപ്പിച്ചു, ആ വിളി തിരുത്തി- പേളി പറഞ്ഞു.


Click it and Unblock the Notifications











