ഐശ്വര്യയോട് തമാശ പറയാന്‍ അഭിഷേക് ബച്ചന് മോഹം!
മുംബൈ: സ്വന്തം ഭാര്യയല്ലേ, തമാശ പറയണമെങ്കില്‍ അങ്ങ് പറഞ്ഞാല്‍ പോരേ എന്ന് ചിന്തിക്കാന്‍ വരട്ടെ, ഐശ്വര്യയോട് സ്‌ക്രീനില്‍ തമാശ പറഞ്ഞ് നടക്കുന്ന കാര്യമാണ് അഭിഷേക് ബച്ചന്‍ മോഹിക്കുന്നത്. അതെ, ഐശ്വര്യ റായ്‌ക്കൊപ്പം ഒരു തമാശപ്പടത്തില്‍ അഭിനയിക്കണമെന്നാണ് ജൂനിയര്‍ ബച്ചന്റെ ഇപ്പോഴത്തെ ആഗ്രഹം. ബോളിവുഡില്‍ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് 41 കാരിയായ ഐശ്വര്യ റായ്.
സഞ്ജയ് ഗുപ്തയുടെ ജസ്ബയിലൂടെയാണ് ഐശ്വര്യ റായ് ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചുവരുന്നത്. 2010 ലാണ് അഭിഷേക് ബച്ചന്‍ - ഐശ്വര്യ റായ് ജോഡി ഒരുമിച്ച് അഭിനയിച്ചത്. ചിത്രം രാവണ്‍. അത് പക്ഷേ ഒരു തമാശചിത്രമായിരുന്നില്ല. ഒരു തമാശപ്പടത്തില്‍ ഐശ്വര്യ റായിക്കൊപ്പം അഭിനയിച്ചാല്‍ കൊള്ളാമെന്ന് അഭിഷേക് ബച്ചന്‍ തന്നെയാണ് ആഗ്രഹം പ്രകടിപ്പിച്ചത്.

മുംബൈയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു സിനിമാ വാരികയാണ് ജൂനിയര്‍ ബച്ചന്റെ ഈ ആഗ്രഹം പുറത്ത് വിട്ടത്. ഐശ്വര്യ റായ്‌ക്കൊപ്പം ഒരു തമാശപ്പടം ചെയ്യുന്നത് വന്‍ കോമഡിയായിരിക്കും എന്നാണ് അഭിഷേക് കരുതുന്നതത്രെ. പക്ഷേ നല്ലൊര് സ്‌ക്രിപ്റ്റ് കിട്ടിയാലേ ഈ ആഗ്രഹം സഫലമാക്കാന്‍ തുനിയൂ എന്നും അഭിഷേക് ബച്ചന്‍ പറയുന്നു.
അഞ്ച് വര്‍ഷമായി ഐശ്വര്യ സിനിമയില്‍ അഭിനയിച്ചിട്ട്. ആക്ഷന്‍ ത്രില്ലറായ ജസ്ബയില്‍ ഇര്‍ഫാന്‍ ഖാന്‍, ഷബാന ആസ്മി, അനുപം ഖേര്‍ തുടങ്ങിയ പ്രമുഖരാണ് ആഷിനൊപ്പം ഉള്ളത്. ജസ്ബയ്ക്ക് പിന്നാലെ രണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ശര്‍മ എന്നിവര്‍ക്കൊപ്പം കരണ്‍ ജോഹറിന്റെ റൊമാന്റിക് മൂവിയായ ഏ ദില്‍ ഹേ മുഷ്‌കിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications