ഐശ്വര്യയും താനും എങ്ങോട്ടും പോകുന്നില്ല: അഭിഷേക്

By Aswathi

ഐശ്വര്യ റായ് യും അമ്മായിയമ്മ ജയാബച്ചനും തമ്മില്‍ അത്രനല്ല ബന്ധത്തിലല്ലെന്ന് കുറച്ചു നാളുകള്‍ക്ക് മുന്നെ റിപ്പോര്‍ട്ടു വന്നു തുടങ്ങിയിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം ഈ വഴക്ക് മൂത്ത് ഐശ്വര്യ മകള്‍ ആരാധ്യയ്ക്കും ഭര്‍ത്താവ് അഭിഷേക് ബച്ചനുമൊപ്പം വീടുമാറുന്നു എന്ന് വരെ റിപ്പോര്‍ട്ടു വന്നു. സംഭവത്തെ കുറിച്ച് ഐശ്വര്യയോ അഭിഷേക് ബച്ചനോ അമിതാഭ് ബച്ചനോ പ്രതികരിക്കാതെ കൂടെയായപ്പോള്‍ റിപ്പോര്‍ട്ട് സത്യമാണെന്ന് അംഗീകരിക്കുന്ന തലത്തിലേക്ക് നീങ്ങിയിരുന്നു.

എന്നാല്‍ ഇതിനുള്ള സ്ഥിരീകരണവുമായി ഇപ്പോള്‍ അഭിഷേക് രംഗത്ത് വന്നിരിക്കുന്നു. തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് അഭി അറിയിച്ചു. ഇക്കാര്യവുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ ആരാധകര്‍ നടത്തിയ ഒരു ചോദ്യത്തിന് ഉത്തരമായാണ് അഭിഷേക് പ്രതികരിച്ചത്. വാര്‍ത്തകള്‍ ഗോസിപ്പുകള്‍ മാത്രമാണെന്നും വീടുമാറാനുള്ള ഉദ്യേശമൊന്നുമില്ലെന്നും അദ്ദേഹമറിയിച്ചിട്ടുണ്ട്.

Bhachchan Family

തന്റെ വ്യക്തപരമായ കാര്യങ്ങളില്‍ അമ്മായിയമ്മ ജയാ ബച്ചന്‍ പരിധികടന്ന് ഇടപെടുന്നതിനാലാണ് ഐശ്വര്യ മുംബൈയില്‍ മകളുടെ പേരില്‍ വാങ്ങിയ ഫഌറ്റിലേക്ക് ഭര്‍ത്താവിനൊപ്പം മാറുന്നതെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ഐശ്വര്യ തിരിച്ചുവരവിനൊരുങ്ങുമ്പോള്‍ ഇത്തരത്തിലൊരു ഗോസിപ്പു വന്നതിനാല്‍ അതിന് അടിസ്ഥാനവുമുണ്ടായി. എന്തായാലും അഭിഷേക് പ്രതികരിച്ചത് ഗോസിപ്പുകള്‍ക്ക് തത്കാല ശമനമാണെങ്കലും ഐശ്വര്യയുടെ മൗനം ഇപ്പോഴും ആരാധകരില്‍ ഒരു ചോദ്യഛിന്നമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X