പ്രണയത്തിന് മറ്റൊരു നിർവചനവുമായി ടൊവിനോ! അഭിയുടെ കഥ അനുവിന്റേയും, ടീസർ കാണാം
മലയാളത്തിലും തമിഴിവും ഒരുക്കുന്ന ചിത്രത്തിൽ പിയ ബാജ്പോയാണ് നായിക.
വളരെ വേഗം തന്നെ പ്രേക്ഷക മനസ് കീഴടക്കിയ യുവതാരമാണ് ടെവിനോ തോമസ്. ചെയ്ത എല്ലാ ചിത്രങ്ങളും സൂപ്പർഹിറ്റും. ഇപ്പേഴിത ടൊവിനോ നായികനായെത്തുന്ന അഭിയുടെ കഥ അനുവിന്റെയും എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്ത്. മലയാളത്തിലും തമിഴിവും ഒരുക്കുന്ന ചിത്രത്തിൽ പിയ ബാജ്പോയാണ് നായിക. താരത്തിന്റ കന്നി തമിഴ് ചിത്രം കൂടിയാണിത്.

ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ടൊവിനോ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. മാർച്ച് 9 നു ചിത്രം തിയേറ്ററിലെത്തും. ടൊവിനോ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസറും താരം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.
അഭിയുടെ കഥ അനുവിന്റേയും ഒരു പ്രണയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ്. സോഫ്റ്റ്വെയർ എൻജീനിയറാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്. ബ്ലോഗറെയാണ് പിയ അവതരിപ്പിക്കുന്നത്. ഇവർ തമ്മിലുള്ള പ്രണയവും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. കൂടാതെ ചിത്രത്തിൽ പ്രഭുവും സുഹാസിനിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ടീസർ കാണാം


Click it and Unblock the Notifications