പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ച ചിത്രമായ അബ്രഹാമിന്റെ സന്തതികളുടെ ചിത്രീകരണം ആരംഭിച്ചു. കോലഞ്ചേരിയില്‍ വെച്ചാണ് സിനിമ ചിത്രീകരിക്കുന്നത്. പുതുവര്‍ഷത്തിലെ ആദ്യ ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തു. കോലഞ്ചേരിക്കടുത്ത് ഒരു വീട്ടില്‍ വെച്ചാണ് സിനിമ ചിത്രീകരിക്കുന്നത്. ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പാടൂരാണ് സിനിമ സംവിധാനം ചെയ്യുന്നത്.ടൈറ്റില്‍ കഥാപാത്രമായ അബ്രഹാമിന്റെ മൂത്ത പുത്രനായി മമ്മൂട്ടിയും സഹോദരനായി അന്‍സണ്‍ പോളും എത്തുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്.
കുടുംബ സുഹൃത്തിനും പ്രണവിനുമൊപ്പം ജോഗിങ്ങിനിറങ്ങിയ മോഹന്‍ലാല്‍, ചിത്രം വൈറല്‍!
യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ അന്‍സണ്‍ പോളിന് ഇതില്‍പ്പരമൊരു ഭാഗ്യം ലഭിക്കാനില്ല. മമ്മൂട്ടിയോടൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം ഇത്ര പെട്ടെന്ന് സാധ്യമാവുമെന്ന് കരുതിയിരുന്നില്ലെന്ന് നേരത്തെ അന്‍സണ്‍ വ്യക്തമാക്കിയിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും കനിഹയും ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിച്ചെത്തുകയാണ്. സുസു സുധി വാത്മീകം, ഊഴം, റെമോ, സോളോ, ആട് 2 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് അന്‍സണ്‍ പോള്‍.സ്ട്രീറ്റ്‌ലൈറ്റ്‌സിന് ശേഷം വീണ്ടും മമ്മൂട്ടി പോലീസ് വേഷത്തിലെത്തുകയാണ്. കസബയിലെപ്പോലെയുള്ള പോലീസുകാരനെയല്ല ഈ ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്നത് ഷാജി പാടൂര്‍ വ്യക്തമാക്കിയിരുന്നു.
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി | Subscribe to Malayalam Filmibeat.