മെഗാസ്റ്റാറിനെ കളിയാക്കിയവര്‍ എവിടെ? പുതിയ റെക്കോര്‍ഡുമായി മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ..

Recommended Video

പുതിയ റെക്കോര്‍ഡുമായി മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ | filmibeat Malayalam

ഈ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ മൂവിയായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകള്‍ നിറഞ്ഞോടുകയാണ്. ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പാടൂര്‍ സംവിധാനം ചെയ്ത സിനിമ ഈദിന് മുന്നോടിയായി ജൂണ്‍ പതിനാറിനായിരുന്നു തിയറ്ററുകളിലേക്ക് റിലീസിനെത്തിയത്. തുടക്കത്തില്‍ കിട്ടിയ അതേ പിന്തുണയാണ് മൂന്നാം ആഴ്ചയിലേക്ക് എത്തുമ്പോഴും സിനിമയ്ക്ക് കിട്ടുന്നത്.

കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലഭിനയിച്ച അബ്രഹാമിന്റെ സന്തതികള്‍ ഒരു ഇമോഷണല്‍ ത്രില്ലറായിരുന്നു. അന്‍സന്‍ പോള്‍, കനിഹ, താരുഷി, സിദ്ദിഖ്, രഞ്ജി പണിക്കര്‍, സിജോയ് വര്‍ഗീസ്, യോഗ് ജെപി, ശ്യാമപ്രസാദ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന സിനിമ ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ടില്‍ ജോര്‍ജ്, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

അബ്രഹാമിന്റെ വിജയതുടക്കം

അബ്രഹാമിന്റെ വിജയതുടക്കം

ഈ വര്‍ഷം റിലീസിനെത്തിയ മമ്മൂട്ടിയുടെ ആദ്യ മൂന്ന് സിനിമകളും തിയറ്ററുകളില്‍ നല്ല അഭിപ്രായം നേടിയിരുന്നു. എന്നാല്‍ മൂന്ന് സിനിമകള്‍ക്കും ബോക്‌സോഫീസില്‍ കാര്യമായി വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. അക്കാര്യത്തില്‍ അബ്രഹാമിന്റെ സന്തതികള്‍ നൂറ് ശതമാനം വിജയമായി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് രണ്ട് ആഴ്ചകള്‍ പിന്നിടുമ്പോള്‍ കേരളത്തിലും വിദേശത്തും സിനിമ മികവുറ്റ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. പ്രദര്‍ശനങ്ങളുടെ എണ്ണം കൂട്ടിയിരുന്നെങ്കിലും ഇപ്പോഴും പലയിടങ്ങളിലും ഹൗസ്ഫുള്‍ ആയിട്ടാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

 പ്രദര്‍ശനവും റെക്കോര്‍ഡ്

പ്രദര്‍ശനവും റെക്കോര്‍ഡ്

റിലീസ് ദിവസം അബ്രഹാമിന്റെ സന്തതികള്‍ക്ക് 136 തിയറ്ററുകളായിരുന്നു കിട്ടിയത്. എന്നാല്‍ ആദ്യദിവസം ഫസ്റ്റ് ഷോ മുതല്‍ സെക്കന്‍ഡ് ഷോ വരെ ഹൗസ് ഫുള്‍ ആയിട്ടാണ് പ്രദര്‍ശനം നടത്തിയത്. ഇതോടെ കൂടുതല്‍ ഷോ ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും ടിക്കറ്റ് കിട്ടാതെ പലര്‍ക്കും മടങ്ങി പോവേണ്ടി വന്നിരുന്നു. സെക്കന്‍ഡ് കഴിഞ്ഞും പ്രത്യേക പ്രദര്‍ശനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. മൂന്നാം ആഴ്ചയിലേക്ക് എത്തിയിട്ടും ഇക്കാര്യത്തില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഒന്‍പത് ദിവസം കൊണ്ട് 5000 പ്രദര്‍ശനം കേരളത്തില്‍ നിന്ന് മാത്രം സിനിമയ്ക്ക് കിട്ടിയിരിക്കുകയാണ്.

 കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍

കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍

തുടക്കത്തില്‍ 20 പ്രദര്‍ശനമായിരുന്നു കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലഭിച്ചത്. പതിനാറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 18 ഷോ വിധം ലഭിക്കുന്നുണ്ട്. കഴിഞ്ഞ ശനിയും ഞായറും നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ശനിയാഴ്ച 4.36 ലക്ഷവും, ഞായറാഴ്ച 5.35 ലക്ഷവും സിനിമയ്ക്ക് ലഭിച്ചു. ഇതോടെ പതിനാറ് ദിവസം കൊണ്ട് 80.5 ലക്ഷം എന്ന വലിയ തുകയിലെത്തിയിരിക്കുകയാണ് അബ്രഹാമിന്റെ സന്തതികള്‍. ഫോറം കേരള പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

പുതിയ റെക്കോര്‍ഡ്

പുതിയ റെക്കോര്‍ഡ്

ഒമ്പത് ദിവസം കൊണ്ട് 5000 ഷോ കഴിഞ്ഞ സിനിമ നിലവില്‍ 10000 പ്രദര്‍ശനങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. രക്ത ബന്ധത്തിന്റെ കഥ പറഞ്ഞെത്തിയ ഈ ചിത്രത്തെ നെഞ്ചേറ്റിയ നിങ്ങള്‍ക്ക് നന്ദി എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അബ്രഹാമിന്റെ സന്തതികളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട പോസ്റ്ററിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇനി വരുന്ന ദിവസങ്ങളിലും സിനിമ മോശമില്ലാത്ത രീതിയില്‍ തന്നെ മുന്നോട്ട് പോവുമെന്ന കാര്യത്തില്‍ സംശയമില്ല. അതേ സമയം ചിത്രം നേടാന്‍ പോവുന്ന പുതിയ റെക്കോര്‍ഡ് എന്തായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

അന്യഭാഷകളിലേക്കും..

അന്യഭാഷകളിലേക്കും..

മലയാളത്തില്‍ ഹിറ്റായി ഓടികൊണ്ടിരിക്കുന്ന അബ്രഹാമിന്റെ സന്തതികള്‍ അന്യഭാഷകളിലേക്കും എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. വീക്കെന്‍ഡുകളില്‍ കേരളത്തിന് പുറത്തും ബുക്കിംഗ് തകൃതിയായി നടക്കുകയാണ്. ഹിന്ദി ഡബ്ബിംഗ് അവകാശം മുംബൈയിലെ പ്രമുഖ കമ്പനിയ്ക്ക് വിറ്റതായി നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരിക്കുകയാണ്. തെലുങ്ക്, തമിഴ്, കന്നഡ എന്നിങ്ങനെയുള്ള ഭാഷകളിലേക്ക് ഡബ്ബ് റീമേക്ക് അവകാശങ്ങള്‍ വില്‍ക്കുന്നതിന് വേണ്ടിയുള്ള ചര്‍ത്തകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X