മമ്മൂട്ടിയുടെ ഡെറിക് അബ്രഹാം തകര്‍ത്തത് പ്രണവ് മോഹന്‍ലാലിനെ..! കോടികള്‍ പെട്ടിയിലാക്കി അബ്രഹാം..
Recommended Video

പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ആദിയായിരുന്നു ഈ വര്‍ഷത്തെ ബ്ലോക്ബസ്റ്റര്‍ മൂവിയായി കണക്ക് കൂട്ടിയിരുന്നത്. ആദിയ്‌ക്കൊപ്പമെത്തിയ മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സ് കാര്യമായി വിജയിക്കാതെ പോവുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുള്ള പരിഹാരം തിയറ്ററുകള്‍ നിറഞ്ഞോടുകയാണ്.
ഈദ് പെരുന്നാളിന് തിയറ്ററുകളിലേക്ക് എത്തിയ അബ്രഹാമിന്റെ സന്തതികള്‍ തുടക്കം തന്നെ ഗംഭീരമാക്കിയിരിക്കുകയാണ്. അടുത്തിടെ കേരളക്കര കാണാത്ത വിജയമാണ് സിനിമയ്ക്ക് കിട്ടിയിരിക്കുന്നത്. റിലീസ് ദിവസം തന്നെ ആദിയുടെ റെക്കോര്‍ഡ് അബ്രഹാമിന്റെ സന്തതികള്‍ മറികടന്നിരുന്നു. ഇപ്പോഴിതാ.. ആദ്യ ആഴ്ച കഴിയുമ്പോഴുള്ള കളക്ഷന്‍ റിപ്പോര്‍ട്ട്.

അബ്രഹാമിന്റെ റിലീസ്
സിനിമയില്‍ വര്‍ഷങ്ങളോളം വര്‍ക്ക് ചെയ്ത അനുഭവമുള്ള ഷാജി പാടൂര്‍ സ്വന്തമായി സംവിധാനം ചെയ്ത സിനിമയായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ജൂണ്‍ പതിനാറിയിരുന്നു സിനിമ റിലീസ് ചെയ്തത്. ആദ്യദിനം കേരളത്തില്‍ മാത്രം 136 തിയറ്ററുകളായിരുന്നു അബ്രഹാമിന് കിട്ടിയത്. ഫസ്റ്റ് ഷോ മുതല്‍ ബാക്കി എല്ലാം ഹൗസ് ഫുള്‍ ആയിരുന്നു. ഗംഭീര തുടക്കം തന്നെ കിട്ടിയതോടെ സെക്കന്റ് ഷോ യ്ക്ക് ശേഷം 60-ഓളം സ്പെഷ്യല്‍ ഷോ കളും കളിച്ചിരുന്നു. പലയിടങ്ങളിലും സെക്കന്‍ഡ് ഷോ യുടെ തിരക്ക് കണ്ടതോടെയാണ് കൂടുതല്‍ സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. പുലര്‍ച്ചെ മൂന്നിന് വരെ സ്പെഷ്യല്‍ ഷോ പ്രദര്‍ശിപ്പിക്കേണ്ടി വന്നിരുന്നു.

കൂടുതലൊന്നും പറയാനില്ല...
അബ്രഹാമിന്റെ സന്തതികള്‍ കാണാന്‍ വേണ്ടി തിയറ്ററുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ ആയിരുന്നു. മുന്‍കൂറായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകളെല്ലാം ചൂടപ്പം വിറ്റ് പോവുന്നത് പോലെയായിരുന്നു തീരുന്നത്. തിയറ്ററിന്റെ ഗേറ്റ് തുറന്ന് ആളുകള്‍ ക്യൂവിലേക്ക് ഓടി പായുന്നതും മറ്റുമുള്ള കാഴ്ചകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ വഴി വൈറലായിരുന്നു. ഇത്രയും മികച്ച പിന്തുണ അടുത്ത കാലത്ത് മറ്റൊരു സിനിമയ്ക്കും കിട്ടിയിട്ടില്ല. ഹൗസ് ഫുള്‍ ആയി ചിത്രം പ്രദര്‍ശനം നടക്കുന്നതോടെ ഇനി ആരാധകര്‍ക്ക് അറിയാനുള്ളത് സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ്.

ആദിയെ പൊട്ടിച്ചു...
കൊച്ചി മള്‍ട്ടിപ്ലെക്സിലും വന്‍ സ്വീകരണം തന്നെയായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഇതോടെ ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ പ്രണവ് മോഹന്‍ലാലിന്റെ ആദിയുടെ റെക്കോര്‍ഡ് അബ്രഹാം തകര്‍ത്തിരിക്കുകയാണ്. റിലീസ് ദിവസം 20 പ്രദര്‍ശനമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍ക്ക് കിട്ടിയത്. അതില്‍ പതിനാല് ഷോ ഹൗസ് ഫുള്‍ ആയിരുന്നു. 7.46 ലക്ഷമാണ് അന്നേ ദിവസം സിനിമ നേടിയത്. മികച്ച തുടക്കം കിട്ടിയ ആദിയ്ക്ക് റിലീസ് ദിനം 7.12 ലക്ഷമായിരുന്നു ലഭിച്ചിരുന്നത്.

ആദ്യദിനം
ബുക്ക് മൈ ഷോയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 95 ശതമാനത്തോളം ടിക്കറ്റുകളും ബുക്ക് ചെയ്തിരിക്കുകയാണ്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ രണ്ടാം ദിവസം പതിനഞ്ചോളം സ്‌ക്രീനുകളില്‍ കൂടുതല്‍ പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിരുന്നു. റിലീസ് ദിവസം തിരുവനന്തപുരം ഏരിയപ്ലെക്സില്‍ 4 ഷോ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അതില്‍ നിന്നും 3.45 ലക്ഷമാണ് സിനിമ സ്വന്തമാക്കിയത്. രണ്ടാം ദിവസം അത് 1733 സീറ്റുള്ള തിരുവനന്തപുരത്തെ കാര്‍ണിവല്‍ സിനിമാസില്‍ നിന്നും 3.02 ലക്ഷം രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്.

കളക്ഷന്‍
ആദ്യദിനം നാല് കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ ഉണ്ടാവുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക് കൂട്ടല്‍. അവധിദിനവും ഞായറാഴ്ചയും കിട്ടിയതായിരുന്നു അബ്രഹാമിന്റെ സന്തതികള്‍ക്ക് തുടക്കത്തില്‍ തന്നെ വലിയൊരു അനുഗ്രഹമായി. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും രണ്ടാം ദിനം 7.7 ലക്ഷം നേടിയതോടെ രണ്ട് ദിവസം കൊണ്ട് 15.23 ലക്ഷം എന്ന തുകയിലെത്തിയിരിക്കുകയാണ്. ആദ്യ രണ്ട് ദിവസങ്ങളുടെ അത്രയും തിളക്കമില്ലെങ്കിലും തിങ്കളാഴ്ച നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. 5.66 ലക്ഷമാണ് മൂന്നാം ദിവസം കിട്ടിയത്. ഇതോടെ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്ന് മാത്രമായി 20.90 ലക്ഷം രൂപയാണ് അബ്രഹാം സ്വന്തമാക്കിയിരിക്കുന്നത്.


Click it and Unblock the Notifications











