മമ്മൂക്കയും ഡെറിക്കും തളരില്ല, പുതിയ റെക്കോര്‍ഡ് കളക്ഷനുമായി അബ്രഹാമിന്റെ സന്തതികള്‍!
Recommended Video

ഈ വര്‍ഷത്തെ വമ്പര്‍ ഹിറ്റ് സിനിമ ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു.. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച അബ്രഹാമിന്റെ സന്തതികള്‍. ജൂണ്‍ പതിനാറിന് തിയറ്ററുകളിലേക്ക് എത്തിയ സിനിമ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. സിനിമയ്ക്ക് ടിക്കറ്റ് കിട്ടാതെ പ്രേക്ഷകര്‍ വലയുകയും ചെയ്തിരുന്നു.

സ്‌പെഷ്യല്‍ ഷോ സംഘടിപ്പിച്ചിരുന്നെങ്കിലും അബ്രഹാമിന്റെ സന്തതികള്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലായിടങ്ങളും ഹൗസ് ഫുള്ളായാിരുന്നു. വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തിന് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. റിലീസിനെത്തി ഒരാഴ്ച പിന്നിടുമ്പോള്‍ സിനിമ കളക്ഷന്റെ കാര്യത്തില്‍ വലിയ ഉയരങ്ങളിലേക്ക് എത്തിയിരിക്കുകയാണ്.

സുപ്പര്‍ ഹിറ്റിലേക്ക്
ഈ വര്‍ഷമിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളെല്ലാം കാര്യമായി വിജയിക്കാതെ പോവുകയായിരുന്നു. ഇതോടെ ആരാധകരും നിരാശയിലെത്തിയിരുന്നു. എന്നാല്‍ മമ്മൂക്കയുടെ കിടിലന്‍ പെര്‍ഫോമന്‍സുമായി അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകള്‍ കൈയടക്കിയിരിക്കുകയാണ്. ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ടില്‍ ജോര്‍ജ്, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. വലിയ അവകാശ വാദങ്ങളൊന്നും പറയാനില്ലെങ്കിലും സിനിമ കോടികള്‍ വാരിക്കൂട്ടുന്നൊരു സിനിമയായിരിക്കുമെന്ന് നിര്‍മാതാവ് മുമ്പ് പറഞ്ഞിരുന്നു. ആ വാക്ക് ശരിയാക്കി അബ്രഹം സൂപ്പര്‍ ഹിറ്റിലേക്ക് എത്തിയിരിക്കുകയാണ്.

പ്രദര്‍ശനം കൂടി വരുന്നു...
കേരളത്തില്‍ മാത്രം 136 തിയറ്ററുകളായിരുന്നു റിലീസ് ദിവസം അബ്രഹാമിന് കിട്ടിയത്. മെഗാസ്റ്റാറിന്റെ സിനിമയ്ക്ക് ഇത്രയും തിയറ്ററുകളേ ഉള്ളോ എന്ന് കളിയാക്കിയവരുണ്ടായിരുന്നു. എന്നാല്‍ ഫസ്റ്റ് ഷോ കഴിഞ്ഞതോടെ സംഗതികള്‍ മാറി മറിഞ്ഞു. എല്ലായിടത്തും ഹൗസ് ഫുള്‍. മുന്‍കൂട്ടിയുള്ള ബുക്കിംഗ് അടക്കം എല്ലാം ചൂടപ്പം പോലെ വിറ്റ് പോയി. ഇതോടെ സ്്പെഷ്യല്‍ ഷോ സംഘടിപ്പിക്കേണ്ടി വന്നിരുന്നു. പുലര്‍ച്ചെ അടക്കം പ്രത്യേക പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടും സിനിമയ്ക്ക് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു.

ഇതാണ് റെക്കോര്‍ഡ്
കളക്ഷനില്‍ മാത്രമല്ല അബ്രഹാം മറ്റൊരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ്. ഈ വര്‍ഷം ഏറ്റവുമധികം ഹൗസ് ഫുള്‍ ഷോ നടത്തിയാണ് അബ്രഹാമിന്റെ സന്തതികള്‍ ഉയരങ്ങളിലേക്ക് എത്തിയിരിക്കുന്നത്. അതിവേഗം 1000 ഹൗസ് ഫുള്‍ ഷോ എന്ന റെക്കോര്‍ഡ് ആണ് അബ്രഹാം മറികടന്നിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പുറത്ത് എത്തിച്ചിരിക്കുന്നത്. മാത്രമല്ല ഓണ്‍ലൈനിലൂടെ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ് പോയതും അബ്രഹാമിന്റെ സന്തതികള്‍ക്ക് വേണ്ടിയായിരുന്നു. സിനിമയുടെ വിജയത്തിന്റെ ഭാഗമായി ജൂണ്‍ 23 ന് എറണാകുളം കവിത തിയറ്ററില്‍ ഫാന്‍സിന് പ്രത്യേക ഷോ ഒരുക്കിയിരിക്കുകയാണ്. അന്നേ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകരും തിയറ്ററില്‍ ഉണ്ടാവുമെന്നാണ് പറയുന്നത്. ശനിയാഴ്ചത്തെ 11.30 ജങ നുള്ള പ്രദര്‍ശനമാണ് ഇത്തരത്തില്‍ ഒരുക്കിയിരിക്കുന്നത്.

മികച്ച തുടക്കം
മികച്ച തുടക്കമെന്നല്ല അബ്രഹാം ഞെട്ടിക്കുന്ന തുടക്കമായിരുന്നു എന്ന് വേണം പറയാന്‍. റിലീസ് ദിവസം 20 പ്രദര്‍ശനമായിരുന്നു കൊച്ചി മള്‍ട്ടിപ്ലെക്സില്‍ ഉണ്ടായിരുന്നത്. അതില്‍ നിന്നും 7.46 ലക്ഷമാണ് ചിത്രം നേടിയത്. ഏരിയപ്ലെക്സില്‍ 4 ഷോ യില്‍ നിന്നും 3.45 ലക്ഷമാണ് ആദ്യ ദിവസം സ്വന്തമാക്കിയത്. 1733 സീറ്റുള്ള തിരുവനന്തപുരത്തെ കാര്‍ണിവല്‍ സിനിമാസില്‍ നിന്നും 3.02 ലക്ഷം രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്.

കോടികള്‍
നാല് ദിവസം കൊണ്ട് അബ്രഹാമിന്റെ സന്തതികള്‍ പത്ത് കോടി കളക്ഷന്‍ മറികടന്നു എന്നാണ് റിപ്പോര്‍ട്ട്. ആദ്യദിനം 3 കോടിയ്ക്ക് മുകളിൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ട്രേഡ് അനലിസ്റ്റുകള്‍ ഇത്തരമൊരു പ്രവചനം നടത്തിയിരിക്കുന്നത്. മാത്രമല്ല ഹൗസ് ഫുള്‍ ഷോ നടക്കുന്നതിനാല്‍ കളക്ഷന്‍ അതിവേഗം ഉയരങ്ങളിലെത്തുമെന്ന കാര്യത്തിൽ സംശയമില്ല.

ഗള്‍ഫിലും വന്‍ സ്വീകരണം...
ജൂണ്‍ 21 നായിരുന്നു യുഎഇ/ജിസിസി സെന്ററുകളിലേക്ക് അബ്രഹാമിന്റെ സന്തതികള്‍ റിലീസ് ചെയ്യുന്നത്. 70 ഓളം സെന്ററുകളിലായിരുന്നു സിനിമ റിലീസിനെത്തിയത്. അവിടെ നിന്നും ആദ്യദിനത്തില്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫാന്‍സ് ഷോ കളും സ്‌പെഷ്യല്‍ ഷോ കളുമായിട്ടാണ് ചിത്രത്തെ ആരാധകര്‍ വരവേറ്റത്. വരും ദിവസങ്ങളില്‍ കേരളത്തിന് പുറത്തും സിനിമ എത്തുമെന്ന സൂചന. ആദ്യദിനം മുതല്‍ ഒരാഴ്ച പിന്നിടുമ്പോഴും സിനിമയ്ക്ക് ലഭിച്ച പിന്തുണ അവസാനിച്ചിട്ടില്ലെന്നുള്ളതാണ് സത്യം. ഇപ്പോഴും കേരളത്തിലെ എല്ലാ സെന്ററുകളും ഹൗസ് ഫുള്‍ തന്നെയാണ്.


Click it and Unblock the Notifications