മമ്മൂട്ടിയില്ലെങ്കിലും ആഘോഷം പൊടിപൊടിച്ചു! അബ്രഹാമിന്റ നൂറാം ദിനം പൊളിച്ചടുക്കി! വീഡിയോ വൈറല്‍! കാണൂ
Recommended Video

ദ്ദേഹം പ്രകടിപ്പിക്കുന്ന താല്‍പര്യത്തെക്കുറിച്ച് പലരും വാചാലരായിരുന്നു. വ്യത്യസ്തമായ പ്രമേയമാണെങ്കില്‍ മറ്റൊന്നും നോക്കാതെ താനത് സ്വീകരിക്കുമെന്നായിരുന്നു താരം വ്യക്തമാക്കിയത്. നിരവധി സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിമര്‍ശിച്ചവര്‍ പോലും താരത്തിന്റെ സിനിമയ്ക്കായി ക്യൂ നിന്ന സംഭവങ്ങളായിരുന്നു അടുത്തിടെയായി അരങ്ങേറിയത്. ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന അബ്രഹാമിന്റെ സന്തതികളുടെ കാര്യമാണ് പറഞ്ഞുവന്നത്. ഡെറിക്ക് അബ്രഹാം എന്ന പോലീസുകാരനായാണ് മമ്മൂട്ടി എത്തിയത്. സിനിമ ഇതിനോടകം തന്നെ നിരവധി റെക്കോര്‍ഡുകള്‍ മറികടന്നിരുന്നു. ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മൂന്ന് തിയേറ്ററുകളില്‍ ചിത്രം നൂറാം ദിനം പിന്നിട്ടിരുന്നു. ഇതിന് പിന്നാലെയായി ആരാധകര്‍ പ്രത്യേക ഷോ സംഘടിപ്പിച്ചിരുന്നു. മെഗാസ്റ്റാറിന്‍രെ ആരാധകര്‍ ശരിക്കും ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഈ സംഭവം. ബോക്‌സോഫീസില്‍ പല റെക്കോര്‍ഡുകളും അദ്ദേഹത്തിനായി വഴി മാറിയിരുന്നു. ഈ വര്‍ശത്തെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററായി മാറിയിരിക്കുകയാണ് ചിത്രം. പുലിമുരുകന് ശേഷം മികച്ച കലക്ഷന്‍ സ്വന്തമാക്കിയ സിനിമ കൂടിയായിരുന്നു ഇത്. ഡെറിക്ക് നൂറ് പിന്നിട്ടതിന്റെ ആഘോഷ വീഡിയോ പങ്കുവെച്ചത് ആന്റോ ജോസഫാണ്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയുടെ ചിത്രീകരണത്തിനായി മമ്മൂട്ടി ഛത്തീസ്ഗഡിലേക്ക് പോവുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. മഹി വി രാഘവ് സംവിധാനം ചെയ്യുന്നതെലുങ്ക് ചിത്രമായ യാത്രയിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ പത്തിനാണ് ഉണ്ടയുടെ ചിത്രീകരണം ആരംഭിക്കുന്നത്. മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും അര്‍ജുന്‍ അശോകനും മുഴുനീള വേഷത്തിലെത്തുന്നുണ്ട്. ബോളിവുഡ് ഉള്‍പ്പടെ ഇന്ത്യന്‍ സിനിമയിലെ പ്രഗത്ഭരാണ് സിനിമയ്ക്ക് വേണ്ടി ഒരുമിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications











