ചരിത്ര വിജയത്തിലേക്ക് കുതിച്ച് അബ്രഹാമിന്റെ സന്തതികള്‍! കേരളത്തില്‍ മാത്രം 16950 ഷോ പൂര്‍ത്തിയാക്കി!
Recommended Video

മലയാളത്തിന്റെ മെഗാസ്റ്റാറിന്റെതായി ഈ വര്‍ഷം പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. കേരളത്തിനു പുറമെ വിദേശത്തും നിറഞ്ഞ സദസുകളിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. മലയാളത്തില്‍ കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി അബ്രഹാമിന്റെ സന്തതികള്‍ മാറിയിരുന്നു.
മമ്മൂക്കയുടെ ഡെറിക്ക് അബ്രഹാം എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു കേരളത്തിലെ സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. മമ്മൂക്കയുടെ കരിയറിലിറങ്ങിയ മികച്ചൊരു ആക്ഷന്‍ ത്രില്ലര്‍ സിനിമയായും ചിത്രം മാറിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയ്‌ക്കൊപ്പം വമ്പന്‍ കളക്ഷനുമായിട്ടാണ് ചിത്രം തിയ്യേറ്ററുകളില്‍ മുന്നേറിയിരുന്നത്. സിനിമ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്.

അബ്രഹാമിന്റെ സന്തതികള്‍
സിനിമകളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷാജി പാടൂരിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ജൂണ്‍ പതിനാറിന് തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യം ദിനം മുതല്‍ മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ ഹൗസ്ഫുള്‍ ഷോകളുമായിട്ടായിരുന്നു ചിത്രം മുന്നേറിയിരുന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു സിനിമയാണ് അബ്രഹാമിന്റെ സന്തതികളെന്നായിരുന്നു ചിത്രം കണ്ട ആളുകളെല്ലാം തന്നെ പറഞ്ഞിരുന്നത്. മമ്മൂക്കയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി ചിത്രത്തിലെ ഡെറിക്ക് അബ്രഹാം മാറിയിരുന്നു.

ഡെറിക്കിന്റെ ജൈത്രയാത്ര
മമ്മൂക്കയ്ക്കൊപ്പം കൈയ്യടി നേടിയ കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ ആന്‍സണ്‍ പോളും എത്തിയിരുന്നത്. ഏട്ടനും അനിയനുമായി ശ്രദ്ധേയ പ്രകടനമായിരുന്നു ചിത്രത്തില്‍ ഇരുവരും നടത്തിയിരുന്നത്. ആന്‍സണു പുറമെ കനിഹ, സിദ്ധിഖ്,കലാഭവന്‍ ഷാജോണ്‍,രണ്‍ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമാര്‍ന്ന പ്രകടനമായിരുന്നു നടത്തിയിരുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ടിഎ്ല്‍ ജോര്‍ജ്ജ് ,ജോബി ജോര്‍ജ്ജ് തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്.

75 ദിനങ്ങള്‍
75 ദിനങ്ങള്‍ പിന്നിട്ടാണ് ചിത്രം തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. റിലീസ് ചെയ്ത ചില കേന്ദ്രങ്ങളില്‍ സിനിമ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് അറിയുന്നത്. സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന എറ്റവും വലിയ സ്വീകാര്യതയായിരുന്നു അബ്രഹാമിന്റ സന്തതികള്‍ക്ക് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചത്. ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായ ഹനീഫ് അദേനിയായിരുന്നു മമ്മൂട്ടി ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കിയിരുന്നത്.

കേരളത്തില്‍ മാത്രം
കേരളത്തില്‍ മാത്രമായി ചിത്രം 16950 ഷോ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ചിത്രം 75 ദിനങ്ങള്‍ പിന്നിട്ട വേളയിലാണ് അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്. അബ്രഹാമിന്റെ സന്തതികള്‍ 75 ദിവസങ്ങള്‍ ആയതിന്റെ പോസ്‌ററര്‍ അണിയറക്കാര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു.

ലോകമൊട്ടാകെ
ലോകമൊട്ടാകെ 22,000 ഷോയാണ് ചിത്രം പൂര്‍ത്തികരിച്ചരിക്കുന്നത്. മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം ചരിത്ര വിജയത്തിലേക്ക് കുതിക്കുന്ന ചിത്രം കൂടിയാണ് അബ്രഹാമിന്റെ സന്തതികള്‍. കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളത്തിലെ രണ്ടാമത്തെ സിനിമയായി ചിത്രം മാറിയെങ്കിലും കളക്ഷന്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല.
പോസ്റ്റ് കാണൂ
പോസ്റ്റ് കാണൂ


Click it and Unblock the Notifications











