ഡെറിക്ക് അബ്രഹാമിന്റെ ജൈത്രയാത്ര തുടരുന്നു! ചിത്രത്തിന് ഓസ്‌ട്രേലിയയില്‍ വീണ്ടും ഫാന്‍സ് ഷോ!!
Recommended Video

മമ്മൂട്ടിയുടെതായി ഈ വര്‍ഷം പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്നു അബ്രഹാമിന്‌റെ സന്തതികള്‍. മികച്ച പ്രേക്ഷക സ്വീകാര്യതയ്‌ക്കൊപ്പം വമ്പന്‍ കളക്ഷനുമായിട്ടാണ് അബ്രഹാമിന്റെ സന്തതികള്‍ തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്. മലയാളത്തില്‍ കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി അബ്രഹാമിന്റെ സന്തതികള്‍ മാറിയിരുന്നു. മമ്മൂക്കയുടെ കരിയറില്‍ ഇറങ്ങിയ മികച്ചൊരു ആക്ഷന്‍ ക്രൈം ത്രില്ലര്‍ സിനിമയായി അബ്രഹാമിന്റെ സന്തതികള്‍ മാറിയിരുന്നു.
മമ്മൂക്കയുടെ ഡെറിക്ക് അബ്രഹാം എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു കേരളത്തിലെ ചലച്ചിത്ര പ്രേമികള്‍ നല്‍കിയിരുന്നു. കേരളത്തിനു പുറമെ വിദേശത്തും നിറഞ്ഞ സദസുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. ഓസ്‌ട്രേലിയയിലും പ്രദര്‍ശിപ്പിച്ച ചിത്രത്തിന് അവിടെയും മികച്ച സ്വീകരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ ഓസ്‌ട്രേലിയയില്‍ വീ്ണ്ടും അബ്രഹാമിന്റെ ഫാന്‍സ് ഷോ നടത്തുന്നതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

അബ്രഹാമിന്റെ ജൈത്രയാത്ര
ജൂണ്‍ പതിനാറിന് തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച സ്വീകരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു സിനിമയാണ് അബ്രഹാമിന്റെ സന്തതികളെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നത്. മമ്മൂക്കയ്ക്ക് ഈ വര്‍ഷം ലഭിച്ച ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റു കൂടിയായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. മമ്മൂക്കയുടെ ഡെറിക്ക് എബ്രഹാം എന്ന കഥാപാത്രത്തെ കേരളക്കരയൊന്നൊക നെഞ്ചിലേറ്റിയിരുന്നു. മമ്മൂക്കയുടെ മികച്ച പ്രകടനത്തിനൊപ്പം ഷാജി പാടൂരിന്റെ മേക്കിങ്ങും ചിത്രത്തില്‍ മികച്ചുനിന്നിരുന്നു.

70ാം ദിവസത്തിലേക്ക് കടക്കുന്നു
കേരളത്തിലെ പത്തിലധികം റിലീസ് കേന്ദ്രങ്ങളിലായി 70ാം ദിവസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് അബ്രഹാമിന്റെ സന്തതികള്‍. മികച്ച കളക്ഷന്‍ നേടികൊണ്ടാണ് ചിത്രം മുന്നേറികൊണ്ടിരിക്കുന്നത്. പുലിമുരുകന് ശേഷം ബോക്‌സ് ഓഫീസില്‍ നിന്നും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി അബ്രഹാമിന്റെ സന്തതികള്‍ മാറിയിരുന്നു. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജ്, ജോബി ജോര്‍ജ്ജ് തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. മമ്മൂക്കയ്‌ക്കൊപ്പം അന്‍സണ്‍ പോളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

മമ്മൂക്കയും ഹനീഫ് അദേനിയും
ഹനീഫ് അദേനിയുടെ തിരക്കഥയും അബ്രഹാമിന്റെ സന്തതികളില്‍ മികച്ചുനിന്നിരുന്നു. ഗ്രേറ്റ് ഫാദറിനു ശേഷം മമ്മൂക്കയ്‌ക്കൊപ്പം ഹനീഫ് അദേനി വീണ്ടുമൊന്നിച്ച ചിത്രമായിരുന്നു ഇത്. ഇത്തവണയും മികച്ചൊരു തിരക്കഥയായിരുന്നു മമ്മൂക്കയ്ക്കായി ഹനീഫ് അദേനി ഒരുക്കിയിരുന്നത്. എല്ലാതരം പ്രേക്ഷകര്ക്കും ഇഷ്ടപ്പെടുന്ന ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയായി അബ്രഹാമിന്റെ സന്തതികള്‍ മാറിയിരുന്നു.

ഫാന്‍സ് ഷോ വീണ്ടും
കേരളത്തിലെന്ന പോലെ വിദേശത്തും മികച്ച സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഓസ്‌ട്രേലിയയിലും ചിത്രം നേരത്തെ പ്രദര്‍ശനത്തിനെത്തിയിരുന്നു. ജൂലൈ അവസാനത്തോടെയായിരുന്നു ചിത്രം അവിടെ പ്രദര്‍ശനത്തിനെത്തിയിരുന്നത്. മികച്ച സ്വീകാര്യതയായിരുന്നു ഓസ്‌ട്രേലിയയിലും ചിത്രത്തിന് ലഭിച്ചിരുന്നത്. ഓസ്‌ട്രേലിയയില്‍ വീണ്ടും ഫാന്‍സ് ഷോ നടത്തുന്നതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. മമ്മൂട്ടി ഫാന്‍സ് ഓസ്‌ട്രേലിയന്‍ ചാപ്റ്ററാണ് ഫാന്‍സ് ഷോ വീണ്ടും നടത്തുന്നത്.
പോസ്റ്റ് കാണൂ
പോസ്റ്റ് കാണൂ


Click it and Unblock the Notifications