»   » മമ്മൂട്ടിയുടെ വിഷു സമ്മാനം അണിയറയില്‍ ഒരുങ്ങുന്നു, ഗംഭീര സര്‍പ്രൈസാണ് ആരാധകരെ കാത്തിരിക്കുന്നത്!

മമ്മൂട്ടിയുടെ വിഷു സമ്മാനം അണിയറയില്‍ ഒരുങ്ങുന്നു, ഗംഭീര സര്‍പ്രൈസാണ് ആരാധകരെ കാത്തിരിക്കുന്നത്!

Written By:
Subscribe to Filmibeat Malayalam
വിഷു സമ്മാനവുമായി മമ്മൂട്ടി | filmibeat Malayalam

കൊന്നപ്പൂവും വിളവെടുപ്പിന്റെ സമൃദ്ധിയുമായി മറ്റൊരു വിഷുക്കാലം കൂടി പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്. താരങ്ങളും സിനിമാപ്രേമികളും വിഷു റിലീസിനായി കാത്തിരിക്കുകയാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറായ മമ്മൂട്ടിയുടെ സിനിമയും അക്കൂട്ടത്തിലുണ്ട്. വിഷു റിലീസിന് തുടക്കമിട്ടാണ് അദ്ദേഹമെത്തിയത്. ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത പരോള്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

പ്രിയന്‍റെ പ്രിയതാരം ഇനി 'ഒടിയനൊ'പ്പം, മോഹന്‍ലാലിനൊപ്പമെത്തുന്ന ബോളിവുഡ് താരം ആരാണെന്നറിയുമോ? കാണൂ!

പരോളിന് പുറമെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന വേറെ രണ്ട് മെഗാസ്റ്റാര്‍ ചിത്രങ്ങള്‍ കൂടിയുണ്ട്. അങ്കിളും അബ്രഹാമിന്റെ സന്തതികളും. ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികളുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി സിനിമ റിലീസ് ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Arya: ആര്യ ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ല, എലിമിനേറ്റ് ചെയ്യാനുള്ള കാരണവും പറഞ്ഞില്ലെന്ന് നടി!


മമ്മൂട്ടിയുടെ വിഷു സമ്മാനം

വിഷുവിനെ കണിയൊരുക്കുന്നതിന് പുറമെ കൈനീട്ടവും കൊടുക്കുന്ന പതിവുണ്ട്. അത്തരത്തില്‍ പ്രേക്ഷകര്‍ക്ക് സമ്മാനവും കൈനീട്ടവുമൊക്കെ നല്‍കാനായി താരങ്ങളും എത്താറുണ്ട്. മമ്മൂട്ടിയുടെ വിഷു സമ്മാനത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.


അബ്രഹാമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

വര്‍ഷങ്ങളായി സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന അബ്രഹാമിന്റെ സന്തതികളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വിഷു ദിനത്തില്‍ പുറത്തുവിടാനുള്ള നീക്കമാണ് അണിയറപ്രവര്‍ത്തകര്‍ നടത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.


ഡെറിക് അബ്രഹാമെന്ന പോലീസുകാരനായി

ഏത് തരം കഥാപാത്രത്തെയും അനായാസമായി അവതരിപ്പിക്കാന്‍ കഴിയുമെന്ന് മെഗാസ്റ്റാര്‍ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. സ്ട്രീറ്റ്‌ലൈറ്റ്‌സിലെ സി ഐ ജെയിംസിന് ശേഷം മമ്മൂട്ടി വീണ്ടും കാക്കിയണിയുകയാണ്. അദ്ദേഹത്തിന്റെ ഇത്തവണത്തെ ദൗത്യം എന്താണെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പോലീസ് വേഷത്തിലായാലും ചരിത്ര പശ്ചാത്തലത്തിലുള്ള കഥാപാത്രമായാലും ഇത്ത തകര്‍ക്കുമെന്നാണ് ആരാധകരുടെ അവകാശവാദം.


ചിത്രീകരണം പൂര്‍ത്തിയാവുന്നതിനും മുന്‍പേ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയി

അബ്രഹാമിന്റെ സന്തതികളുടെ സാറ്റലൈറ്റ് റൈറ്റ് വന്‍തുക മുടക്കി സൂര്യ ടിവിയാണ് സ്വന്തമാക്കിയത്. ഷൂട്ടിങ് പൂര്‍ത്തീകരിക്കുന്നതിന് മുന്‍പേ തന്നെ റൈറ്റിന്‍റെ കാര്യത്തില്‍ തീരുമാനമായിരുന്നു. എത്ര തുക മുടക്കിയാണ് ഈ അവകാശം സ്വന്തമാക്കിയതെന്നുള്ള വിവരം പുറത്തുവിട്ടിട്ടില്ല. ഫേസ്ബുക്കിലൂടെ സൂര്യ ടിവിയാണ് ഇക്കാര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആദ്യം പുറത്തുവിട്ടത്.


പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ്

പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസായി മമ്മൂട്ടി സിനിമ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. മകനൊപ്പമുള്ള ചിത്രമായിരിക്കും പ്രഖ്യാപിക്കുകയെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ പിന്നീടാണ് ഷാജി പാടൂരിനൊപ്പമുള്ള സിനിമയെക്കുറിച്ച് താരം പ്രഖ്യാപിച്ചത്. 15 വര്‍ഷത്തെ അനുഭവ പരിചയവുമായാണ് അദ്ദേഹം ആദ്യ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ തയ്യാറെടുക്കുന്നത്. അസോസിയേറ്റ് ഡയറക്ടറായി സിനിമയില്‍ തുടരുമ്പോഴും സംവിധാന മോഹം കൂടെ കൊണ്ടു നടന്നിരുന്നു ഷാജി പാടൂര്‍.


English summary
Abrahaminte Santhathikal first look poster is on the way.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X