മമ്മൂക്ക മരണമാസ്സാണ്, ബോക്‌സോഫീസില്‍ നിന്നും കോടികള്‍ നേടിയ അബ്രഹാമിന് പുതിയ നേട്ടം, കാണൂ!

Recommended Video

മമ്മൂക്ക മരണമാസ്സാണ് | filmibeat Malayalam

മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് അബ്രഹാമിന്റെ സന്നതികള്‍ക്കായി കാത്തിരുന്നത്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയ സിനിമയായിരുന്നു ഇത്. ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായത്. കനിഹയും അന്‍സണ്‍ പോളുമൊക്കെ സുപ്രധാന വേഷത്തിലെത്തിയ സിനിമയ്ക്ക് ആദ്യദിനത്തില്‍ തന്നെ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ബോക്‌സോഫീസില്‍ നിന്നും മികച്ച സ്വീകാര്യത ലഭിച്ച ചിത്രം കലക്ഷനിലും ഏറെ മുന്നിലായിരുന്നു.

ചിത്രം ഇതിനോടകം തന്നെ അമ്പത് കോടി ക്ലബില്‍ എത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബോക്‌സോഫീസില്‍ വിജയകരമായി ജൈത്രയാത്ര തുടരുന്ന സിനിമയ്ക്ക് ലഭിച്ചിട്ടുള്ള മറ്റ് നേട്ടത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഹിന്ദി ഡബ്ബിംഗ് റൈറ്റ്

ഹിന്ദി ഡബ്ബിംഗ് റൈറ്റ്

സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ് ഇതിനോടകം തന്നെ വിറ്റുപോയിരുന്നു. മുംബൈയിലെ മുന്‍നിര കമ്പനികളിലൊന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ പുതിയ നേട്ടത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. നിരവധി പേരാണ് ഈ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുള്ളത്. മെഗാസ്റ്റാര്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ കാര്യമാണിത്. സിനിമയുടെ കലക്ഷനെക്കുറിച്ചുള്ള ലേറ്റസ്റ്റ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഹിന്ദിയിലേക്ക് മാറ്റുന്നു?

ഹിന്ദിയിലേക്ക് മാറ്റുന്നു?

മലയാളത്തില്‍ വിജയകരമായി മുന്നേറുന്ന സിനിമയുടെ ഹിന്ദി റീമേക്കും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നുള്ള വിവരവും പോസ്റ്റിലുണ്ട്. മികച്ച സ്വീകാര്യത ലഭിച്ച പല ചിത്രങ്ങളുടെയും ഹിന്ദി റീമേക്കുകള്‍ ഒരുങ്ങാറുണ്ട്. ഭാഷയുടെ വ്യത്യാസത്തിനുസരിച്ച് തിരക്കഥയിലും മാറ്റങ്ങള്‍ വരുത്താറുണ്ട്. അധികം വൈകാതെ സിനിമയുടെ ഹിന്ദി റീമേക്കും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നുള്ള പ്രതീക്ഷയും അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്.

മറ്റ് റീമേക്കുകള്‍

മറ്റ് റീമേക്കുകള്‍

മമ്മൂട്ടിയുടെയതായി പുറത്തിറങ്ങുന്ന മിക്ക സിനിമകളും മറ്റ് ഭാഷകളിലേക്ക് മൊഴി മാറ്റാറുണ്ട്. അബ്രഹാമിന്റെ സന്തതികളുടെ തമിഴ്, തെലുങ്ക്, കന്നഡ റീമേക്കുകളും ഒരുങ്ങുന്നുണ്ട്. മാസ്റ്റര്‍പീസിന്റെ ഹിന്ദി പതിപ്പിന്റെ ട്രയിലര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. മറ്റ് ഭാഷകളുടെ ഡബ്ബിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

 ബോക്‌സോഫീസിലെ പ്രകടനം

ബോക്‌സോഫീസിലെ പ്രകടനം

റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുന്നതിനിടയിലും ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷനാണ് ഈ ചിത്രത്തിന് ലഭിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. 140 ലധികം സെന്ററുകളിലായാണ് ചിത്രം റിലീസ് ചെയ്തത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമകളില്‍ ബ്ലോക്ക്ബ്ലസ്റ്റര്‍ നേട്ടം ആ സിനിമ സ്വന്തമാക്കിയെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X