കാത്തിരിപ്പിന് വിരാമമിട്ട് അബ്രഹാമിന്റെ സന്തതികള്‍ ഡിവിഡി പുറത്തിറങ്ങി!
മലയാളത്തിന്റെ മെഗാസ്റ്റാറിന്റെതായി ഈ വര്‍ഷം പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. സിനിമകളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷാജി പാടൂരിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ചിത്രം. ഹനീഫ് അദേനിയുടെ തിരക്കഥയിലായിരുന്നു സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരുന്നത്.
ജൂണ്‍ പതിനാറിന് തിയ്യേറ്ററുകളിലെത്തിയ സിനിമയ്ക്ക് ആദ്യം ദിനം മുതല്‍ മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. മമ്മൂക്കയുടെ കരിയറിലിറങ്ങിയ മികച്ചൊരു ആക്ഷന്‍ ത്രില്ലര്‍ സിനിമയായും ചിത്രം മാറിയിരുന്നു. ആരാധകര്‍ തിയ്യേറ്ററുകളില്‍ ആഘോഷമാക്കിയ ചിത്രത്തിന്റെ ഡിവിഡി പുറത്തിറങ്ങിയിരിക്കുകയാണ്.

ചിത്രം നൂറ് ദിവസം പിന്നിട്ട വേളയിലാണ് അണിയറ പ്രവര്‍ത്തകര്‍ ഡിവിഡി ഇറക്കിയിരിക്കുന്നത്. ചിത്രമിറങ്ങിയ വേളയില്‍ മമ്മൂക്കയുടെ ഡെറിക്ക് അബ്രഹാം എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. മമ്മൂക്കയ്‌ക്കൊപ്പം കൈയ്യടി നേടിയ കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ ആന്‍സണ്‍ പോളും എത്തിയിരുന്നത്. ഏട്ടനും അനിയനുമായി ശ്രദ്ധേയ പ്രകടനമായിരുന്നു ചിത്രത്തില്‍ ഇരുവരും നടത്തിയിരുന്നത്.
ആന്‍സണു പുറമെ കനിഹ, സിദ്ധിഖ്,കലാഭവന്‍ ഷാജോണ്‍,രണ്‍ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമാര്‍ന്ന പ്രകടനമായിരുന്നു നടത്തിയിരുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ടിഎ്ല്‍ ജോര്‍ജ്ജ് ,ജോബി ജോര്‍ജ്ജ് തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്.


Click it and Unblock the Notifications











