മുരുകനെ അബ്രഹാം പൊട്ടിക്കും, ബോക്‌സോഫീസിനെ തകര്‍ത്ത് നാല് ദിവസം കൊണ്ട് വാരിക്കൂട്ടിയത് കോടികൾ..

Recommended Video

അബ്രഹാമിന്റെ സന്തതികള്‍ ബോക്‌സോഫീസിനെ കിഴടക്കി

റിലീസിനെത്തുന്ന ചില സിനിമകള്‍ക്ക് ടിക്കറ്റ് കിട്ടാതെ ആളുകള്‍ക്ക് തിരിച്ച് പോവേണ്ടി വരാറുണ്ട്. അത് റിലീസ് ദിവസങ്ങളില്‍ മാത്രം സംഭവിക്കുന്ന കാര്യമാണെങ്കിലും അബ്രഹാമിന്റെ സന്തതികള്‍ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. ജൂണ്‍ പതിനാറിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം അഞ്ചാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്.

മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെയ ആയിരുന്നു സിനിമ വന്നത്. വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തിന് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. പോസീറ്റിവ് റിവ്യൂ വന്നതോടെ സിനിമാപ്രേമികള്‍ തിയറ്ററുകളിലേക്ക് ഇരച്ച് കയറുകയായിരുന്നു.

അബ്രഹാമിന്റെ വിജയം..

അബ്രഹാമിന്റെ വിജയം..

ഈ വര്‍ഷത്തെ മറ്റ് സിനിമകളില്‍ നിന്നും വ്യത്യസ്തമായിട്ടായായിരുന്നു അബ്രഹാമിന്റെ സന്തതികള്‍ എത്തിയത്. ഷാജി പാടൂര്‍ സംവിധാനം ചെയ്ത സിനിമ ഒരു ഇമോഷണല്‍ ത്രില്ലറായിരുന്നു. ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ടില്‍ ജോര്‍ജ്, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. മുന്‍പ് 100 കോടി ബജറ്റൊന്നുമില്ലെങ്കിലും അബ്രഹാമിന്റെ സന്തതികള്‍ കാശ് വാരിക്കൂട്ടുന്നൊരു സിനിമയായിരിക്കുമെന്ന് നിര്‍മാതാക്കളില്‍ ഒരാളായ ജോബി ജോര്‍ജ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്ക് അക്ഷരംപ്രതി ശരിയായിരിക്കുകയാണ്. റിലീസിനെത്തിയ ചിത്രം ആദ്യ ദിവസം മുതല്‍ കോടികള്‍ പെട്ടിയിലാക്കി കൊണ്ടിരിക്കുകയാണ്.

സ്‌പെഷ്യല്‍ ഷോ സംഘടിപ്പിക്കേണ്ടി വന്നു...

സ്‌പെഷ്യല്‍ ഷോ സംഘടിപ്പിക്കേണ്ടി വന്നു...

കേരളത്തില്‍ മാത്രം 136 തിയറ്ററുകളായിരുന്നു റിലീസ് ദിവസം അബ്രഹാമിന് കിട്ടിയത്. ഫസ്റ്റ് ഷോ മുതല്‍ ബാക്കി എല്ലാം ഹൗസ് ഫുള്‍ ആയതോടെ സ്്പെഷ്യല്‍ ഷോ സംഘടിപ്പിക്കേണ്ടി വന്നിരുന്നു. സെക്കന്റ് ഷോ യ്ക്ക് ശേഷം വെളുപ്പിന് മൂന്ന് മണിയ്ക്കടക്കം ആദ്യ ദിവസം 60-ഓളം പ്രത്യേക പ്രദര്‍ശനങ്ങളായിരുന്നു സംഘടിപ്പിക്കേണ്ടി വന്നിരുന്നത്. എന്നിട്ടും സിനിമാ കാണാന്‍ ആളുകളുടെ തിരക്കായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. റിലീസിനെത്തി നാല് ദിവസം കഴിഞ്ഞിട്ടും ഇപ്പോഴും അബ്രഹാമിന്റെ സന്തതികള്‍ക്ക് ടിക്കറ്റ് കിട്ടാനില്ലെന്നുള്ളതാണ് വസ്തുത. ടിക്കറ്റ് കിട്ടാതെ മടങ്ങി പോവുന്നവരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറലായിരുന്നു.

 സ്‌പെഷ്യല്‍ ഫാന്‍ ഷോ...

സ്‌പെഷ്യല്‍ ഫാന്‍ ഷോ...

സിനിമയുടെ വിജയത്തിന്റെ ഭാഗമായി ജൂണ്‍ 23 ന് എറണാകുളം കവിത തിയറ്ററില്‍ ഫാന്‍സിന് പ്രത്യേക ഷോ ഒരുക്കിയിരിക്കുകയാണ്. അന്നേ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകരും തിയറ്ററില്‍ ഉണ്ടാവുമെന്നാണ് പറയുന്നത്. ശനിയാഴ്ചത്തെ 11.30 PM നുള്ള പ്രദര്‍ശനമാണ് ഇത്തരത്തില്‍ ഒരുക്കിയിരിക്കുന്നത്. ആലപ്പുഴയില്‍ കൈരളി തിയറ്ററിന് പുറമെ ശ്രീ തിയറ്ററിലും എക്‌സ്ട്രാ പ്രദര്‍ശനം നടത്തിയിരുന്നു. എന്നിട്ടും ടിക്കറ്റ് ലഭിക്കാതെ നിരവധി പേരാണ് മടങ്ങി പോയിരുന്നത്. അടുത്ത കാലത്ത് ഇത്രയധികം പ്രേക്ഷക പിന്തുണ കിട്ടിയ മറ്റൊരു സിനിമ ഇല്ലെന്നുള്ളത് വ്യക്തമാണ്.

 കളക്ഷനില്‍ ഞെട്ടിക്കുന്നു...

കളക്ഷനില്‍ ഞെട്ടിക്കുന്നു...

കൊച്ചി മള്‍ട്ടിപ്ലെക്സിലും തിരുവനന്തപുരം ഏരിയപ്ലെക്സിലും വന്‍വരവേല്‍പ്പ് തന്നെയായിരുന്നു അബ്രഹാമിന്റെ സന്തതികള്‍ക്ക് കിട്ടിയത്. റിലീസ് ദിവസം 20 പ്രദര്‍ശനമായിരുന്നു കൊച്ചി മള്‍ട്ടിപ്ലെക്സില്‍ ഉണ്ടായിരുന്നത്. അതില്‍ നിന്നും 7.46 ലക്ഷമാണ് ചിത്രം നേടിയത്. ഏരിയപ്ലെക്സില്‍ 4 ഷോ യില്‍ നിന്നും 3.45 ലക്ഷമാണ് ആദ്യ ദിവസം സ്വന്തമാക്കിയത്. 1733 സീറ്റുള്ള തിരുവനന്തപുരത്തെ കാര്‍ണിവല്‍ സിനിമാസില്‍ നിന്നും 3.02 ലക്ഷം രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്. രണ്ടാം ദിവസം അതിലും കേമമായിരുന്നു കളക്ഷന്‍. ബുക്ക് മൈ ഷോയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടാം ദിനം 95 ശതമാനത്തോളം ടിക്കറ്റുകളും വിറ്റ് പോയിരുന്നു. വര്‍ക്കിംഗ് ഡേ ആയ ആഴ്ചയുടെ ആദ്യ ദിവസങ്ങളിലും അബ്രഹാമിനും സന്തതികള്‍ക്കും മികച്ച പിന്തുണയായിരുന്നു ലഭിച്ചിരുന്നത്.

കോടികള്‍

കോടികള്‍

റിലീസിനെത്തി നാല് ദിവസം പൂര്‍ത്തിയായപ്പോള്‍ അബ്രഹാമിന്റെ സന്തതികള്‍ പത്ത് കോടി കളക്ഷന്‍ മറികടന്നു എന്നാണ് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച അവസാനത്തോട് കൂടി സിനിമ 50 കോടി ക്ലബ്ബിലെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുന്നത്. ആദ്യദിനം 1560 സ്‌ക്രീനുകളില്‍ പ്രദര്‍ശനം നടത്തിയതില്‍ നിന്നും 3.30 കോടി രൂപയ്ക്ക് മുകളില്‍ അബ്രഹാം നേടിയിട്ടുണ്ടാവുമെന്നാണ് നിഗമനം. രണ്ടാം ദിവസം പ്രേക്ഷകരുടെ ആവശ്യം കൂടിയതോടെ സ്‌ക്രീനുകളുടെ എണ്ണം കൂട്ടിയിരുന്നു. ഇതോടെ ആദ്യദിവസത്തെക്കാളും കളക്ഷനും വര്‍ദ്ധിച്ചിരിക്കാം. മൂന്നും നാലും ദിവസങ്ങള്‍ കഴിയുംതോറും സിനിമയുടെ പ്രദര്‍ശനങ്ങളുടെ എണ്ണം കൂടി വരികയാണ്. കുടുംബപ്രേക്ഷകരുടെ പൂര്‍ണമായ പിന്തുണ കൂടി കിട്ടിയതോടെ ഇത്തവണത്തെ ബോക്‌സോഫീസ് മമ്മൂക്ക തൂത്തുവാരിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X