അബ്രഹാമിന്റെ സന്തതികളുടെ വിജയാഘോഷം നടത്തി അണിയറപ്രവര്‍ത്തകര്‍! വീഡിയോ പുറത്ത്! കാണൂ

By Midhun

സിനിമാ പ്രേമികള്‍ക്കുളള മമ്മൂട്ടിയുടെ പെരുന്നാള്‍ സമ്മാനമായി ഇറങ്ങിയ ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. കസബയ്ക്ക് ശേഷം മമ്മൂക്ക വീണ്ടും പോലീസ് വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു ആദ്യ ദിനം മുതല്‍ ലഭിച്ചിരുന്നത്. നിറഞ്ഞ സദസിലാണ് ചിത്രം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിനു ശേഷം മമ്മൂക്കയ്ക്ക് ലഭിച്ച വലിയ ഹിറ്റുകളിലൊന്നാണ് അബ്രഹാമിന്റെ സന്തതികള്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ വന്നിരിക്കുന്നത്. മികച്ച അഭിപ്രായങ്ങള്‍ക്കൊപ്പം ബോക്‌സ് ഓഫീസ് കളക്ഷനിലും വലിയ മുന്നേറ്റമാണ് ചിത്രം നടത്തിയിരിക്കുന്നത്. സിനിമ വിജയകരമായി മുന്നറുന്നതിനിടെ ചിത്രത്തിന്റെ വിജയാഘോഷം നടത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

അബ്രഹാമിന്റെ വിജയം

അബ്രഹാമിന്റെ വിജയം

അങ്കിള്‍ എന്ന ചിത്രത്തിനു ശേഷം മമ്മൂക്കയുടെതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ഇത്തവണ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രവുമായിട്ടായിരുന്നു മമ്മൂക്ക എത്തിയിരുന്നത്. കസബ എന്ന ചിത്രത്തിനു ശേഷം മമ്മൂക്ക പോലീസ് വേഷത്തിലെത്തിയ ചിത്രം കൂടിയാണ് അബ്രഹാമിന്റെ സന്തതികള്‍. ചിത്രത്തില്‍ ഡെറിക്ക് അബ്രഹാം എന്ന പോലീസ് ഓഫീസറായിട്ടാണ് മമ്മൂക്കയെത്തുന്നത്. മമ്മൂക്കയുടെ മാസും ക്ലാസും ചേര്‍ന്ന പ്രകടനമാണ് സിനിമയില്‍ ഉണ്ടായിരുന്നുതെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നത്. ഗ്രേറ്റ് ഫാദറിനു ശേഷമുളള മമ്മൂക്കയുടെ ക്ലാസ് ചിത്രമാണ് അബ്രഹാമിന്റെ സന്തതികളെന്നും എല്ലാവരും ഒരേ പോലെ അഭിപ്രായപ്പെടുന്നു.

ഷാജി പാടൂരിന്റെ വരവ്‌

ഷാജി പാടൂരിന്റെ വരവ്‌

അബ്രഹാമിന്റെ സന്തതികളിലൂടെ മലയാളത്തിലേക്ക് പുതിയൊരു സംവിധായകനെ കൂടി ലഭിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ഷാജി പാടൂരാണ് സ്വതന്ത്ര സംവിധായകനായി മാറിയിരിക്കുന്നത്. പുതുമുഖ സംവിധായകര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാറുളള മമ്മൂക്ക തന്നെയാണ് ഷാജി പാടൂരിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. തീര്‍ച്ചയായും ഷാജി പാടൂരിന്റെ സംവിധായക മികവ് കൊണ്ടു തന്നെയാണ് ചിത്രം ഇത്രയേറെ മികവുറ്റതായിരിക്കുന്നത്. അനുഭവസമ്പത്ത് കൈമുതലാക്കി പുതുമ നിറഞ്ഞൊരു മേക്കിങ്ങിലൂടെ ചിത്രമൊരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ഹനീഫ് അദേനിയുടെ തിരക്കഥ

ഹനീഫ് അദേനിയുടെ തിരക്കഥ

ഹനീഫ് അദേനിയുടെ മികച്ചൊരു തിരക്കഥയും ചിത്രത്തിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിനു ശേഷം മമ്മൂക്കയും ഹനീഫ് അദേനിയും വീണ്ടുമൊന്നിച്ച ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ഗ്രേറ്റ് ഫാദറിലൂടെ മമ്മൂക്ക മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ സംവിധായകനായിരുന്നു ഹനീഫ് അദേനി. ഇത്തവണയും പുതുമയുളള ഒരു കഥയാണ് മമ്മൂക്കയ്ക്ക് വേണ്ടി ഹനീഫ് ഒരുക്കിയിരുന്നത്. ഹനീഫ് അദേനിയുടെ തിരക്കഥയുടെ പിന്‍ബലം കൊണ്ടു കൂടിയാണ് സംവിധായകന് ചിത്രം മികവുറ്റ രീതിയില്‍ അണിയിച്ചൊരുക്കാന്‍ സാധിച്ചത്.

മറ്റു താരങ്ങള്‍

മറ്റു താരങ്ങള്‍

ചിത്രത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം യുവതാരം ആന്‍സണ്‍ പോളും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫിലിപ്പ് അബ്രഹാം എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആന്‍സണ്‍ പോള്‍ അവതരിപ്പിക്കുന്നത്. കനിഹയാണ് അബ്രഹാമിന്റെ സന്തതികളില്‍ മമ്മൂക്കയുടെ നായികയായി എത്തുന്നത്. സിദ്ദിഖ്,രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍,ശ്യാമപ്രസാദ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

വിജയാഘോഷം

വിജയാഘോഷം

സിനിമ വിജയകരമായി മുന്നേറുന്നതിനിടെ അബ്രഹാമിന്റെ സന്തതികളുടെ വിജയാഘോഷം ഇന്ന് നടത്തിയിരുന്നു. മമ്മൂക്ക തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് ലൈവിലൂടെ ചിത്രത്തിന്റെ വിജയാഘോഷം കാണിച്ചിരുന്നത്. സിനിമയുടെ പേര് എഴുതിയ പ്രത്യേകം തയ്യാറാക്കിയ കേക്ക് മുറിച്ചാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്. സിദ്ദിഖ് , കനിഹ, അന്‍സണ്‍ പോള്‍,സംവിധായകന്‍ ഷാജി പാടൂര്‍, ഹനീഫ് അദേനി,നിര്‍മ്മാതാക്കള്‍,മറ്റു അണിയറപ്രവര്‍ത്തകര്‍ തുടങ്ങിയവരായിരുന്നു മമ്മൂക്കയ്‌ക്കൊപ്പം വിജയാഘോഷ ചടങ്ങിനുണ്ടായിരുന്നത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X