മമ്മൂക്കയ്ക്ക് തന്നെ ആ റെക്കോര്‍ഡും! 2018 ല്‍ കോടികള്‍ വാരി സാമ്പത്തികഭദ്രത നേടിയ സിനിമ ഇക്കയുടേത്!

Recommended Video

മമ്മൂക്ക തന്നെ 2018 ലെ കിംഗ് | filmibeat Malayalam

മനോഹരമായൊരു വര്‍ഷം കൂടി കടന്നുപോയിരിക്കുകയാണ്. ശുഭപ്രതീക്ഷയോടെ 2019 നെ വരവേറ്റിരിക്കുകയാണ് ലോകജനത. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മികച്ചൊരു വര്‍ഷമായിരുന്നു കടന്നുപോയത്. നവാഗത സംവിധായകരും പുതുമുഖ താരങ്ങളുമൊക്കെ തിളങ്ങി നിന്ന വര്‍ഷമായിരുന്നു ഇത്. അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് ഓണച്ചിത്രങ്ങളൊന്നും റിലീസിനെത്തിയിരുന്നില്ല. റിലീസുകളില്ലാത്ത ഓണമായിരുന്നു കടന്നുപോയത്. മലയാള സിനിമകള്‍ മാത്രമല്ല തമിഴ് സിനിമകളും ബോക്‌സോഫീസില്‍ നിറഞ്ഞുനിന്ന വര്‍ഷമായിരുന്നു വിടപറഞ്ഞത്.

സാറ്റലൈറ്റ് റൈറ്റിങ്ങിലും മറ്റുമായി വന്‍നേട്ടം കൊയ്ത സിനിമകളും തിയേറ്ററുകളിലേക്കെത്തിയിരുന്നു. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്താപ്രാധാന്യം നേടിയ പല സിനിമകളും തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ വേണ്ടത്ര പ്രേക്ഷകരില്ലാതെ തകര്‍ന്നുവീഴുന്ന കാഴ്ചകളുമുണ്ടായിരുന്നു. 152 ഓളം സിനിമകളാണ് 2018 ല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ചുരുക്കം ചില സിനിമകള്‍ക്ക് മാത്രമേ വിചാരിച്ചത്ര ലാഭം കൊയ്യാന്‍ സാധിച്ചിരുന്നുള്ളൂ. 2018 ല്‍ മികച്ച കലക്ഷന്‍ സ്വന്തമാക്കിയ സിനിമയുടെ റെക്കോര്‍ഡ് മെഗാസ്റ്റാറിന്റെ പേരിലാണ് അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

 ബ്ലോക്ക് ബസ്റ്റര്‍ ലിസ്റ്റില്‍

ബ്ലോക്ക് ബസ്റ്റര്‍ ലിസ്റ്റില്‍

മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. വര്‍ഷങ്ങളോളമായി സിനിമയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഷാജി പാടൂരിന്റെ കന്നി സംവിധാന സംരംഭമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ഹനീഫ് അദേനിയാണ് ക്രൈം ത്രില്ലര്‍ ചിത്രത്തിന് തിരക്കഥയൊരുക്കിയത്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. ആദിക്ക് ശേഷം ബ്ലോക്ക് ബസ്റ്റര്‍ ലിസ്റ്റില്‍ ഇടംപിടിച്ച സിനിമ കൂടിയായിരുന്നു ഇത്. നിമിഷനേരം കൊണ്ടായിരുന്നു സിനിമയുടെ പോസ്റ്ററുകളും ടീസറും ഗാനവുമൊക്കെ തരംഗമായി മാറിയത്.

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍

മലയാള സിനിമയുടെ അഭിമാന താരങ്ങളിലൊരാളായ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ഈ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. ഗുഡ് വില്‍ എന്റര്‍ടൈയിന്‍മെന്‍സിന്റെ ബാനറില്‍ ജോജി ജോര്‍ജായിരുന്നു സിനിമ നിര്‍മ്മിച്ചത്. 15 വര്‍ഷത്തിലധികമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഷാജി പാടൂരിനോട് സംവിധാനത്തെക്കുറിച്ചും തന്നെ നായകനാക്കി സിനിമയൊരുക്കാനുമായി മമ്മൂട്ടി നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. ഏത് സമയത്ത് ചോദിച്ചാലും തന്‍രെ ഡേറ്റ് ലഭിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. മെഗാസ്റ്റാറിന്റെ പിന്തുണയാണ് തന്നെ നയിച്ചതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ബോക്‌സോഫീസില്‍ നിറഞ്ഞോടി

ബോക്‌സോഫീസില്‍ നിറഞ്ഞോടി

മമ്മൂട്ടിയുടെ സിനിമകള്‍ക്ക് ലഭിക്കുന്ന സ്ഥിരം സ്വീകാര്യത തന്നെയാണ് ഈ സിനിമയ്ക്കും ലഭിച്ചത്. വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തിയായിരുന്നു സിനിമ കുതിച്ചത്. ജൂണ്‍ 16നായിരുന്നു സിനിമ റിലീസ് ചെയ്തത്. കേരളത്തിലെ റിലീസിന് പിന്നാലെയായി വിദേശരാജ്യങ്ങളിലേക്കും ചിത്രമെത്തിയിരുന്നു. വളരെ പെട്ടെന്ന് തന്നെ 50 കോടി ക്ലബില്‍ ഇടം നേടിയിരുന്നു ഈ സിനിമ.

സാമ്പത്തികഭദ്രത ഉറപ്പാക്കിയ സിനിമ

സാമ്പത്തികഭദ്രത ഉറപ്പാക്കിയ സിനിമ

2018 ലെ ബ്ലോക്ക് ബസ്റ്റര്‍ എന്നതിന് പുറമേ മോസ്റ്റ് പ്രൊഫിറ്റബിള്‍ സിനിമ എന്ന റെക്കോര്‍ഡും അബ്രഹാം സ്വന്തമാക്കിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫേസ്ബുക്ക് പേജിലൂടെ നിര്‍മ്മാതാവാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഡെറിക്ക് അബ്രഹാം എന്ന പോലീസുകാരനായാണ് മമ്മൂട്ടി എത്തിയത്. അന്‍സണ്‍ പോള്‍, കനിഹ, രണ്‍ജി പണിക്കര്‍, ഷാജോണ്‍, സുരേഷ് കൃഷ്ണ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.

മമ്മൂട്ടിയുടെ ഹിറ്റ് സിനിമ

മമ്മൂട്ടിയുടെ ഹിറ്റ് സിനിമ

കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ലുക്ക് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ തംരഗമായി മാറിയിരുന്നു. മെഗാസ്റ്റാര്‍ വീണ്ടും പോലീസ് വേഷത്തിലെത്തുന്നതിന്റെ ത്രില്ലിലായിരുന്നു ആരാധകര്‍. പതിവില്‍ നിന്നും വേറിട്ട ഗെറ്റപ്പ് മാത്രമല്ല അഭിനയവും കൂടിയായിരുന്നു ഡെറിക്കിന്റേത്. സഹോദരനെ രക്ഷിക്കാനായി നടത്തുന്ന ശ്രമങ്ങളും നീതി നടപ്പാക്കുന്ന സത്യസന്ധനായ പോലീസുകാരനുമായി ഗംഭീര പ്രകടനമാണ് മെഗാസ്റ്റാര്‍ പുറത്തെടുത്തത്.

അന്‍സണ്‍ പോളും ഗംഭീരമാക്കി

അന്‍സണ്‍ പോളും ഗംഭീരമാക്കി

മമ്മൂട്ടിയുടെ സഹോദരനായാണ് അന്‍സണ്‍ പോളെത്തിയത്. താന്‍ ഒരുപാട് ആരാധിക്കുന്ന മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു താരം. ജേഷ്ഠ്യാനുജന്‍മാരായി ഗംഭീരപ്രകടനമായിരുന്നു ഇരുവരും പുറത്തെടുത്തത്. അപ്രതീക്ഷിതമായ ട്വിസ്റ്റുകളായിരുന്നു മറ്റൊരു ഘടകം. സിനിമയിലെ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

റിലീസിങ്ങിനിടയിലെ ആധി

റിലീസിങ്ങിനിടയിലെ ആധി

ഫുട്‌ബോള്‍ പെരുമഴയും നിപ്പ ഭീതിയും സിനിമയുടെ കാലനാമവുമോയെന്ന സംശയമുണ്ടായിരുന്നു പലര്‍ക്കും. എന്നാല്‍ അത്തരത്തിലൊരു കാര്യവും ഈ സിനിമയ്ക്ക് തടസ്സമായിരുന്നില്ല. എന്ന് മാത്രവുമല്ല സകല ആശങ്കകളേയും അകറ്റുന്ന തരത്തിലായിരുന്നു സിനിമയുടെ കുതിപ്പ്. വിമര്‍ശനവും വിവാദവുമൊന്നും ഡെറിക്കിനെ ബാധിച്ചിരുന്നില്ല.

റീമേക്കുകളും ഒരുങ്ങുന്നു

റീമേക്കുകളും ഒരുങ്ങുന്നു

ബോക്‌സോഫീസില്‍ വെന്നിക്കൊടി പാറിച്ച് മുന്നേറുന്ന ചിത്രത്തിന്‍രെ അന്യഭാഷാ പതിപ്പുകളും ഒരുങ്ങുന്നുണ്ട്. ഫേസ്ബുക്കിലൂടെ അണിയറപ്രവര്‍ത്തകരാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. വിജയകരമായി മുന്നേറുന്ന പല ചിത്രങ്ങളും അന്യഭാഷയിലേക്ക് റീമേക്ക് ചെയ്യാറുണ്ട്. അത്തരത്തില്‍ ഈ സിനിമയുടെ റീമേക്ക് പതിപ്പുകളും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയേക്കും. അതിനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് അടുത്തിടെ ലഭിച്ചത്.

മമ്മൂട്ടിയും സംവിധായകനും വീണ്ടും

മമ്മൂട്ടിയും സംവിധായകനും വീണ്ടും

മമ്മൂട്ടിയെ നായകനാക്കിയൊരുക്കിയ ആദ്യ സിനിമ വിജയിച്ചതിന്റെ ത്രില്ലിലാണ് ഷാജി പാടൂര്‍. വര്‍ഷങ്ങളായി ഈ മേഖലയിലുണ്ടെങ്കിലും സംവിധായകനായി അരങ്ങേറുന്നതിന്റെ ആശങ്ക അദ്ദേഹത്തെ അലട്ടിയിരുന്നു. എന്നാല്‍ ആ ആശങ്ക അസ്ഥാനത്താണെന്ന് പ്രേക്ഷകലോകം വിധിയെഴുതിയതോടെയാണ് അദ്ദേഹത്തിന് ആശ്വാസമായത്. സിനിമയെക്കുറിച്ച് ഒരുപാട് വാചാലനാവാതെ ചുരുക്കം ചില വാക്കുകളിലൂടെ മാത്രമാണ് അദ്ദേഹം ഡെറിക്കിനെക്കുറിച്ച് സൂചിപ്പിച്ചത്. ഈ സിനിമയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിച്ചെത്തിയേക്കും മാസ് ക്രൗഡ് പുള്ളര്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.

ആരാധകര്‍ക്ക് സംതൃപ്തി

ആരാധകര്‍ക്ക് സംതൃപ്തി

മെഗാസ്റ്റാര്‍ ആരാധകരെ സംബന്ധിച്ചിടത്തോളം സംതൃപ്തി നല്‍കിയ സിനിമയാണ് അബ്രാഹമിന്റെ സന്തതികള്‍. കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതിനിടയിലും ആരാധക പ്രതീക്ഷ നിലനിര്‍ത്തിയാണ് താരം മുന്നേറുന്നതെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന അടുത്ത സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇവര്‍. മലയാളത്തിന് പുറമെ അന്യഭാഷയിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. തമിഴ് ചിത്രമായ പേരന്‍പും തെലുങ്ക് ചിത്രമായ യാത്രയും തിയേറ്ററുകളിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X