റെക്കോര്‍ഡ് കളക്ഷനുമായി അബ്രഹാമിന്റെ സന്തതികള്‍! പക്ഷെ കണക്ക് പുറത്ത് വിടില്ല!
മമ്മൂട്ടി നായികനായി എത്തി ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് അബ്രഹാമിന്റെ സന്തതികള്‍. റംസാന്‍ റിലീസായി തിയറ്ററിലെത്തിയ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ഗ്രോസ് കളക്ഷനാണ് നേടിയിരിക്കുന്നു. ചിത്രത്തിന്റെ കളക്ഷനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നിര്‍മാണ കമ്പനിയാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ കളക്ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ് പുറത്ത് വിട്ടത്. മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകര്‍ തമ്മില്‍ കളക്ഷന്‍ റെക്കോര്‍ഡുകളുടെ പേരില്‍ നടക്കുന്ന സങ്കര്‍ഷം കണക്കിലെടുത്ത് സിനിമകളുടെ കളക്ഷന്‍ കണക്ക് പരസ്യപ്പെടുത്തേണ്ടന്നാണ് പ്രൊഡ്യൂസര്‍ അസോസിയേഷന്റെ തീരുമാനം. അതുകൊണ്ട് കൃത്യമായ കളക്ഷന്‍ വെളിപ്പെടുത്തുന്നില്ല. പുലിമുരുകരന് ശേഷം ഏറ്റവും അധികം കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി അബ്രഹാമിന്റെ സന്തതികള്‍ മാറിയിരിക്കുന്നതായും ട്വീറ്റില്‍ വ്യക്തമാക്കുന്നു.

ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്ത ഹനീഫ് അദേനിയാണ് അബ്രഹാമിന്റെ സന്തതികളുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ മുന്‍നിര സംവിധായകരുടെ അസോസിയേറ്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഷാജി പാടൂര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രഥമ സംവിധാന സംരഭമാണിത്. അന്‍സന്‍ പോള്‍, സിദ്ധിഖ്, കനിഹ, കലാഭവന്‍ ഷാജോണ്‍, രണ്‍ജി പണിക്കര്‍, സുദേവ് നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. 15000 പ്രദര്‍ശനങ്ങള്‍ പിന്നിട്ട ചിത്രം ഇപ്പോഴും പ്രധാന കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുകയാണ്.


Click it and Unblock the Notifications











