»   »  പരോളിനു പിന്നാലെ അബ്രഹാമിന്റെ സന്തതികളും! റിലീസ് തിയതി പുറത്ത്, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

പരോളിനു പിന്നാലെ അബ്രഹാമിന്റെ സന്തതികളും! റിലീസ് തിയതി പുറത്ത്, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Written By:
Subscribe to Filmibeat Malayalam

കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രം അബ്രഹാമിന്റെ സന്തതികൾ മെയ് 15 പ്രദർശനത്തിനെത്തുമെന്ന് സൂചന. എന്നാൽ ചിത്രത്തിന്റെ റിലീസിങ് തീയതിയെ കുറിച്ചു ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം.

abrhaminte samdathikal

മരണത്തിനു ശേഷം സുഹൃത്തുക്കൾ തിരിഞ്ഞു നോക്കിയിട്ടില്ല! അന്നും ഇന്നും കൂടെ നിന്നത് ആ മനുഷ്യൻ മാത്രം!


മമ്മൂട്ടിയുടെ മാസ് ചിത്രമായ ഗ്രേറ്റ് ഫാദറിന്റെ സംവിധായകൻ ഹനീഫ് അദേനിയുടെ തിരക്കഥയിൽ ഷാജി പാടൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.


സിനിമയിൽ നിന്ന് മാറി നിൽക്കാൻ കാരണം ആ അസുഖം! ഡോക്ടർമാർവരെ കൈ മലർത്തി! വെളിപ്പെടുത്തലുമായി മഡോണ


ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിക്കുന്നതിനു മുൻപ് തന്നെ കോടികൾ സ്വന്തമാക്കിയ ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ . കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവി സ്വന്തമാക്കിരുന്നു. സൂര്യ ടിവി തന്നെയാണ് ഔദ്യോഗികമായി ഈ വിവരം പുറത്തുവിട്ടത്. മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. പരോളാണ് ഏറ്റവും ആദ്യം പ്രദർശനത്തിനെത്തുന്ന ചിത്രം.

English summary
abrahaminte santhathikal release date announced

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam