ഡെറിക്കിന്റെ ജൈത്രയാത്ര തുടരുന്നു! 72ാം ദിനത്തില്‍ ഹൗസ്ഫുള്‍ ഷോയുമായി അബ്രഹാമിന്റെ സന്തതികള്‍!
Recommended Video

മമ്മൂക്കയുടെതായി ഈ വര്‍ഷം പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. മമ്മൂക്കയുടെ കരിയറില്‍ ഇറങ്ങിയ മികച്ചൊരു ആക്ഷന്‍ ത്രില്ലര്‍ സിനിമയായി ചിത്രം മാറിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയ്‌ക്കൊപ്പം വമ്പന്‍ കളക്ഷനുമായിട്ടാണ് ചിത്രം തിയ്യേറ്റുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്.
മലയാളത്തില്‍ കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി അബ്രഹാമിന്റെ സന്തതികള്‍ മാറിയിരുന്നു. കേരളത്തിനു പുറമെ വിദേശത്തും നിറഞ്ഞ സദസുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. മമ്മൂക്കയുടെ ഡെറിക്ക് അബ്രഹാം എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു കേരളത്തിലെ സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. ആരാധകര്‍ ആഘോഷമാക്കിയ സിനിമയ്ക്ക് വീണ്ടും ഹൗസ്ഫുള്‍ ഷോ ലഭിച്ചതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ഡെറിക്കിന്റെ ജൈത്രയാത്ര
പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നൊരു സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍ എന്നായിരുന്നു ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയിരുന്നത്. മമ്മൂക്കയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി ചിത്രത്തിലെ ഡെറിക്ക് അബ്രഹാം മാറിയിരുന്നു. ജൂണ്‍ പതിനാറിന് തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ ഹൗസ്ഫുള്‍ ഷോകളുമായിട്ടായിരുന്നു ചിത്രം മുന്നേറിയിരുന്നത്. മമ്മൂക്കയുടെ ഡെറിക്ക് അബ്രഹാമിനെ കേരളക്കരയാകെ ഒന്നടങ്കം നെഞ്ചിലേറ്റിയിരുന്നു.

പുലിമുരുകന് ശേഷം വലിയ കളക്ഷന്‍
മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം കൂടുതല്‍ കളക്ഷന്‍ ലഭിച്ച രണ്ടാമത്തെ മലയാള ചിത്രമായി അബ്രഹാമിന്റെ സന്തതികള്‍ മാറിയിരുന്നു. കളക്ഷന്റെ കാര്യത്തില്‍ രണ്ടാമതെത്തിയെങ്കിലും ശരിയായ കളക്ഷന്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. മമ്മൂക്കയ്‌ക്കൊപ്പം അന്‍സണ്‍ പോളും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജ്, ജോബി ജോര്‍ജ്ജ് തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്.

70ദിനങ്ങള്‍ പിന്നിട്ട് മുന്നേറുന്നു
70 ദിനങ്ങള്‍ പിന്നിട്ടാണ് ചിത്രം തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്. കേരളത്തിലെ പത്തിലധികം റിലീസ് കേന്ദ്രങ്ങളിലാണ് ചിത്രം ഇപ്പോഴും പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പാടൂരായിരുന്നു അബ്രഹാമിന്റെ സന്തതികള്‍ ഒരുക്കിയിരുന്നത്. മലയാളത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുളള ഷാജി പാടൂരിന്റെ ആദ്യ സംവിധാന സംരഭം കൂടിയായിരുന്നു അബ്രഹാമിന്റെ സന്തതികള്‍.

വിദേശത്ത് ലഭിച്ച സ്വീകരണം
വിദേശത്തും മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ നിറഞ്ഞ സദസുകളിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. ഓസ്‌ട്രേലിയയിലടക്കം നിരവധി ഫാന്‍സ് ഷോകള്‍ ചിത്രത്തിന്റെതായി നടന്നിരുന്നു. ചിത്രം അമ്പത് ദിനങ്ങള്‍ പിന്നിട്ട വേളയിലായിരുന്നു ഓസ്‌ട്രേലിയയില്‍ ഫാന്‍സ് ഷോ വീണ്ടും സംഘടിപ്പിച്ചിരുന്നത്.

വീണ്ടും ഹൗസ്ഫുള്‍ ഷോ
ചിത്രം 11ാമത്തെ ആഴ്ചയിലേക്ക് കടക്കവേ വീണ്ടും ഹൗസ്ഫുള്‍ ഷോ ലഭിച്ചതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. തിരുവന്തപുരത്തെ കാട്ടാക്കട ജെവി സിനിമാസിലായിരുന്നു ചിത്രത്തിന് വീണ്ടും ഹൗസ്ഫുള്‍ ഷോ ലഭിച്ചത്. തിരുവോണ നാളിലായിരുന്നു അബ്രഹാമിന്റെ സന്തതികളുടെ ഹൗസ്ഫുള്‍ ഷോ വീണ്ടും നടന്നത്. ഓണം റിലീസായി പ്രഖ്യാപിച്ച സിനിമകളുടെ ഡേറ്റ് മാറ്റിയതാണ് ചിത്രത്തിന് വീണ്ടും ഹൗസ്ഫുള്‍ ഷോ ലഭിക്കാന് കാരണാമായത്.


Click it and Unblock the Notifications