»   » മമ്മൂട്ടിയുടെ അബ്രഹാമിനെ റാഞ്ചി സൂര്യ ടിവി, ചിത്രീകരണം കഴിഞ്ഞില്ല അതിന് മുന്‍പേ റൈറ്റ് വിറ്റുപോയി!

മമ്മൂട്ടിയുടെ അബ്രഹാമിനെ റാഞ്ചി സൂര്യ ടിവി, ചിത്രീകരണം കഴിഞ്ഞില്ല അതിന് മുന്‍പേ റൈറ്റ് വിറ്റുപോയി!

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ സ്വന്തം മെഗാസ്റ്റാറിന്റേതായി നിരവധി സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. അതിനിടയിലാണ് ആരാധകര്‍ക്ക് സന്തോഷമേകുന്നൊരു വാര്‍ത്തയെത്തിയിട്ടുള്ളത്.

ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവി സ്വന്തമാക്കിയെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എത്ര തുക മുടക്കിയാണ് ഈ അവകാശം സ്വന്തമാക്കിയതെന്നുള്ള വിവരം പുറത്തുവിട്ടിട്ടില്ല. ഫേസ്ബുക്കിലൂടെ സൂര്യ ടിവിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മമ്മൂട്ടി വീണ്ടുമൊരു നവഗാതനൊപ്പമാണ് എത്തുന്നത്.


ചിത്രീകരണം പൂര്‍ത്തിയാവുന്നതിനും മുന്‍പേ

ഷാജി പാടൂര്‍ സംവിഘാനം ചെയ്യുന്ന ആദ്യ സിനിമയായ അബ്രഹാമിന്റെ സന്തതികളുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. അതിനിടയിലാണ് സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയത്.


സൂര്യ ടിവി സ്വന്തമാക്കി

റിലീസിനു മുന്‍പേ തന്നെ സാറ്റലൈറ്റ് റൈറ്റ് പലപ്പോഴും വിറ്റുപോവാറുണ്ട്. അതേ നേട്ടമാണ് ഈ മമ്മൂട്ടി ചിത്രത്തിനെയും തേടിയെത്തിയത്. സൂര്യ ടിവിയാണ് റൈറ്റ് സ്വന്തമാക്കിയത്.


സൂര്യ ടിവിയുടെ സ്ഥിരീകരണം

ഫേസ്ബുക്കിലൂടെ സൂര്യ ടിവിയും ഇക്കാര്യത്തെക്കുറിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എത്ര തുക മുടക്കിയാണ് ഈ റൈറ്റ് നേടിയതെന്നുള്ള വിവരം പുറത്തുവന്നിട്ടില്ല.


പുതുവര്‍ഷത്തില്‍ തുടക്കം

പുതുവര്‍ഷ ദിനത്തിലായിരുന്നു സിനിമയുടെ പൂജ നടത്തിയത്. ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനിയും മമ്മൂട്ടിയും ഈ സിനിമയിലൂടെ വീണ്ടും ഒരുമിക്കുകയാണ്. ഇത്തവണ തിരക്കഥാകൃത്തായാണ് ഹനീഫ് അദേനി എത്തുന്നത്.


മമ്മൂട്ടിയും കനിഹയുംവീണ്ടും ഒരുമിക്കുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും കനിഹയും ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിച്ചെത്തുകയാണ്. കനിഹയെക്കൂടാതെ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി അന്‍സണ്‍ പോള്‍ എത്തുന്നുണ്ട്. സുസു സുധി വാത്മീകം, ഊഴം, റെമോ, സോളോ, ആട് 2 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് അന്‍സണ്‍ പോള്‍.


വീണ്ടും പോലീസ് വേഷത്തിലെത്തുന്നു

സ്ട്രീറ്റ്‌ലൈറ്റ്‌സിന് ശേഷം വീണ്ടും മമ്മൂട്ടി പോലീസ് വേഷത്തിലെത്തുകയാണ്. കസബയിലെപ്പോലെയുള്ള പോലീസുകാരനെയല്ല ഈ ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്നത് ഷാജി പാടൂര്‍ വ്യക്തമാക്കിയിരുന്നു.


പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ്

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലാണ് ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ദി ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. 15 വര്‍ഷത്തെ അനുഭവ പരിചയവുമായാണ് അദ്ദേഹം ആദ്യ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ തയ്യാറെടുക്കുന്നത്. അസോസിയേറ്റ് ഡയറക്ടറായി സിനിമയില്‍ തുടരുമ്പോഴും സംവിധാന മോഹം കൂടെ കൊണ്ടു നടന്നിരുന്നു ഷാജി പാടൂര്‍.ദുല്‍ഖറിന് ജാഡയാണെന്നാരും പറയില്ലല്ലോ, മകനെക്കുറിച്ചോര്‍ത്ത് ഇക്കയുടെ ആശ്വാസം ഇങ്ങനെയാണ്, കാണാം!


മോഹന്‍ലാലിന് വേണ്ടി മാറി നിന്നു? മമ്മൂട്ടി ദൃശ്യം നിരസിച്ചതിന് പിന്നിലെ യഥാര്‍ത്ഥകാരണം ഇതായിരുന്നോ?


ഒടുവില്‍ പ്രണവിന് നല്ലബുദ്ധി തെളിഞ്ഞു? കാര്യങ്ങള്‍ മോഹന്‍ലാലിന്‍റെ വഴിയെ, സിനിമയില്‍ സജീവമാവുന്നു?

English summary
Abrahaminte Santhathikal satellite right goes to Surya TV.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam