മമ്മൂക്കയുടെ തകര്‍പ്പന്‍ പ്രകടനം കേരളത്തില്‍ മാത്രമല്ല, അബ്രഹാമിന്റെ സന്തതികള്‍ റെക്കോര്‍ഡിലേക്ക്..

Recommended Video

അബ്രഹാമിന്റെ സന്തതികളുടെ തമിഴ്നാട് കളക്ഷൻ റിപ്പോർട്ട്

അബ്രഹാമിന്റെ സന്തതികള്‍ റിലീസിനെത്തി മൂന്ന് ആഴ്ചകള്‍ വിജയകരമായി പിന്നിട്ടിരിക്കുകയാണ്. കളക്ഷനില്‍ കേരള ബോക്‌സോഫീസില്‍ വലിയ ചലനമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ഈ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ മൂവിയായി തീര്‍ന്ന സിനിമ കേരളത്തില്‍ മാത്രമല്ല മറ്റുള്ള സെന്ററുകളിലും മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ച വെച്ചത്.

കേരളത്തില്‍ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു ചിത്രം യുഎഇ/ജിസിസി അടക്കുമുള്ള ഗള്‍ഫ് മേഖലകളിലേക്ക് എത്തിയത്. അവിടെ നിന്നും വലിയ സ്വീകരണം തന്നെയായിരുന്നു സിനിമയ്ക്ക ലഭിച്ചത്. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

 അബ്രഹാമിന്റെ സന്തതികള്‍

അബ്രഹാമിന്റെ സന്തതികള്‍

കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. ഡെറിക് അബ്രഹാം എന്ന വേഷത്തിലെത്തി പ്രേക്ഷകരുടെ കൈയടി നേടിയിരിക്കുകയാണ്. ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികള്‍ ഒരു ഇമോഷണല്‍ ത്രില്ലറായിരുന്നു. റിലീസ് ദിവസം മുതല്‍ പിന്നീടിങ്ങേട്ട് മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴും സിനിമ ഹൗസ് ഫുള്ളായി തന്നെയാണ് പ്രദര്‍ശനം നടത്തുന്നത്.

തമിഴ്‌നാട്ടിലെ കളക്ഷന്‍

തമിഴ്‌നാട്ടിലെ കളക്ഷന്‍

പത്ത് ദിവസം കൊണ്ട് വലിയൊരു റെക്കോഡാണ് അബ്രഹാമിന്റെ സന്തതികള്‍ തമിഴ്്‌നാട്ടില്‍ നിന്നും നേടിയിരിക്കുന്നത്. കേരളത്തിലെത്തി ഒരാഴ്ച കൂടി കഴിഞ്ഞിട്ടാണ് സംസ്ഥാനത്തിന് പുറത്തേക്ക് സിനിമ റിലീസ് ചെയ്തിരുന്നത്. ജൂണ്‍ 22 ന് തമിഴ്‌നാട്ടിലേക്ക് എത്തിയ സിനിമ തുടക്കം തന്നെ മോശമില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. പത്ത് ദിവസം കൊണ്ട് 33.48 ലക്ഷം രൂപ സിനിമ നേടിയിരിക്കുകയാണെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മറ്റ് സിനിമകളെ  പിന്തള്ളി

മറ്റ് സിനിമകളെ പിന്തള്ളി

അബ്രഹാമിന്റെ സന്തതികള്‍ക്ക് മുന്‍പ് കേരളത്തില്‍ തരംഗമായിരുന്ന ആദി, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകളുടെ കളക്ഷനെ പിന്തള്ളിയാണ് അബ്രഹാമിന്റെ തേരോട്ടം. 31.9 ലക്ഷം വരെയെ മറ്റ് സിനിമകള്‍ നേടിയിരുന്നത്. അതിനാല്‍ തന്നെ അബ്രഹാമിന്റെ സന്തതികള്‍ ബഹുദൂരം മുന്നിലേക്കാണ് കുതിപ്പ് നടത്തുന്നത്. ദിലീപ് നായകനായി അഭിനയിച്ച കമ്മാരസംഭവം 48.12 ലക്ഷമായിരുന്നു ആകെ തമിഴ്‌നാട്ടില്‍ നിന്നും നേടിയിരുന്നത്. നിവിന്‍ പോളിയുടെ ഹേയ് ജൂഡ് 42.52 ലക്ഷത്തിലും എത്തിയിരുന്നു.

 ഹൗസ് ഫുള്‍

ഹൗസ് ഫുള്‍

136 തിയറ്ററുകളിലായിരുന്നു അബ്രഹാമിന്റെ സന്തതികള്‍ റിലീസ് ചെയ്തിരുന്നത്. റിലീസ് ദിവസത്തെ തിരക്ക് പരിഗണിച്ച് കൂടുതല്‍ പ്രദര്‍ശനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും ടിക്കറ്റ് കിട്ടാതെ പലര്‍ക്കും മടങ്ങി പോവേണ്ടി വന്നിരുന്നു. ജൂണ്‍ പതിനാറിന് പുറത്തെത്തിയ സിനിമ മൂന്ന് ആഴ്ചകളിലെത്തുമ്പോഴും ഹൗസ് ഫുള്‍ തന്നയാണ്. അടുത്ത കാലത്തൊന്നും ഇത്രയും പിന്തുണ മറ്റൊരു സിനിമയ്ക്കും കിട്ടിയിട്ടില്ല.

 റെക്കോര്‍ഡ് പ്രദര്‍ശനം

റെക്കോര്‍ഡ് പ്രദര്‍ശനം

ചൂടപ്പം പോലെയായിരുന്നു ടിക്കറ്റുകള്‍ വിറ്റ് പോയിരുന്നത്. മുന്‍കൂട്ടിയുള്ള ബുക്കിംഗും അതിവേഗം നടത്തിയതോടെ സിനിമയ്ക്ക് ടിക്കറ്റ് കിട്ടാന്‍ പലരും കഷ്ടപ്പെട്ടിരുന്നു. പ്രത്യേക പ്രദര്‍ശനങ്ങളുടെ എണ്ണം കൂടിയതോടെ അബ്രഹാമിന്റെ സന്തതികളുടെ പ്രദര്‍ശനം റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ്. ഒമ്പത് ദിവസം കൊണ്ട് 5000 ഷോ കഴിഞ്ഞ സിനിമ പതിനാറ് ദിവസം കൊണ്ട് 10000 പ്രദര്‍ശനങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മറ്റൊരു വലിയ റെക്കോര്‍ഡ് കൂടി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

കളക്ഷന്‍ ഞെട്ടിക്കും..!

കളക്ഷന്‍ ഞെട്ടിക്കും..!

ബോക്‌സോഫീസില്‍ തരംഗമായി മാറിയ സിനിമയുടെ കളക്ഷന്‍ ഞെട്ടിക്കുമെന്ന കാര്യം ഉറപ്പാണ്. ഇതുവരെയും കൃത്യമായ കണക്കുകള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും ആദ്യദിനം കേരളത്തില്‍ നിന്നും മൂന്ന് കോടിയ്ക്ക് മുകളില്‍ സിനിമ നേടിയിട്ടുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. പിന്നാലെ പ്രദര്‍ശനം കൂട്ടിയതോടെ ഇതിനകം കോടികള്‍ പെട്ടിയിലായി കഴിഞ്ഞിരിക്കുകയാണ്. ഔദ്യോഗികമായി കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കൊച്ചി മള്‍ട്ടിപ്ലെക്‌സിലും വലിയ ട്രെന്‍ഡിംഗായിരുന്നു. 19 ദിവസം കൊണ്ട് 86.82 ലക്ഷമാണ് സിനിമ നേടിയിരിക്കുന്നത്.

അന്യഭാഷകളിലേക്ക് എത്തുന്നു..

അന്യഭാഷകളിലേക്ക് എത്തുന്നു..

കേരളത്തില്‍ ഹിറ്റായി ഓടികൊണ്ടിരിക്കുന്ന അബ്രഹാമിന്റെ സന്തതികള്‍ അന്യഭാഷകളിലേക്കും എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഹിന്ദി ഡബ്ബിംഗ് അവകാശം മുംബൈയിലെ പ്രമുഖ കമ്പനിയ്ക്ക് വിറ്റതായി നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരിക്കുകയാണ്. തെലുങ്ക്, തമിഴ്, കന്നഡ എന്നിങ്ങനെയുള്ള ഭാഷകളിലേക്ക് ഡബ്ബ് റീമേക്ക് അവകാശങ്ങള്‍ വില്‍ക്കുന്നതിന് വേണ്ടിയുള്ള ചര്‍ത്തകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.
വീക്കെന്‍ഡുകളില്‍ കേരളത്തിന് പുറത്തും ബുക്കിംഗ് തകൃതിയായി നടക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X