ആ വാക്ക് പൊന്നായി! മമ്മൂക്കയുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ തകരാന്‍ പോവുന്നത് ഇവരാണ്?

Recommended Video

ഇക്കയുടെ അബ്രഹാം അവർക്ക് വെല്ലുവിളിയായി | filmibeat Malayalam

തിയറ്ററുകളില്‍ നല്ല പ്രതികരണം നേടിയിട്ടും ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയാതെയാണ് പല സിനിമകളും പടിയിറങ്ങി പോവുന്നത്. ഈ വര്‍ഷമെത്തിയ ആദ്യ മൂന്ന് മമ്മൂട്ടി ചിത്രങ്ങള്‍ക്ക് സംഭവിച്ചതും അത് തന്നെയായിരുന്നു. പുതുമുഖ സംവിധായകന്മാര്‍ക്കൊപ്പം നാല് സിനിമകളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിച്ചത്. അതില്‍ ഗംഭീര വിജയം കൈവരിച്ചിരിക്കുന്ന ചിത്രം അബ്രഹാമിന്റെ സന്തതികളാണ്.

ഈദിന് മുന്നോടിയായി ജൂണ്‍ പതിനാറിന് തിയറ്ററുകളിലേക്ക് എത്തിയ അബ്രഹാമിന്റെ സന്തതികള്‍ ആദ്യ ദിവസം മുതല്‍ ഗംഭീര പ്രകടനമായിരുന്നു നടത്തിയിരുന്നത്. റിലീസ് ദിവസം കേരളത്തില്‍ സ്‌പെഷ്യല്‍ ഷോ ഒരുക്കിയിട്ടും തിരക്ക് തീരുന്നില്ലായിരുന്നു. നിപ്പാ ഭീതി നില്‍ക്കുന്ന സമയത്തും നല്ല പ്രകടനം കാഴ്ച വെച്ച സിനിമ ഇപ്പോള്‍ വലിയ ഉയരങ്ങളിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്.

പോലീസുകാരനായ ഡെറിക് അബ്രഹം

പോലീസുകാരനായ ഡെറിക് അബ്രഹം

കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലഭിനയിച്ച ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ഷാജി പാടൂര്‍ സംവിധാനം ചെയ്ത ഇമോഷണല്‍ ത്രില്ലറില്‍ ഡെറിക് അബ്രഹാം എന്ന വേഷത്തിലായിരുന്നു മമ്മൂട്ടി അഭിനയിച്ചിരുന്നത്. ചിത്രത്തില്‍ നിന്നും പുറത്ത് വിട്ടിരുന്ന പോസറ്ററുകള്‍ വരെ റെക്കോര്‍ഡ് കരസ്ഥമാക്കിയായിരുന്നു മുന്നോട്ട് പോയിരുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം അന്‍സന്‍ പോള്‍, കനിഹ, താരുഷി, സിദ്ദിഖ്, രഞ്ജി പണിക്കര്‍, സിജോയ് വര്‍ഗീസ്, യോഗ് ജെപി, ശ്യാമപ്രസാദ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രം ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ടില്‍ ജോര്‍ജ്, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

ആ വാക്ക് പൊന്നായി

ആ വാക്ക് പൊന്നായി

നൂറ് കോടി ബജറ്റില്ലെങ്കിലും കോടികള്‍ വാരിക്കൂട്ടുന്ന സിനിമയായിരിക്കുമെന്നായിരുന്നു റിലീസിന് മുന്‍പ് നിര്‍മാതാക്കള്‍ പറഞ്ഞിരുന്നത്. ഒടുവില്‍ ആ വാക്ക് സത്യമായിരിക്കുകയാണ്. റിലീസ് ദിവസം കിട്ടിയതിനെക്കാള്‍ പിന്തുണ തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു കിട്ടിയിരുന്നത്. എല്ലായിടത്തും ഹൗസ് ഫുള്‍ ആയി പ്രദര്‍ശനം നടത്തിയ സിനിമ പല മേഖലകളിലും നിന്നും റെക്കോര്‍ഡ് കളക്ഷനായിരുന്നു നേടിയിരുന്നത്. ഗള്‍ഫ് മേഖലകളിലും ഗംഭീര പ്രകടനം തന്നെയായിരുന്നു തുടക്കത്തില്‍ ലഭിച്ചത്. അടുത്തിടെ പുറത്ത് വന്ന കണക്കുകളില്‍ സിനിമ ഗള്‍ഫില്‍ നിന്നും പത്ത് കോടി മറികടന്നിരിക്കുകയാണെന്നാണ് പറഞ്ഞിരിക്കുന്നത്.

 അധികം സിനിമകളില്ല

അധികം സിനിമകളില്ല

അറുപതോളം തിയറ്ററുകളിലായിരുന്നു സിനിമ യുഎഇ/ജിസിസി സെന്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ അഞ്ചാം ആഴ്ചയിലേക്ക് കടന്ന സിനിമ ഒരു മാസം കൊണ്ട് യുഎഇ/ജിസിസി യില്‍ നിന്നും 10 കോടി മറികടന്നിരിക്കുകയാണ്. ഈ മേഖലകളില്‍ നിന്നും അധികം സിനിമകള്‍ക്കൊന്നും ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് മറ്റൊരു കാര്യം. കഴിഞ്ഞ വര്‍ഷമെത്തിയ ദി ഗ്രേറ്റ് ഫാദറാണ് 11.05 കോടി നേടി ഏറ്റവുമധികം കളക്ഷന്‍ നേടിയ മറ്റൊരു മമ്മൂട്ടി ചിത്രം.

 പുലിമുരുകന്‍

പുലിമുരുകന്‍

മലയാളത്തില്‍ ആദ്യ നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രമാണ് പുലി മുരുകന്‍. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം കുട്ടികള്‍ മുതല്‍ എല്ലാ പ്രായക്കാരെയും സ്വാധീനിച്ചിരുന്നു. 2016 ലായിരുന്നു പുലിമുരുകന്റെ റിലീസ്. അതിന് ശേഷം മലയാളത്തില്‍ ഒരുപാട് സിനിമകള്‍ വന്ന് പോയിട്ടുണ്ടെങ്കിലും മുരുകന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. യുഎഇ/ജിസിസി മേഖലകളില്‍ നിന്നും 20 കോടിയായിരുന്നു പുലിമുരുകന്‍ നേടിയിരുന്നത്. ഇതും അബ്രഹാമിന്റെ സന്തതികള്‍ മറികടക്കുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണാനുള്ളത്.

അമേരിക്കയിലും റെക്കോര്‍ഡ്

അമേരിക്കയിലും റെക്കോര്‍ഡ്

അമേരിക്കയില്‍ നിന്നും മമ്മൂട്ടിച്ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനായി അബ്രഹാമിന്റെ സന്തതികള്‍ മാറിയിരിക്കുകയാണ്. ഇപ്പോഴും നല്ല രീതിയില്‍ പ്രദര്‍ശനം നടത്തുന്ന ചിത്രം 42.6 ലക്ഷമാണ് നേടിയിരിക്കുന്നത്. ഇതിന് മുന്‍പ് ട്വന്റി ട്വന്റി, കേരള വര്‍മ്മ പഴശ്ശിരാജ, എന്നീ സിനിമകളായിരുന്നു റെക്കോര്‍ഡ് കളക്ഷന്‍ നേടിയിരുന്നവ. ഈ രണ്ട് ചിത്രങ്ങളെയുമാണ് അബ്രഹാമിന്റെ സന്തതികള്‍ പിന്നിലാക്കിയത്. വരും ദിവസങ്ങളില്‍ വലിയ ഉയരങ്ങളിലേക്ക് എത്തുമെന്നുള്ള കാര്യം ഉറപ്പാണ്.

കേരള ബോക്‌സോഫീസില്‍

കേരള ബോക്‌സോഫീസില്‍

ആദ്യ മൂന്ന് ദിവസം കൊണ്ട് കേരള ബോക്‌സോഫീസില്‍ പത്ത് കോടി നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയത്. പ്രദര്‍ശിപ്പിച്ച എല്ലാ ഷോയും ഹൗസ് ഫുള്‍ ആയതും, പ്രത്യേകത പ്രദര്‍ശനം ഏര്‍പ്പെടുത്തിയുമെല്ലാം സിനിമയുടെ കളക്ഷന്‍ എത്ര ഉയരത്തിലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. ചിത്രം 75-ാം ദിനം പൂര്‍ത്തിയാക്കുന്ന ദിവസം കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടുമെന്നാണ് നിര്‍മാതാവ് പറഞ്ഞിരിക്കുന്നത്. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും പ്രേക്ഷകരും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X