twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ബോക്‌സോഫീസ് കിങ് തന്നെ! മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരു കോടി സ്വന്തമാക്കിയ സിനിമകളിതാ, കാണൂ!

    |

    Recommended Video

    ഈ നേട്ടം സ്വന്തമാക്കിയ മൂന്നാമത്തെ മമ്മൂട്ടി ചിത്രം | filmibeat Malayalam

    ദി ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും ഒരുമിച്ചെത്തിയ ചിത്രമായ അബ്രഹാമിന്റെ സന്തതികള്‍ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇതിനോടകം തന്നെ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ സിനിമ ഇപ്പോഴും വിജയക്കുതിപ്പ് തുടരുകയാണ്. സമീപകാലത്ത് പുറത്തിറങ്ങിയ സിനിമകളില്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായി അബ്രഹാമിന്റെ സന്തതികള്‍ മാറിയെന്ന് ഇതിനോടകം തന്നെ വിലയിരുത്തിയിരുന്നു. മൂന്നാംവാരം പിന്നിട്ട ഇപ്പോള്‍ നാലാം വാരത്തിലേക്ക് എത്തിയിരിക്കുകയാണ്.


    ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷനാണ് ചിത്രം സ്വന്തമാക്കിയിട്ടുള്ളത്. 50 കോടി നേട്ടത്തിലേക്കെത്തിയ സിനിമ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരുകോടിയെന്ന നേട്ടം അനായാസേന സ്വന്തമാക്കിയിരുന്നു. മെഗാസ്റ്റാര്‍ സിനിമകള്‍ക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യത തന്നെയാണ് ഈ സിനിമയ്ക്കും ലഭിച്ചത്. സിനിമ സ്വന്തമാക്കിയ പുതിയ റെക്കോര്‍ഡുകളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരുകോടി

    മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരുകോടി

    കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ചിത്രം ഇതിനോടകം തന്നെ ഒരുകോടി സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത് നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ഈ റെക്കോര്‍ഡ് സ്വന്തമാക്കിയെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളിലിടം നേടിയ സിനിമ റിലീസ് ചെയ്യുന്നത് വരെ മികച്ച സ്വീകാര്യതയും ആകാംക്ഷയും അതേ പോലെ നിലനിര്‍ത്തിയിരുന്നു. ക്ഷണനേരം കൊണ്ടാണ് സിനിമയുടെ ടീസറും ട്രെയിലറുമൊക്കെ വൈറലായത്.

    മൂന്നാമത്തെ മമ്മൂട്ടി ചിത്രം

    മൂന്നാമത്തെ മമ്മൂട്ടി ചിത്രം

    മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരുകോടി സ്വന്തമാക്കിയ മൂന്നാമത്തെ ചിത്രമാണിത്. ഷാജി പാടൂര്‍ സംവിധാനം ചെയ്ത് ജോബി ജോര്‍ജ് നിര്‍മ്മിച്ച ചിത്രം മറ്റ് റിലീസുകള്‍ക്കിടയിലും പതറാതെ കുതിക്കുകയായിരുന്നു. ബോക്‌സോഫീസ് രാജകുമാരന്‍ എന്ന റെക്കോര്‍ഡ് നേരത്തെ തന്നെ മമ്മൂട്ടിക്ക് സ്വന്തമായിരുന്നു. ഈ സിനിമയും ഈ സല്‍പ്പേര് നിലനിര്‍ത്തിയിരുന്നു. ആദ്യദിനത്തില്‍ മികച്ച പ്രതികരണം നേടിയ സിനിമ കലക്ഷനിലും ഏറെ മുന്നിലായിരുന്നു.

    ഈ നേട്ടം സ്വന്തമാക്കിയ മറ്റ് സിനിമകള്‍

    ഈ നേട്ടം സ്വന്തമാക്കിയ മറ്റ് സിനിമകള്‍

    മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരുകോടിയെന്ന റെക്കോര്‍ഡ് നേട്ടം മമ്മൂട്ടി സ്വന്തമാക്കുന്നത് ആദ്യമായിട്ടായിരുന്നില്ല. നേരത്തെ രണ്ട് സിനിമകള്‍ ഇതേ നേട്ടം സ്വന്തമാക്കിയിരുന്നു. ദി ഗ്രേറ്റ് ഫാദര്‍, ഭാസ്‌കര്‍ ദി റാസ്‌കല്‍ തുടങ്ങിയ സിനിമകളും ഇതേ റെക്കോര്‍ഡ് നേടിയിരുന്നു. സമീപകാല റിലീസുകള്‍ പരിഗണിക്കുമ്പോഴും മൂന്നാമത്തെ സ്ഥാനത്താണ് ഈ ചിത്രം. ആദി, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍.

     നീരാളിയും കൂടെയുമെത്തുമ്പോള്‍

    നീരാളിയും കൂടെയുമെത്തുമ്പോള്‍

    നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാലിന്റെ ആദ്യ റിലീസ് എത്തുകയാണ്. അജോയ് വര്‍മ്മ സംവിധാനം ചെയ്ത നീരാളി ജൂലൈയിലേക്ക് മാറ്റുകയായിരുന്നു. പ്രേക്ഷകര്‍ക്ക് സുപരിചിതമല്ലാത്ത വഴികളിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം നദിയ മൊയ്തുവും മോഹന്‍ലാലും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും നീരാളിക്കുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷമുള്ള അഞ്ജലി മേനോന്‍ ചിത്രമായ കൂടെയും ഈയാഴ്ച തിയേറ്ററുകളിലേക്കെത്തുന്നുണ്ട്. വിവാഹ ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് നസ്രിയ തിരിച്ചെത്തുകയാണ് കൂടെയിലൂടെ.

    പ്രദര്‍ശനത്തിലും റെക്കോര്‍ഡ്

    പ്രദര്‍ശനത്തിലും റെക്കോര്‍ഡ്

    കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലും റെക്കോര്‍ഡ് സൃഷ്ടിച്ചാണ് ചിത്രം മുന്നേറുന്നത്. അതിവേഗത്തിലാണ് സിനിമ 20,000 ഷോസ് പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ മാത്രമായി 13,000 ഷോ പൂര്‍ത്തിയാക്കിയിരുന്നു. കേരളത്തില്‍ മാത്രമല്ല ജിസിസിയില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെന്നതാണ് മറ്റൊരു സന്തോഷകരമായ കാര്യം.

     നാലാം വാരത്തിലും മുന്നേറുന്നു

    നാലാം വാരത്തിലും മുന്നേറുന്നു

    ഈ വര്‍ഷം റിലീസ് ചെയ്ത സിനിമകളില്‍ റംക്കോര്‍ഡ് നേട്ടവുമായി മുന്നിട്ട് നില്‍ക്കുകയാണ് അബ്രാഹമിന്റെ സന്തതികള്‍. അന്‍സണ്‍ പോള്‍, കനിഹ, സിദ്ദിഖ്, രണ്‍ജി പണിക്കര്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ നേടുന്ന ചിത്രമായി ഈ മെഗാസ്റ്റാര്‍ ചിത്രം മാറുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. അത്തരമൊരു കാര്യത്തിനായി നമുക്കും കാത്തിരിക്കാം.

    English summary
    abrahaminte santhathikal third movie kochi multiplex one crore
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X