മമ്മൂക്കയുടെ അതിശയിപ്പിക്കന്ന പ്രകടനം! അബ്രഹാമിന്റെ സന്തതികളുടെ യാത്ര പുതിയ റെക്കോര്‍ഡിലേക്ക്..!

Recommended Video

അബ്രഹാമിന്റെ സന്തതികൾ കളക്ഷൻ റിപ്പോർട്ട് | filmibeat Malayalam

ഈ വര്‍ഷത്തെ ബോക്‌സോഫീസ് ഹിറ്റ് സിനിമകള്‍ പിറക്കുന്നത് ആറ് മാസം കഴിയുമ്പോഴാണ്. തുടക്കത്തില്‍ നല്ല അഭിപ്രായം നേടിയ നിരവധി സിനിമകള്‍ റിലീസിനെത്തിയിരുന്നെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ മിക്ക സിനിമകള്‍ക്കും കഴിയാതെ പോയിരുന്നു. എന്നാല്‍ ആ കുറവ് നികത്താന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ക്ക് കഴിഞ്ഞിരുന്നു.

മഴയും വെള്ളപൊക്കവുമായി കേരളത്തിലെ കാലവസ്ഥ ദുരന്തം സൃഷ്ടിക്കുകയാണ്. എന്നാല്‍ അതിനിടയിലും സിനിമ ഒഴിവാക്കാന്‍ പ്രേക്ഷകര്‍ ഒരുക്കമല്ലെന്നുള്ളതിനുള്ള സൂചനയാണ് സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ടില്‍ പ്രകടമാവുന്നത്. കേരളത്തില്‍ മാത്രമല്ല അബ്രഹാമിന്റെ സന്തതികള്‍ ഗള്‍ഫ് മേഖലകളിലും ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വെക്കുന്നത്. സിനിമയുടെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്.

അബ്രഹാമിന്റെ സന്തതികള്‍ മിന്നിക്കുന്നു

അബ്രഹാമിന്റെ സന്തതികള്‍ മിന്നിക്കുന്നു

ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകള്‍ കൈയടിക്കി പ്രദര്‍ശനം തുടരുകയാണ്. ജൂണ്‍ പതിനാറിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം കേരളത്തില്‍ മാത്രമല്ല ഗള്‍ഫ് മേഖലകളിലും ഗംഭീര പ്രകടനം തന്നെയായിരുന്നു കാഴ്ച വെച്ചിരുന്നത്. തുടക്കം തന്നെ കളക്ഷനില്‍ ഒരുപാട് ഉയരത്തിലേക്ക് എത്തിയ ചിത്രം ഇപ്പോള്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. റിലീസിനെത്തി അമ്പതാം ദിവസത്തിലെത്തുമ്പോള്‍ യുഎഇ/ജിസിസി സെന്ററുകളില്‍ ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ഇവിടെ അറുപതോളം തിയറ്ററുകളിലായിരുന്നു സിനിമ പ്രദര്‍ശനത്തിനെത്തിയത്.

പത്ത് കോടി ക്ലബ്ബില്‍

പത്ത് കോടി ക്ലബ്ബില്‍

ആദ്യ മൂന്ന് ദിവസം കൊണ്ട് കേരള ബോക്‌സോഫീസില്‍ പത്ത് കോടി ക്ലബ്ബിലെത്തിയ അബ്രഹാമിന്റെ സന്തതികള്‍ ഒരു മാസം കൊണ്ട് യുഎഇ/ജിസിസി യില്‍ നിന്നും 10 കോടി മറികടന്നിരിക്കുകയാണ്. അതേ സമയം 11.05 കോടി നേടിയ ഗ്രേറ്റ് ഫാദറാണ് ഇവിടങ്ങളില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ മറ്റൊരു മമ്മൂട്ടി ചിത്രം. ദി ഗ്രേറ്റ് ഫാദര്‍ ഹനീഫ് അദേനി സംവിധാനം ചെയ്തതാണെങ്കില്‍ അബ്രഹാമിന്റെ സന്തതികള്‍ക്ക് ഹനീഫ് അദേനിയാണ് തിരക്കഥ ഒരുക്കിയത്.

അറുപത് കോടിയോ?

അറുപത് കോടിയോ?

അബ്രഹാമിന്റെ സന്തതികള്‍ അമ്പത് കോടി ക്ലബ്ബിലെത്തിയ വിവരം അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിട്ടിരുന്നു. നിലവില്‍ അറുപത് കോടിയോളം രൂപ ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ മലയാള സിനിമ കണ്ട ആഗോള റിലീസായിരുന്നു അബ്രഹാമിന്റെ സന്തതികള്‍ക്ക് ലഭിച്ചത്. അതിനാല്‍ ഔദ്യോഗിക കണക്കുകള്‍ ഇപ്പോള്‍ പുറത്ത് വിടില്ലെന്നും ചിത്രത്തിന്റെ 75-ാം ദിനത്തില്‍ കളക്ഷന്‍ പുറത്ത് വിടുമെന്നും നിര്‍മാതാവ് വ്യക്തമാക്കിയതായിട്ടാണ് റിപ്പോര്‍ട്ട്. സിനിമയ്ക്ക് കേരള ബോക്‌സോഫീസില്‍ 30 കോടി രൂപയ്ക്ക് താഴെയാണെന്ന തരത്തില്‍ പ്രചരിച്ചിരുന്ന വാര്‍ത്ത നിര്‍മാതാക്കള്‍ അടുത്തിടെ നിഷേധിച്ചിരുന്നു.

അബ്രഹാം മുന്നില്‍ തന്നെ..

അബ്രഹാം മുന്നില്‍ തന്നെ..

പ്രണവ് മോഹന്‍ലാലിന്റെ ആദിയായിരുന്നു ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ബസ്റ്റര്‍ ചിത്രം. ആദിയുടെ എല്ലാ റെക്കോര്‍ഡുകളും അബ്രഹാമിന്റെ സന്തതികള്‍ മറികടന്നിരിക്കുകയാണ്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 9 ദിവസം കൊണ്ട് 54.74 ലക്ഷമായിരുന്നു ആദി നേടിയത്. എന്നാല്‍ ഇതേ ദിവസം കൊണ്ട് 55.56 ലക്ഷം നേടി ചിത്രം മുന്നേറ്റം തുടരുകയാണ്. മാത്രമല്ല നിലവില്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 1 കോടി മറികടന്ന അബ്രഹാമിന്റെ സന്തതികള്‍ 1.11 കോടി കളക്ഷനില്‍ എത്തിയിരിക്കുകയാണ്. തിരുവനന്തപുരം ഏരിയപ്ലെക്‌സില്‍ നിന്നും 37 ദിവസം കൊണ്ട് 35.86 ലക്ഷവും സിനിമ നേടിയിട്ടുണ്ട്.

കൂടെ പിന്നാലെയുണ്ട്..

കൂടെ പിന്നാലെയുണ്ട്..

അബ്രഹാമിന്റെ സന്തതികള്‍ക്ക് പിന്നാലെ പൃഥ്വിരാജ് നായകനായി അഭിനയിച്ച കൂടെയുണ്ട്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒന്‍പത് ദിവസം കൊണ്ട് 53.46 ലക്ഷമാണ് കൂടെ സ്വന്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം ഏരിയപ്ലെക്‌സില്‍ നിന്നും 20.91 ലക്ഷമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ അബ്രഹാമിനൊപ്പമെത്താന്‍ ഈ ചിത്രത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X