അമേരിക്കയില്‍ കളക്ഷന്‍ റെക്കോര്‍ഡിട്ട് അബ്രഹാമിന്റെ സന്തതികള്‍! പിന്നിലാക്കിയത് മള്‍ട്ടിസ്റ്റാര്‍ ചിത്രത്തെ!

Recommended Video

അമേരിക്കയിൽ ഇക്കയുടെ അബ്രഹാം തൂത്തുവാരി | filmibeat Malayalam

ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികള്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ്. ഉയര്‍ന്ന കളക്ഷന്‍ നേടിയ മമ്മൂട്ടി ചിത്രങ്ങളില്‍ ദ ഗ്രേറ്റ് ഫാദറിന് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രം. കേരളത്തിന് പുറത്തും ചിത്രം മികച്ച കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുകയാണ്. അമേരിക്കയില്‍ ഒരു മമ്മൂട്ടി ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. പ്രധാന കേന്ദ്രങ്ങളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രം ഇതിനോടകം നേടിയത് 62,082 ഡോളറാണ്. അതായത് 42.6 ലക്ഷം രൂപ.

abrahamintesanthathikal


സമീപകാലത്തെ ഒരു മമ്മൂട്ടി ചിത്രത്തിനും അമേരിക്കയില്‍ ഇത്തരത്തിലൊരു കളക്ഷന്‍ നേടാന്‍ സാധിച്ചിരുന്നില്ല. മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ട്വന്റി ട്വന്റി, കേരളവര്‍മ്മ പഴശ്ശിരാജ എന്നിവയായിരുന്നു യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഈ രണ്ട് ചിത്രങ്ങളേയുമാണ് അബ്രഹാമിന്റെ സന്തതികള്‍ പിന്നിലാക്കിയത്. 2008ല്‍ പുറത്തിറങ്ങിയ ട്വന്റി ട്വന്റി 45,322 ഡോളറും, 2009ല്‍ പുറത്തിറങ്ങിയ കേരളവര്‍മ്മ പഴശ്ശിരാജ 38,454 ഡോളറുമാണ് അമേരിക്കയില്‍ നിന്നും നേടിയ കളക്ഷന്‍.

കസബ, ക്യാപ്ടന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോബി ജോര്‍ജ് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ അന്‍സന്‍ പോള്‍, സിദ്ധിഖ്, കനിഹ, രണ്‍ജി പണിക്കര്‍ എന്നിവരും പ്രധാന വേഷത്തിലെത്തി. മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രം ശക്തമായ കുടുംബ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ്. ത്രില്ലിംഗ് ക്ലൈമാക്‌സും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഈ വിജയത്തിന് പിന്നാലെ നിവിന്‍ പോളിയെ നായകനാക്കി മിഖായേല്‍ എന്ന ചിത്രവും ഹനീഫ് അദേനി പ്രഖ്യാപിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ രചനയും സംവിധാനവും ഹനീഫ് അദേനി തന്നെയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X