അതേ മുഖം, ചിരി ; അബ്രാം ഷാരൂഖ് തന്നെ
ഏറെ നാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഷാരൂഖിന്റൈ മകന്‍ അബ്രാമിനെ ആരാധകലോകം കണ്ടു. എന്നാലിപ്പോള്‍ അബ്രാം ഷാരൂഖിന്റെ തനിപ്പകര്‍പ്പ് തന്നെയാണെന്ന് പറയുകയാണ് ആരാധകര്‍. ഷാരൂഖിന്റെ അതേ കണ്ണുകള്‍, ചിരി, നോട്ടം...ഷാരൂഖ് പോസ്റ്റ് ചെയ്ത ട്വിറ്റര്‍ ചിത്രത്തെക്കുറിച്ച് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു.
വെളുത്ത നിറത്തിലുളള കുപ്പായമണിഞ്ഞ് കയ്യില്‍ കളിപ്പാട്ടങ്ങളുമായി ഷാരൂഖിന്റെ മടിയിലിരിക്കുന്ന അബ്രാമിന്റെ പടം ഷാരൂഖ് തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഈദ് ദിനത്തില്‍ പുറത്തുവിട്ടത്. അബ്രാമിന്റെയും തന്റെയും വക എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേരുന്നു എന്നുപറഞ്ഞാണ് മകനൊപ്പം നില്‍ക്കുന്ന പടം ഷാരൂഖ് പോസ്റ്റ് ചെയ്തത്.

പിറന്നുവീണയുടന്‍ വാര്‍ത്തകളില്‍ ഏറെ ഇടം നേടിയിരുന്നു കുഞ്ഞ് അബ്രാന്‍. ഷാരൂഖും ഭാര്യ ഗൗരിയും വാടകഗര്‍ഭപാത്രത്തിലൂടെ ജന്മം നല്‍കിയ കുട്ടിയാണ് അബ്രാം. വാടക ഗര്‍ഭപാത്രത്തില്‍ പിറന്ന കുഞ്ഞിനെക്കുറിച്ച് അറിയാനും ഫോട്ടോ കാണാനും ഏറെ നാളായി കിങ് ഖാന്റെ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. ആര്യനും സുഹാനയുമാണ് ഖാന്‍-ഗൗരി ദമ്പതികളുടെ മറ്റുമക്കള്‍.


Click it and Unblock the Notifications











