എബ്രിഡ് ഷൈനിന്റെ മൂന്നാമത്തെ ചിത്രം നിവിന്‍ ഉപേക്ഷിച്ചു, കാളിദാസ് വന്നത് എങ്ങിനെ?

By Rohini

ഫോട്ടോഗ്രാഫി രംഗത്ത് നിന്നാണ് എബ്രിഡ് ഷൈന്‍ സിനിമാ സംവിധാന രംഗത്തേക്ക് കടക്കുന്നത്. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ 1983 എന്ന ചിത്രത്തിലൂടെ ഗംഭീര തുടക്കം കുറിച്ചു. അതിന് ശേഷം നിവിന്‍ പോളിയെ തന്നെ നായകനാക്കി ഒരുക്കിയ ആക്ഷന്‍ ഹീറോ ബിജുവിന് 1983 ഓളം ഉയരാന്‍ സാധിച്ചില്ല.

ഇപ്പോള്‍ മൂന്നാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് എബ്രിഡ് ഷൈന്‍. മൂന്നാമത്തെ ചിത്രത്തില്‍ നായകനെ ഒന്ന് മാറ്റി പരീക്ഷിയ്ക്കുകയാണ്. നിവിന്‍ പോളിക്ക് പകരം കാളിദാസ് ചിത്രത്തില്‍ നായകനാകുന്നു. എന്നാല്‍ ഈ ചിത്രത്തിലെയും നായകനായി ആദ്യം പരിഗണിച്ചത് നിവിനെ തന്നെയായിരുന്നുവത്രെ. തുടര്‍ന്ന് വായിക്കാം

നിവിനെ പരിഗണിച്ചു

ആദ്യം പരിഗണിച്ചത് നിവിന്‍ പോളിയെ തന്നെ

തന്റെ ആദ്യ രണ്ട് ചിത്രങ്ങളിലും നായകനായ നിവിന്‍ പോളിയെ തന്നെയായിരുന്നു എബ്രിഡ് ഷൈന്‍ മൂന്നാമത്തെ ചിത്രത്തിന് വേണ്ടിയും പരിഗണിച്ചത്. എന്നാല്‍ ചിത്രം നിവിന്‍ ഉപേക്ഷിക്കുകയായിരുന്നുവത്രെ.

എന്തുകൊണ്ട്

എന്താണ് നിവിന്‍ ഉപേക്ഷിക്കാന്‍ കാരണം

തിരക്ക് കാരണമാണത്രെ നിവിന്‍ എബ്രിഡ് ഷൈനിന്റെ ചിത്രത്തില്‍ നിന്നും പിന്മാറിയത്. മലയാളത്തില്‍ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലും തമിഴില്‍ ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലുമാണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഇതിന് പുറമെ രണ്ട് ഭാഷകളിലും വേറെയും കുറേ അവസരങ്ങള്‍ വന്നു നില്‍ക്കുന്നു.

കാളിദാസ് മലയാളത്തിലേക്ക്

കാളിദാസില്‍ എത്തിയത്

എന്തായാലും നിവിന്‍ പോളി പിന്മാറിയതോടെയാണ് എബ്രിഡ് ഷൈന്‍ ജയറാമിന്റെ മകന്‍ കാളിദാസിനെ സമീപിച്ചത്. തമിഴില്‍ രണ്ട് ചിത്രങ്ങള്‍ ചെയ്ത കാളിദാസ്, നായകനായി മലയാളത്തിലേക്ക് അരങ്ങേറുകയാണ് ഈ എബ്രിഡ് ചിത്രത്തിലൂടെ.

പൂമരം

എബ്രിഡ് ഷൈന്‍- കാളിദാസ് ചിത്രം

കാളിദാസിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പൂമരം എന്ന് പേരിട്ടു എന്നാണ് വിവരം. അടുത്ത ആഴ്ച ചിത്രീകരണം ആരംഭിയ്ക്കും. നായിക ഉള്‍പ്പടെ മറ്റ് കഥാപാത്രങ്ങളെ സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X